സിനിമ താരം ഐശ്വര്യ റായിയുടെ പുതിയ അപരയെ കണ്ടെത്തി സോഷ്യല്‍ മീഡിയ. മറാത്തി നടിയായ മാനസി നായികാണ് ഈ കഥയിലെ നായിക. മാനസിക് ഐശ്വര്യയുമായി വലിയ സാമ്യമുണ്ടെന്ന് ആരാധകരുടെ കണ്ടെത്തല്‍. ടിക്ക് ടോക്കില്‍ ഏറെ ആരാധകരുടെ പിന്തുണയുളള താരമാണ് മാനസി നായിക്. ഒറ്റ നോട്ടത്തില്‍ മാനസി നായിക്കും ഐശ്വര്യ റായിയും ഒരുപോലിരിക്കുന്നുവെന്ന് ആരാധകര്‍ പറയുന്നു. മാനസി നായിക്കിന്റെ സോഷ്യല്‍ മീഡിയ അക്കൗണ്ടുകളില്‍ കമന്റുമായി ആരാധകരുടെ പ്രവാഹമാണ്.
ഒന്‍പത് ലക്ഷത്തിലധികം പേര് ഇന്‍സ്റ്റാഗ്രാമിലും 40 ലക്ഷത്തോളം പേര് ടിക്ക് ടോക്കിലും മാനസി നായിക്കിനെ പിന്തുടരുന്നുണ്ട്.