Image

'മരണം തൊട്ടടുത്ത് വന്നുനില്‍ക്കുകയാണ്, ജനതാ കര്‍ഫ്യൂ രണ്ടാഴ്ച തുടര്‍ന്നാല്‍ കൊറോണ പമ്ബ കടക്കും'

Published on 22 March, 2020
'മരണം തൊട്ടടുത്ത് വന്നുനില്‍ക്കുകയാണ്, ജനതാ കര്‍ഫ്യൂ രണ്ടാഴ്ച തുടര്‍ന്നാല്‍ കൊറോണ പമ്ബ കടക്കും'

ലോകം മുഴുവന്‍ കോവിഡ് 19 പടരുന്ന സാഹചര്യത്തില്‍ ജനതാ കര്‍ഫ്യൂവിന് പിന്തുണയര്‍പ്പിച്ച്‌ ഇന്നസെന്റും. മരണം തൊട്ടടുത്ത് വന്ന് നില്‍ക്കുകയാണ്, ജനതാ കര്‍ഫ്യൂ ഒരാഴ്ചയോ രണ്ടാഴ്ചയോ തുടര്‍ന്നാല്‍ കൊറോണ പമ്ബ കടക്കും എന്നാണ് ഇന്നസെന്റിന്റെ പ്രതികരണം. സര്‍ക്കാര്‍ പറയുന്ന നിര്‍ദേശങ്ങള്‍ പാലിച്ച്‌ മുന്നോട്ടുപോകണമെന്നും ഇന്നസെന്റ് പറയുന്നു.


"കര്‍ഫ്യൂ എന്തിനാണ് എന്നാണ് പ്രഖ്യാപിച്ച ഘട്ടത്തില്‍ എനിക്ക് തോന്നിയത്. പിന്നീട് ആലോചിച്ചപ്പോഴാണ് ഇതിന്റെ ഗൗരവം മനസിലായത്. ഇത് ഒരു ദിവസം മാത്രമല്ല വേണ്ടത്. ഒരാഴ്ചയോ രണ്ടാഴ്ചയോ തുടര്‍ന്നുപോയാല്‍ കൊറോണ നാട്ടില്‍ നിന്ന് പമ്ബ കടക്കും. നിരീക്ഷണത്തിലിരിക്കുന്നവര്‍ പുറത്തിറങ്ങുന്നത് മൂലം എന്തൊക്കെ ബുദ്ധിമുട്ടാണ് ഉണ്ടാവുന്നത്. എത്രയൊ പേരെയാണ് ശിക്ഷിക്കുന്നത്. ലോകം മുഴുവനും കൊടുങ്കാറ്റായിരിക്കുകയാണ്."


"എനിക്ക് ഒരു പ്രശ്നവുമില്ല എന്ന് ചിന്തിക്കുകയല്ല വേണ്ടത്. പേടി വേണം. മരണം തൊട്ടടുത്ത് വന്നുനില്‍ക്കുകയാണ്. എല്ലാവരും നേരിടണം. രോഗം വന്നാല്‍ ഒറ്റയ്ക്കായി എന്ന് ഓര്‍ത്ത് പരിഭ്രമിക്കേണ്ട. നാടിന്റെ നന്മയ്ക്ക് വേണ്ടി അങ്ങനെ തന്നെയാണ് ചെയ്യേണ്ടത്. സര്‍ക്കാരുകള്‍ പറയുന്ന നിര്‍ദേശങ്ങള്‍ പാലിച്ച്‌ മുന്നോട്ടുപോകണം" എന്ന് ഇന്നസെന്റ് പറഞ്ഞു.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക