Image

കൊറോണ ആയാലും പട്ടിണി മരണം ആയാലും ദുരന്തം ദുരന്തം തന്നെ; സംവിധായകന്‍ സുജിത് എസ് നായര്‍

Published on 24 March, 2020
കൊറോണ ആയാലും പട്ടിണി മരണം ആയാലും ദുരന്തം ദുരന്തം തന്നെ; സംവിധായകന്‍ സുജിത് എസ് നായര്‍

തിരുവനന്തപുരം: കോവിഡ് 19-ന്റെ പശ്ചാത്തലത്തില്‍ കേരളമടക്കമുള്ള സംസ്ഥാനങ്ങളില്‍ ലോക്ക് ഡൗണ്‍ പ്രഖ്യാപിച്ചിരിക്കുകയാണ്. ഈ സാഹചര്യത്തില്‍ ദുരിതമനുഭവിക്കുന്നവര്‍ നിരവധിയാണ്. ഈ സാഹചര്യത്തില്‍ മുഖ്യമന്ത്രി അറിയാന്‍ തനിക്ക് പരിചയമുള്ള ഒരാള്‍ നേരിടുന്ന അനുഭവം പങ്കുവെച്ച്‌ രംഗത്തെത്തിയിരിക്കുകയാണ് നടനും സംവിധായകനുമായ സുജിത് എസ് നായര്‍. ഒരു കൊറിയന്‍ പടം, വാക്ക് എന്നീ സിനിമകളുടെ സംവിധായകനാണ് സുജിത് എസ് നായര്‍. ലോട്ടറി വില്‍പ്പന നടത്തി ജീവിക്കുന്ന പരിചയക്കാരന്‍ 3 ദിവസമായി ഭക്ഷണം കഴിച്ചിട്ടെന്നും എല്ലാം പോയിട്ട് 100 രൂപ ആണ് ഡെയിലി വരുമാനമെന്നും പിന്നെയും ഇവര്‍ ഇത് ചെയ്യുന്നത് ഒന്ന് മറ്റു ജോലികള്‍ ചെയ്യാനുള്ള ആരോഗ്യ പ്രശ്നവും എന്നെങ്കിലും ഒരു ദിവസം വലിയ സമ്മാനം വന്നാല്‍ ജീവിതം മാറും എന്ന പ്രതീക്ഷയിലുമാണെന്നും സംവിധായകന്റെ കുറിപ്പില്‍ പറയുന്നു.


അദ്ദേഹത്തിന് സംസാരിക്കാന്‍ കൂടെ വയ്യാത്തത് കൊണ്ട് ഞാന്‍ നേരെ ഫുഡും വാങ്ങി പോയപ്പോള്‍ കണ്ട അവസ്ഥ വിഷമം ഉളവാക്കുന്നത് ആണ്. വെള്ളിയാഴ്ച മുതല്‍ കയ്യില്‍ ഒരു പൈസയും ഇല്ല. ചില്ലറ എല്ലാം കൂടെ പെറുക്കി എടുത്തു ഒരു കവര്‍ ബ്രെഡ്‌ വാങ്ങി. അതു കഴിച്ചപ്പോള്‍ ഒരു ചുവ. നോക്കിയപ്പോള്‍ ഡേറ്റ് കഴിഞ്ഞ ബ്രെഡ്. എന്നിട്ടും വിശപ്പ് സഹിക്കാന്‍ പറ്റാതെ അതില്‍ നിന്നും 2 എണ്ണം എടുത്തു കഴിച്ചു. കുറെ ശര്‍ദ്ധിച്ചു. ഇത്പറഞ്ഞു കൊണ്ട് പുള്ളിയുടെ കണ്ണ് നിറഞ്ഞു. ഇത് ഒരാളുടെ അവസ്ഥ അല്ല. ഇങ്ങനെ നമ്മുട തിരുവനന്തപുരത്തു തന്നെ നടന്നു ലോട്ടറി വില്‍ക്കുന്ന പതിനായിരത്തില്‍ അധികം ആള്‍ക്കാര്‍ ഉണ്ട് അവരില്‍ കുറെ പേര്‍ ഒറ്റയ്ക്ക് താമസിക്കുന്നവര്‍ ആണ് ഇവര്‍ ക്ഷേമ നിധി യെ കുറിച്ചു ഒന്നും അറിയാത്തത് കൊണ്ട് അതില്‍ നിന്നും ഒരു സഹായവും കിട്ടില്ലെന്നും ഇങ്ങനെ പോയാല്‍ ഇവരില്‍ പലരും ആഹാരം കിട്ടാതെ വിശന്നു വീണു മരിക്കുമെന്നും സുജിത് തന്റെ ഫേസ്ബുക് കുറിപ്പില്‍ പറയുന്നു.

ഫേസ്ബുക് പോസ്റ്റിന്റെ പൂര്‍ണ്ണരൂപം,

Dailyhun
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക