Image

കോവിഡ്19 എന്നു കടതുറക്കും? (ബി ജോണ്‍ കുന്തറ)

Published on 25 March, 2020
കോവിഡ്19 എന്നു കടതുറക്കും? (ബി ജോണ്‍ കുന്തറ)
ഏത് അത്യാഹിതം, യുദ്ധം ഇവ ഉടലെടുത്തു കഴിയുമ്പോള്‍ എല്ലാവര്‍ക്കും അറിയേണ്ടത് ഇത് എന്നു തീരും? ഹരിക്കേയിന്‍, വെള്ളപ്പൊക്കം ഇവയുടെ ദുരന്തത്തില്‍ നിന്നും രക്ഷ പ്രാപിക്കുന്നതിന് വീടുകള്‍ വിടുവാന്‍ നിര്‍ബന്ധിതരാകുന്നവര്‍ അധികാരികളോട് ചോദിക്കും എന്നു ജങ്ങള്‍ക്ക് തിരികേ വീട്ടില്‍ പോകുവാന്‍ പറ്റും അതുപോലെതന്നെ എന്തെങ്കിലും അസുഖങ്ങള്‍ക്ക് ആശുപത്രികളില്‍ കഴിയുന്നവര്‍ എന്നും ഡോക്ടറോട് ചോദിക്കുന്ന ചോദ്യം എന്നു വിട്ടയയ്ക്കും.

അതുതന്നെ ഒരു ബൃഹത്തായ രീതിയില്‍ ലോകജനത ചോദിക്കുന്നു എന്ന്, എന്ന്? അടുത്ത ദിനം പ്രസിഡന്റ്് ട്രംപ് ഇതിന് ഒരുത്തരം നല്‍കുന്നതിനു ശ്രമിച്ചു അതിന് നാനാഭാഗങ്ങളില്‍ നിന്നും എതിര്‍പ്പും, വിമര്‍ശനവും, അവഹേളനങ്ങളും മുഴങ്ങിക്കേട്ടു. ഒട്ടനവധിഎല്ലാം ഒരു രാഷ്ട്രീയ കണ്ണടയില്‍ കൂടിയാണല്ലോ എല്ലാം കാണുന്നത്?

ഒരു ഉത്തരവാദിത്തമുള്ള ഭരണനേതാവിന്റെ ചുമതല ഒരു ലക്ഷ്യത്തില്‍ മാത്രം ഒതുങ്ങുന്നതല്ല. ജനതയുടെ ജീവന്‍ ആരോഗ്യം ഇതെല്ലാം സംരക്ഷിക്കുക ആദ്യചുമതല എന്നാല്‍ പുറമെ കാണുന്ന രോഗലക്ഷണങ്ങള്‍ മാത്രമല്ല ഒരുവ്യക്തിയെ ബാധിക്കുന്നത്.അവന്‍റ്റെ മാനസികാവസ്ഥയും ശ്രദ്ധ അര്‍ഹിക്കുന്നു.

നാം ജീവിക്കുന്നത് പുറത്തിറങ്ങി വേട്ടയാടി എന്തെകിലും ശേഖരിച്ചു ഭക്ഷിക്കുന്ന ഒരു സംബ്രദായത്തിലല്ല.പണമാണ് നമ്മുടെ അമ്പും വില്ലും അതില്ല എങ്കില്‍ വേട്ട നടക്കില്ല. പണം നട്ടു മുളപ്പിക്കുവാന്‍ പറ്റില്ല എവിടെ നിന്നെങ്കിലും നമ്മുടെശ്രമത്തില്‍കിട്ടണം.

നമ്മുടെ ജീവിതം ഒരു ഭരണാധികാരിയുടെയോ, ഭരണകൂടത്തിന്റേയോ കൈകളിലല്ല ഇവര്‍ക്കെല്ലാം എന്തെങ്കിലുമൊക്കെ കൈനീട്ടം തരുവാന്‍ പറ്റും അത്രമാത്രം ഒരു ഭരണാധികാരിയും മുതല്‍, നമുക്കുവേണ്ട പണം  ശ്രിഷ്ട്ടിക്കുന്നില്ല .തൊഴില്‍ ശാലകള്‍, കൃഷിയിടങ്ങള്‍ ഇവിടെല്ലാമാണ് പണം സൃഷ്ടിക്കുന്നത് അതിന് നാം എന്ന ജോലിക്കാര്‍  ഇവിടങ്ങളില്‍ വിയര്‍പ്പൊഴുക്കണം.

അധികംനാളുകള്‍ ബിസ്സിനസുകള്‍അടക്കപ്പെട്ടു, മുതല്‍ സൃഷ്ടിക്കപ്പെടുന്നില്ലന്ന, അതില്‍നിന്നുംതൊഴിലാളികള്‍ക്കുവേതനം കിട്ടുന്നില്ലെങ്കിലും കീശകളിലിരിക്കുന്ന ഡോളറുകള്‍ക്ക് ഒരു കടലാസു തുണ്ടിന്‍റ്റെ വിലപോലും ഇല്ലാതാകും.

ആ സാഹചര്യത്തെയാണ് "സാമ്പത്തിക തകര്ച്ചി" എന്നു പറയുന്നത് ഈ രാജ്യം രണ്ടാം ലോകമഹാ യുദ്ധത്തിനുശേഷം ആ ഒരു സാഹചര്യം കണ്ടതാണ് മാനസിക തകര്‍ച്ച നിരവധിയെ ആന്മഹത്യയിലേയ്ക്ക് നയിച്ചു.

നാം പറയുന്ന ആധുനിക യുഗത്തില്‍ ആരുടെയും ജീവന്‍ പരിപൂര്‍ണ സുരക്ഷയിലല്ല വീട്ടില്‍ അടച്ചിരുന്നാലും നാം സുരഷിതരോ? ആരോഗ്യപരവും അല്ലാതേയുമുള്ള  അപകടസാധ്യതകള്‍ നമ്മെ വിട്ടുപിരിയാതെ കൂടെയുണ്ട് എന്നു കരുതി നാം ജീവിക്കുന്നില്ലെ? ഇന്നും ആഅവസ്ഥക്ക് മാറ്റമൊന്നും വന്നിട്ടില്ല, വരില്ല.

കോവിഡ് 19 തികച്ചും ഭീതിജനകമായ ഒരു ആരോഗ്യ പ്രശ്‌നം ഇതുപോലുള്ള രോഗാണുക്കള്‍ എല്ലാ കാലങ്ങളിലും വരും അതിന്‍റ്റെ സംഹാര ശക്തി ഏറിയും കുറഞ്ഞുമിരിക്കും ഇത്തവണത്തേതിന് ആ ശക്തി കൂടുതല്‍.

ഈ വൈറസിനെ നശിപ്പിക്കുന്നതിന് നാം എല്ലാ തലങ്ങളിലും വിശ്രമമില്ലാതെ ശ്രമിക്കുന്നു പരിഹാരവും ചെറുത്തുനില്‍പ്പും താമസിയാതെ സംജാതമാകും നമ്മുടെ പൂര്‍വകാല ചരിത്രം അതിനു സാക്ഷി.ഇവിടാണ് നാം ഒരേ സമയം രണ്ടു പാതകളില്‍ കൂടി സമ നിലയില്‍ സഞ്ചരിക്കേണ്ടത്.

ഒന്നിനെ പൂര്‍ണ്ണമായി അവഗണിച്ചു കിട്ടുന്ന നേട്ടങ്ങള്‍ക്ക് പിന്നീട് വിലയില്ലാതെവരും. അമേരിക്കയില്‍ ഈ  അദൃശ്യ ശത്രുവിന്‍റ്റെ നീക്കങ്ങളും എവിടെല്ലാം താവളമടിച്ചിരിക്കുന്നു, ആരെയൊക്കെ ശക്തമായി ആക്രമിക്കുന്നു  എന്നെല്ലാം നമ്മുടെ വിദഗ്ദ്ധര്‍ മനസ്സിലാക്കിയിരിക്കുന്നു.

നിങ്ങള്‍ കേട്ടിരിക്കും ഈ പഴംചൊല്ല് "തള്ളക്കും പിള്ളക്കും ഹാനിയില്ലാതെ" ആ രീതിയില്‍ നമുക്കു മുന്നോട്ടു പോകുവാന്‍ പറ്റണം പ്രസിടന്‍റ്റ് ട്രംപ് ഒരു ശുഭചിന്തകനെന്ന രീതിയില്‍ അടുത്തദിനം പറഞ്ഞു നിരവധിയുടെ ഇന്നു ബുദ്ധിമുട്ടിലായിരിക്കുന്ന ജീവിതം ഈസ്റ്റര്‍ സമയത്തോടു കൂടി കുറേയെല്ലാം സാധാരണ രീതികളില്‍ വരണമെന്ന് പറഞ്ഞു.

ഇതൊരു കല്‍പ്പനയോ കല്ലില്‍ ലിഗിതപ്പെട്ട വാക്കുകളോഅല്ല വെറുമൊരു ആഗ്രഹം കാര്യങ്ങളുടെ പോക്ക് നന്നാകുന്നില്ലെങ്കില്‍ കയ്പ്പുനീര്‍ വീണ്ടും കുടിച്ചേ പറ്റു. ഇവിടാണ് നാം പൊതുജനം അന്‍മാര്‍ത്ഥതയോടെ സഹകരിക്കേണ്ടത്. സി ഡി സി നിബന്ധനകളും നിര്‍ദ്ദേശങ്ങളും നല്‍കിയിട്ടുണ്ട് ഓരോ പൗരനും എങ്ങിനെ ഈ സമയം ജീവിതം നയിക്കണമെന്ന് നാമത് പാലിച്ചാല്‍ ഈ അദൃശ്യ ശത്രു പരാജയപ്പെടും.ശെരിതന്നെ നാമിന്നു കാണുന്ന ഈ ഇരുട്ടില്‍ വെളിച്ചം കാണുംവരെ തപ്പിത്തപ്പി സൂക്ഷിച്ചു നടക്കണം വഴിതെറ്റില്ല.



Join WhatsApp News
Najeeb puthiya kammaveettil 2020-03-25 10:48:00
Veryusegull
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക