Image

കോവിഡ് - 19 : വിവിധ രാജ്യങ്ങളില്‍നിന്ന് ഇന്ത്യയിലെത്തിയത് 64,000 ത്തോളം പേര്‍

Published on 25 March, 2020
കോവിഡ് - 19 : വിവിധ രാജ്യങ്ങളില്‍നിന്ന് ഇന്ത്യയിലെത്തിയത് 64,000 ത്തോളം പേര്‍


ന്യൂഡല്‍ഹി: കൊറോണ വൈറസ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ വിവിധ രാജ്യങ്ങളില്‍നിന്ന് മാര്‍ച്ച് 21നുശേഷം ഇന്ത്യയിലെത്തിയത് 64,000ത്തോളം പേര്‍. ഇവരില്‍ 8000ത്തോളം പേരെ വിവിധ ക്വാറന്റൈന്‍ കേന്ദ്രങ്ങളില്‍ പ്രവേശിപ്പിച്ചു. 56,000ത്തോളം പേര്‍ വീടുകളില്‍ നിരീക്ഷണത്തില്‍ കഴിയുകയാണെന്നും കോവിഡ് - 19 സംബന്ധിച്ച കേന്ദ്രമന്ത്രിതല സമിതിയുടെ യോഗത്തിനുശേഷം കേന്ദ്ര ആരോഗ്യമന്ത്രി ഹര്‍ഷവര്‍ധന്‍ പറഞ്ഞു. 

പകര്‍ച്ചവ്യാധിക്ക് എതിരെയാണ് നാം പോരാട്ടം നടത്തുന്നത്. നമ്മെയും മറ്റുള്ളവരെയും സംരക്ഷിക്കുന്നതിന് പ്രോട്ടോകോള്‍ കൃത്യമായി പാലിക്കേണ്ടത് അത്യാവശ്യമാണ്. സര്‍ക്കാര്‍ നല്‍കുന്ന മാര്‍ഗനിര്‍ദ്ദേശങ്ങളും ജനങ്ങള്‍ കൃത്യമായി പലിക്കണം. അല്ലാത്തപക്ഷം ഇന്ത്യന്‍ ശിക്ഷാ നിയമത്തിലെ 188-ാം വകുപ്പ് പ്രകാരമുള്ള നിയമ നടപടികള്‍ നേരിടേണ്ടിവരും.  കൊറോണ വൈറസ് വ്യാപനം നേരിടാന്‍ സംസ്ഥാനങ്ങള്‍ക്ക് പിന്‍തുണ നല്‍കാന്‍ സ്വീകരിക്കേണ്ട നടപടികള്‍ മന്ത്രിതല സമിതി ചര്‍ച്ച ചെയ്തു. ലോക്ക് ഡൗണിനിടെ അവശ്യ സാധനങ്ങളുടെ ലഭ്യത ഉറപ്പാക്കണമെന്ന് സമിതി സംസ്ഥാനങ്ങള്‍ക്ക് നിര്‍ദ്ദേശം നല്‍കി.


Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക