Image

കൊവിഡ്: മരണസംഖ്യ 20,843; വൈറസ് ബാധിതര്‍ 460,659, ഇറ്റലിയില്‍ ബുധനാഴ്ച മരിച്ചത് 683 പേര്‍

Published on 25 March, 2020
കൊവിഡ്: മരണസംഖ്യ 20,843; വൈറസ് ബാധിതര്‍ 460,659, ഇറ്റലിയില്‍ ബുധനാഴ്ച മരിച്ചത് 683 പേര്‍

ന്യുഡല്‍ഹി: ലോകരാജ്യങ്ങളില്‍ കൊവിഡ് 19 ബാധിച്ച് മരിച്ചവരുടെ എണ്ണം 20,831 ആയി. ബുധനാഴ്ച രാരതി വരെയുള്ള കണക്കാണിത്. 11,941പുതിയ മരണങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. 196 രാജ്യങ്ങളിലായി 460,556 പേര്‍ക്ക് രോഗം ബാധിച്ചു. 113,799 ചികിത്സയിലൂടെ രോഗമുക്തരായി. 

325,928 പേരാണ് ചികിത്സയിലുള്ളത്. ഇവരില്‍ 14,196പേരുടെ നില ഗുരുതരമാണ്. 311,732 പേരുടെ നില തൃപ്തികരവും. ഇറ്റലിയില്‍ ഇന്ന് 683 പേരാണ് മരിച്ചത്.

ചൈനയില്‍ 81,218 പേര്‍ക്ക് രോഗം ബാധിച്ചു. 47 പേര്‍ക്ക് പതുതായി മരാഗം റിപ്പോര്‍ട്ട് െചയ്തു. ആകെ മരണം-3,281, പുതിയ മരണങ്ങള്‍-4, സുഖം പ്രാപിച്ചവര്‍-73,650, ചികിത്സയില്‍ തുടരുന്നവര്‍-4,287, ഗുരുതരാവസ്ഥയില്‍ ഉള്ളവര്‍ 1,399 എന്നിങ്ങനെയാണ്. 

ഇറ്റലിയാണ് രണ്ടാമത്. രോഗബാധിതര്‍-74,386, പുതിയ കേസുകള്‍+5,210, മൊത്തം മരണം-7,503, ഇന്നത്തെ മരണങ്ങള്‍+683, രക്ഷപ്പെട്ടവര്‍-9,362, ചികിത്സയിലുള്ളവര്‍-57,521, ഗുരുതരാവസ്ഥയിലുള്ളവര്‍-3,489

സ്‌പെയിനാണ് മൂന്നാം സ്ഥാനത്ത്. രോഗബാധിതര്‍-7,610, പുതിയ കേസുകള്‍ +5,552, മൊത്തം മരണം-3,434, ഇന്നത്തെ മരണങ്ങള്‍+454, രക്ഷപ്പെട്ടവര്‍-5,367, ചികിത്സയിലുള്ളവര്‍-38,809, ഗുരുതരാവസ്ഥയിലുള്ളവര്‍-2,636

മരണനിരക്കില്‍ ഇറാന്‍ ആണ് തൊട്ടുപിന്നില്‍. രോഗബാധിതര്‍-27,017, പുതിയ കേസുകള്‍+2,206, മൊത്തം മരണം-2,077, ഇന്നത്തെ മരണങ്ങള്‍+143,രക്ഷപ്പെട്ടവര്‍-9,625, ചികിത്സയിലുള്ളവര്‍-15,315

ഫ്രാന്‍സാണ് തൊട്ടുപിന്നില്‍. രോഗബാധിതര്‍-25,233, പുതിയ കേസുകള്‍ +2,929, മൊത്തം മരണം-1,331, ഇന്നത്തെ മരണങ്ങള്‍+231, രക്ഷപ്പെട്ടവര്‍-3,900, ചികിത്സയിലുള്ളവര്‍-20,002, ഗുരുതരാവസ്ഥയിലുള്ളവര്‍-2,827

അമേരിക്കയിലെ നിരക്ക് ഇപ്രകാരമാണ്: രോഗബാധിതര്‍-63,016,പുതിയ കേസുകള്‍ +8,160, മൊത്തം മരണം-886, ഇന്നത്തെ മരണങ്ങള്‍+106, രക്ഷപ്പെട്ടവര്‍-392, ചികിത്സയിലുള്ളവര്‍-61,738, ഗുരുതരാവസ്ഥയിലുള്ളവര്‍-1,382


Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക