Image

കോവിഡ് -19 സ്ഥിരീകരിച്ച ബ്രിട്ടീഷ് പ്രധാനമന്ത്രിയെ സന്ദര്‍ശിച്ചവരില്‍ എലിസബത്ത് രാജ്ഞിയും

Published on 27 March, 2020
കോവിഡ് -19 സ്ഥിരീകരിച്ച ബ്രിട്ടീഷ് പ്രധാനമന്ത്രിയെ സന്ദര്‍ശിച്ചവരില്‍ എലിസബത്ത് രാജ്ഞിയും

ലണ്ടന്‍: കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ച ബ്രിട്ടീഷ് പ്രധാനമന്ത്രി ബോറിസ് ജോണ്‍സനെ സന്ദര്‍ശിച്ചവരില്‍ ബ്രിട്ടനിലെ എലിസബത്ത് രാജ്ഞിയും. മാര്‍ച്ച് 11 നാണ് ഇരുവരും  കൂടിക്കാഴ്ച നടത്തിയത്. എന്നാല്‍, നിലവില്‍ രാജ്ഞിക്ക് യാതൊരു ആരോഗ്യ പ്രശ്നങ്ങളുമില്ലെന്ന് ബെക്കിങ്ഹാം കൊട്ടാരത്തില്‍നിന്ന് അറിയിച്ചു. 

93 വയസുള്ള എലിസബത്ത് രാജ്ഞി 98 വയസുള്ള ഭര്‍ത്താവ് ഫിലിപ്പ് രാജകുമാരനൊപ്പം സ്വന്തം വസതിയായ വിന്‍സര്‍ കാസിലില്‍ കഴിയുകയാണ് ഇപ്പോള്‍. മകന്‍ ചാള്‍സ് രാജകുമാരന് നേരത്തെ കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ചിരുന്നു.

നേരിയ ലക്ഷണങ്ങള്‍ മാത്രമാണ് രാജകുമാരനുള്ളതെന്നും ആരോഗ്യനില തൃപ്തികരമാണെന്നും അദ്ദേഹത്തിന്റെ ഓഫീസ് അറിയിച്ചു. ചാള്‍സ് രാജകുമാരനും എലിസബത്ത് രാജ്ഞിയും തമ്മില്‍ മാര്‍ച്ച് 12ന് കൂടിക്കാഴ്ച നടത്തിയിരുന്നു. 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക