Image

കൊവിദപുരാണം (കഥ: ദീപക്ക് വർമ്മ മാളിയേക്കൽ )

Published on 27 March, 2020
കൊവിദപുരാണം (കഥ: ദീപക്ക് വർമ്മ മാളിയേക്കൽ )
സ്ഥലം: Divine നഗര്‍, Spiritual headquarters, God Ctiy
ഡേറ്റ്: നവംബര്‍ 10, 2019

ദൈവം (ആത്മഗതം): “കലികാലം..ന്താ പറയ്യ.. ഭൂമിയുടെ ദുരവസ്ഥ! എവിടെ നോക്കിയാലുംതാന്തോന്നിത്തരേ ഉള്ളൂ.. ആരോഗ്യത്തിന്റെ കാര്യം ആണെങ്കിലോ.. ശ്രദ്ധ തീരെ പോര.. unhealthylifestyle ഉം തീറ്റയും ... എന്തൊക്കെ രോഗങ്ങള്‍ കൊടുത്താലും അത് അവഗണിക്ക്യാണല്ലോ...എത്രപ്രമേഹം കൊടുത്താലും പായസം കണ്ടാല്‍ വിടില്യാ. കഴിക്യന്നെ കഴിക്യന്നെ. ഒരൂട്ടം മരുന്നൊക്കെകഴിച്ചു ജീവിക്ക്യന്നെ .

ഒരു പണി ചെയ്താലോ.. ഒരു പുത്യേ അണൂനെ ങ്ങ്ട്ണ്ടാക്കിയാലോ? ചെയ്യുന്നത് ഇത്തിരി കടന്നകൈയ്യാവ്വ്ഓ? സാരമില്ല.. ഒരു പാഠം പഠിക്കട്ടെ... ഒരു നീണ്ട കഥ (നോവല്‍) ആവട്ടെ പുതിയാള്.. അവനെ ഈ ആളോള്  എന്താ വിളിക്ക്യാ "നോവല്‍(പുതിയ)കൊറോണ വൈറസ്”..ലോകത്തെ ഏറ്റവും ജനസംഖ്യ കൂടിയ രാജ്യത്തേക്കന്നെ വിട്ടേക്കാം...”

------------

ഡേറ്റ്: നവംബര്‍ 12,2019
സ്ഥലം: വുഹാന്‍, ചൈന
സമയം: രാവിലെ 8 മണി.
Mr.കൊവിദന്‍ ലാന്ഡ്‌ന ചെയ്യുന്നു. ഇത്രേം നേരം ദൈവലോകത്തില്‍ നിന്ന് യാത്ര ചെയ്തതല്ലേ... നല്ല ക്ഷീണണ്ട്..

മുന്നില്‍ പെട്ടെന്ന്കണ്ടഒരു കോഫി ഷോപ്പില്‍ കയറി ഒരു ലുെൃലീൈയും ബേഗലും കഴിച്ചിറങ്ങി...എന്നിട്ട് കുതിരവട്ടം പപ്പൂനെപ്പോലെ ഒരു "ടാ.....സ്കി" വിളിച്ച് യാത്ര തുടങ്ങി. െ്രെഡവന്‍ (ശ്രീമൊന്‍ വി.കേ.ന്‍. ക്ഷമിക്കുമല്ലോ) ചോദിച്ചു... എങ്ങോട്ടാ പോവണ്ടേ?
കൊവിദന്‍:“ഇവിടെ നിന്നും ഒരു 5 കി.മി. കിഴക്കോട്ടു പോയാല്‍ ഒരു പൊതു ജന റാലി ഉണ്ടല്ലോ.. വണ്ടിഅങ്ങഡുപോ......ട്ട്..”

റാലിയില്‍ ചെന്നിറങ്ങി... അവിടെ നോക്കിയപ്പോള്‍.. ഒരു പഴയ മുന്ഗായമി ങൃ. ഫ്‌ലു ലീ (Influenza virus)എല്ലാര്ക്കും  ചായ കൊടുക്കുന്നു... “ചായേയ്…ചായ….. ചായേയ്.. ചായേയ്”..
കൊവിദന്‍: എടാ ഫ്‌ളൂലി, നിനക്കെന്നെ മനസ്സിലായോ..?
ഫ്‌ളൂലി: എടാ മോനെ..നീയല്ലേ ലവന്‍? ഞങ്ങടെ ആഗോള രോഗാണു സമ്മേളനത്തില്‍ ഒരു അറിയിപ്പുണ്ടായിരുന്നു ഒരു പുതിയ അംഗത്തെ പറ്റി... മക്കളേ നിപ്പേ,സാഴ്‌സേ, തക്കാളി, കോഴീ, നിങ്ങടെ മുമ്പില് നിക്കണത് നമ്മടെ പുതിയാളാണ്...നല്ലോണം മുഴുക്കനേ കണ്കുോളിര്‌ക്കെങ കണ്ടോളൂ! (ഇവയെല്ലാംമനുഷ്യന്മാരെ പല സമയത്തായി ഉപദ്രവിച്ച ഫ്‌ളൂവിന്റെ കൂട്ടത്തില്‍ പെടുന്ന വൈറസ്‌രോഗങ്ങളാണ്)

കൊവിദന്‍: “എസ് എസ്, ഐ ആംദി വാട്ട് ഈസ് ദാറ്റ്..”
ഫ്‌ളൂലി: “അപ്പളേ എന്താടാ നിന്റെദ പേര് ?”
കൊവിദന്‍: “കൊവിദന്‍. നിന്റെദ ചെല്ലപ്പേര് ലീ ന്നു ആയതുപോലെ എന്റെര പേരിലും ഒരു ചൈന ടച്ച് വേണ്ടേ? മുഴുവന്‍ പേര് "കൊവിദന്‍ തൂങ്ങ്" എന്നിരിക്കട്ടെ..”
ഫ്‌ളൂലി: “പേരൊക്കെകൊള്ളാം. പക്ഷെപേരിലെതൂങ്ങ് എന്ന ഭാഗംകൊണ്ട് ലേശം അറംപറ്റുമോന്നപേടീണ്ട്. ഇന്നത്തെകാലത്തുഎന്തിനാല്ലേഅന്ധവിശ്വാസം?”
എല്ലാ പൂര്‍വ്വികന്മാരോടും കുശലമൊക്കെ പറഞ്ഞു..അവിടെ നിന്നും നേരെ ചെന്നത് കമ്മ്യൂണിസ്റ്റ് പാര്ട്ടി  ഓഫീസിലേക്ക്..
അവരോട് ഒന്നും മിണ്ടാതെ... ഉരിയാടാതെ...(മണിച്ചിത്രത്താഴ് േ്യെഹല)എന്നാല്‍അവരെതൊട്ടു തലോടി സ്വന്തം ജോലി തുടങ്ങി.
കൊവിദന്‍: (ആത്മമഗതം) അതിവേഗം എല്ലാംചെയ്യേണ്ടിയിരിക്കുന്നു.   ഈ മനുഷ്യരെ അത്ര വിശ്വസിക്കാന്‍ പറ്റില്ല. അവര്‍ ഉടനെ എന്റെലപരിപാടികള്‍ തടസ്സപ്പെടുത്താന്‍ തുടങ്ങും. അതിനു മുന്‍പ് തന്നെ കുറേയേറെ പേരെയെങ്കിലും തീര്‍ക്കണം.
------------
അവിടെ നിന്നും സിനിമ തീയറ്ററുകള്‍... കഠ സ്ഥാപനങ്ങള്‍, സ്കൂളുകള്‍ എന്നിങ്ങനെ...അവസാനം ക്ഷീണിച്ചു ആദ്യം പോയ കോഫി ഷോപ്പില്‍ ചെന്നപ്പോള്‍... കാലത്തെ കാപ്പി സെര്വ്യ ചെയ്ത ആശാനില്ല...
കൊവിദന്‍ ചോദിച്ചു അയാള്‍ എവിടെന്ന്...
അപ്പോള്‍ മാനേജര്‍: “അയ്യോ സാറേ, പുള്ളിക്ക് അത്യാവശ്യമായി ഒന്ന് ഇറ്റലിയില്‍ പോവേണ്ടി വന്നു... ഇപ്പൊ പുള്ളി യൂറോപ്പില്‍ എവിടെയെങ്കിലും കാണും... ഏതോ സുഹൃത്ത് ഇറാനില്‍ ഉണ്ടത്രേ.കൂടെ പുള്ളിയും ചെല്ലുന്നുണ്ട്....45 ദിവസം കഴിഞ്ഞേ വരൂ.”
കോവിദന്‍: ( ആത്മ.ഗതം) അപ്പൊ ദൈവംസഹായിച്ച് എന്റെ.ജോലി എളുപ്പായി.
മുകളിലിരിക്കുന്നവന്‌സ്തുതി..

------------
സ്ഥലം: വുഹാന്‍, ചൈന
ഡേറ്റ്: നവംബര്‍ 17, 2019
ഇത് വരെ നടന്ന സംഭവങ്ങളുടെയെല്ലാം ഒരു statsureport ദൈവത്തിന് കൊടുത്തിട്ട് വീണ്ടും അതേ കോഫി ഷോപ്പില്‍ കൊവിദന്‍ എത്തിയപ്പോള്‍.. ആ കട അടച്ചിട്ടിരിക്കുന്നു..തൊട്ടടുത്തകടകളും അടഞ്ഞ്കിടക്കുന്നു...

അടുത്ത ജങ്ങ്ഷനില്‍ ആളില്ലത്തൊരു കടയില്‍ ചെന്നപ്പോള്‍ വ്യാകുലനായിരിക്കുന്നു ഫ്‌ളൂലി..
കൊവിദന്‍ഫ്‌ളൂലിയൊടുതൃശൂര്ഭാഷയില്‍വച്ച് കാച്ചി: "എന്തൂട്ട്ഡാ ശവ്യേഒരു വൈക്ലബ്യം?”
ഫ്‌ളൂലി അദ്ഭുതപ്പെട്ടു.. ഇവന്‍ ഇതിനിടക്ക് എങ്ങിനെ “പ്രാഞ്ചിയേട്ടന്‍” കണ്ടു?യെവന്‍ ഒരു പുലി തന്ന്യാട്ടാ..

ഫ്‌ളൂലി: “എന്താ പറയ്യ കൊവിദാ..നീ പറ്റിച്ച പണിക്കു എനിക്കാണ് കുറ്റമിപ്പോള്‍.. ആള്ക്കാിരെല്ലാം പറയുന്നു.. ഞാനാണ് എല്ലാരേയും ദ്രോഹിക്കുന്നേന്ന്...”
കൊവിദന്‍ (ആത്മഗതം): “വന്ന കാര്യം അങ്ങനെ സാധിച്ചു..ഇനികുറെകാലംഈമണ്ടന്മാര്‍വിചാരിച്ചോളുംഅവനാണിതെന്ന്. ..എന്നെകണ്ടുപിടിക്കാന്‍താമസിക്കും. അതിനുമുന്‍പേ ഡ്യൂട്ടി തീര്ത്തി ട്ടു പോണം..”
കൊവിദന്‍(ചെറു പുഞ്ചിരിയോടെ): “സാരമില്ല ചേട്ടാ... അവര്‍ കുറച്ചു സമയത്തിനകം മനസ്സിലാക്കും.. ഞാന്‍ ആരാ മോ.......ന്‍ എന്ന്.“
കുറച്ചു മാറി ഒരു ആശുപത്രിയില്‍ നോക്കിയപ്പോള്‍ നൂറു പേരെങ്കിലും ഉള്ള ക്യൂ. ചുമയും കുരയുമായി.... രണ്ടു പേര്‍ തമ്മില്‍ പരസ്പരം പറയുന്നത് കേട്ടു.. ആ കോഫി ഷോപ്പിലെ ആള്ക്ക്  ഫ്‌ലു പോലത്തെ അസുഖവും, എല്ലാര്ക്കും  അത് പകര്‍ന്നു കൊണ്ടിരിക്കയാണ് എന്നും..
കൊവിദന്‍ (ആത്മഗതം): “ അങ്ങനെ എന്റെ, ജോലി കഴിഞ്ഞു.. ഇനി തിരിച്ചു പോയി വിശ്രമിക്കാം..“

------------
ദിവസങ്ങള്‍ കടന്നു പോയി.. കൊറോണ ആളിക്കത്തി.. ലോകം നടുങ്ങി..... മാസ്ക് ഒക്കെ ഇട്ട്,കൈകളൊക്കെനല്ലോണം തേച്ചുരച്ചു കഴുകി തുടങ്ങി.. കൂടുതല്‍ ശുചിത്വം പാലിച്ചു തുടങ്ങി..എല്ലാവരും ആരോഗ്യത്തെ കുറിച്ച് ബോധവാന്മാതരായിത്തുടങ്ങി... രാജ്യങ്ങളുടെയും മതങ്ങളുടെയും ഇടയില്‍ഉണ്ടായിരുന്നപിണക്കങ്ങള്‍കുറഞ്ഞു.
ദൈവംഉള്ളാലെ ഒന്നുപുഞ്ചിരിച്ചു. മനുഷ്യന്‍വീണ്ടുംനന്നായിതുടങ്ങി. അവരില്‍പരസ്പരസ്‌നേഹവുംവിശ്വാസവുംവന്നുതുടങ്ങി.അഹങ്കാരത്തിന്അറുതിവന്നിരിക്കുന്നു.
കൊവിദന്‍ആലോചിച്ചു.
ദൈവത്തിനോട് എന്തൊക്കെയുണ്ടെന്ന് ചോദിച്ചു കളയാം.
ഫോണ്‍ എടുത്തു ഡയല്‍ ചെയ്തു...
ഉടന്‍മറുപടിവന്നു.
ചൈനയിലേക്കയച്ച യമകിങ്കരന്മാര്‍ക്ക്‌കൊറോണബാധിച്ചോ എന്ന്‌സംശയത്തില്‍ കുറേകിങ്കരന്‍മ്മാര്‍ നിരീക്ഷണത്തില്‍ആണെന്ന്‌റിപ്പോര്‍ട്ട് ഉണ്ടത്രേ. സാരമില്ല.. അങ്ങനെപോട്ടെ. എന്തായാലും നിനക്ക് congratulations!
അവന്‍ അവന്റെത അവതാരോദ്ദേശ്യം നടത്തിയിരിക്കുന്നു.
ദൈവംഒന്ന് കൂടിചിരിച്ചു.
------------
സ്ഥലം: Unknown
ഡേറ്റ്: To be determined (sometime in the near future)
കുറച്ചു മാസങ്ങള്‍ കഴിഞ്ഞു എല്ലാ രോഗാണുക്കളും ചേര്ന്ന്  താടിക്ക് കൈയും വെച്ച് ഇരിക്കുന്നു..
നിപ്പ:“അങ്ങനെ കൊവിദന്‍ തൂങ്ങിനും രക്ഷയില്ല...സകലരുംഅവനോടുള്ള പേടിയൊക്കെ മാറിയിരിക്കുന്ന ഈ സാഹചര്യത്തില്‍..”....കൊവിദനെ നോക്കി..“സാരമില്ല കൊവിദാ... നീ മാവില്‍ നിന്ന് തൂങ്ങണ്ടാട്ടോഇതൊക്കെനമ്മളുടെചരിത്രത്തില്‍പറഞ്ഞിട്ടുള്ളതാ..“
(എന്തോ പറയാന്‍ ഭാവിച്ചു..കൂടെ ഇരിക്കുന്നവരെ ഒന്ന് നിരീക്ഷിച്ചു കൊണ്ട്)
“അല്ലാ..കുറച്ചു പേരെ കാണാനില്ലല്ലോ ഇവിടെ.... അവരൊക്കെ അവരവരുടെ അസുഖങ്ങള്‍ പകര്ത്താ ന്‍ പോയി കാണുംല്ലേ.. “

കൊവിദന്‍ബാക്കി അണുക്കളോട്: “നിങ്ങളുടെ എല്ലാം സപ്പോര്‍ട്ടിന് എേെന്റാ അകൈതവമായ നന്ദി രേഖപ്പെടുത്തുന്നു... മനുഷ്യര്‍ ഒന്നായി നിന്ന് എന്നെ നേരിട്ട് തോല്പ്പിച്ചു.. ഇനിയുംനിങ്ങളില്‍ഒരാളായിഞാനിവിടെതുടരും. “

ഫ്‌ളൂലി:“മനുഷ്യരെ നേരെയാക്കാന്‍ നമ്മക്കൊന്നും പറ്റില്ലെന്നെ.. അതാണ് ഞാന്‍ പഠിച്ച പാഠം.. എന്നെ നോക്ക്.. ഞാന്‍ വല്ലപ്പോഴും ആള്ക്കാുരെ ഒന്ന് തോണ്ടി വരും.. അതില്‍ അവര്ക്ക്  ഒരു കുലുക്കവുമില്ലെങ്കിലും എനിക്ക് എന്റെ് കര്മംഅ ചെയ്യുന്നതിന്റെിഒരു സന്തോഷം കിട്ടുന്നില്ലേ?കര്‍മ്മണ്യേവാധികാരസ്‌തേ ആണ് നമ്മുടെ തത്വ ചിന്ത”
“പക്ഷെ മനുഷ്യന്‍ നന്നാവാന്‍ സര്വലശക്തനായ ദൈവം തന്നെ വിചാരിക്കണം..ദൈവം ദയാലുവാണ്, പരമ കാരുണികനാണ്, അദ്ദേഹം എവിടെയും ഉണ്ട്, മനുഷ്യരിലും ഉണ്ട്..മനുഷ്യര്‍ ഇടക്കിടക്ക് അത് മറന്നു പോവും..”

അശരീരി (ഗാംഭീര്യ ശബ്ദത്തോടെ).. “ഇത് ദൈവമാണ്.. പേടിക്കേണ്ട മക്കളേ.. മനുഷ്യര്‍ ഇങ്ങനെ ആണ്.. എന്തെങ്കിലും പേടി വന്നാലേ ഒരുമിച്ചു നില്ക്കു ള്ളൂ ..എപ്പോഴെങ്കിലും അവരുടെ അഹങ്കാരം വര്ദ്ധിഒച്ചു ആരോഗ്യത്തെ ചവറ്റു കൊട്ടയില്‍ എറിഞ്ഞാല്‍ ഓര്ക്കുടക.. അവര്‍ തന്നെ ഇറക്കിയ പല സിനിമകള്‍ പോലെ.. ഞാന്‍ നിങ്ങളുടെ ഒക്കെ രണ്ടാം ഭാഗങ്ങളെ ഇറക്കും..ആര്‍ക്കറിയാം...ബാഹുബലി പോലെ അതൊക്കെ സൂപ്പര്‍ ഹിറ്റുകള്‍ ആയാലോ?..”
Join WhatsApp News
Raju Thoamas, New York 2020-03-28 09:20:50
I got it now, after 2 more readings. Super! Congrats. But why so callous?
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക