Image

മലപ്പുറത്ത് എടിഎമ്മിലെ സാനിറ്റൈസര്‍ മോഷണം പോയി; വിഡിയോ പുറത്തുവിട്ട് കള്ളനെ തേടി പോലീസ്

Published on 28 March, 2020
മലപ്പുറത്ത് എടിഎമ്മിലെ സാനിറ്റൈസര്‍ മോഷണം പോയി; വിഡിയോ പുറത്തുവിട്ട് കള്ളനെ തേടി പോലീസ്
 മലപ്പുറം; പെരിന്തല്‍മണ്ണ അങ്ങാടിപ്പുറത്തെ എടിഎം കൗണ്ടറില്‍ വെച്ച സാനിറ്റൈസര്‍ ബോട്ടില്‍ മോഷ്ടിച്ച കള്ളനുവേണ്ടിയുള്ള തിരച്ചിലിലാണ് പൊലീസ്. കൊറോണ ഭീതി നിലനില്‍ക്കുന്ന സാഹചര്യത്തില്‍ ബ്രേക്ക്‌ ദി ചെയിന്‍ കാമ്ബയിനിന്റെ ഭാഗമായാണ് എടിഎം കൌണ്ടറില്‍ സാനിറ്റൈസര്‍ ബോട്ടില്‍ സ്ഥാപിച്ചത്.

മോഷണം നടത്തുന്നതിന്റെ വിഡിയോ സഹിതം പുറത്തുവിട്ടുകൊണ്ടാണ് പൊലീസ് തിരച്ചില്‍ ഊര്‍ജിതമാക്കിയത്. മലപ്പുറം പൊലീസിന്റെ ഔദ്യോ​ഗിക പേജിലാണ് വിഡിയോ പോസ്റ്റ് ചെയ്തിരിക്കുന്നത്.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക