Image

കൊവിഡ് 19 : ലോകത്ത് മരിച്ചവരുടെ എണ്ണം 27000 കവിഞ്ഞു

Published on 28 March, 2020
കൊവിഡ് 19 : ലോകത്ത് മരിച്ചവരുടെ എണ്ണം 27000 കവിഞ്ഞു

കൊവിഡ് 19 ബാധിച്ച് മരിച്ചവരുടെ എണ്ണം 27,000 കവിഞ്ഞു. ലോകാത്താകെ കൊവിഡ് ബാധിച്ചവരുടെ എണ്ണം ആറു ലക്ഷത്തിലേക്ക് അടുക്കുകയാണ്. അമേരിക്കയിൽ കൊവിഡ് ബാധിതരുടെ എണ്ണം ഒരു ലക്ഷം കടന്നു. ഇതുവരെ 1,604 പേരാണ് മരിച്ചത്. 309 പേരാണ് 24 മണിക്കൂറിനിടെ മരിച്ചത്.
ഇറ്റലിയിൽ മരണ സംഖ്യ ഉയരുകയാണ്. 919 പേരാണ് 24 മണിക്കൂറിനിടെ മരിച്ചത്. 9,134 പേരാണ് ഇതുവരെ ഇറ്റലിയിൽ രോഗം ബാധിച്ച് മരിച്ചത്. സ്‌പെയിനിലും മരണം 5000 കടന്നു. 773 പേരാണ് സ്‌പെയിനിൽ 24 മണിക്കൂറിനിടെ മരിച്ചത്.


Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക