Image

കൊറോണ വൈറസ് രോഗ ഭീതിയില്‍ കണ്ണൂര്‍ സെന്‍ട്രല്‍ ജയിലില്‍ നിന്നും 78 തടവുകാരെ പരോളില്‍ വിട്ടു

Published on 28 March, 2020
കൊറോണ വൈറസ് രോഗ ഭീതിയില്‍ കണ്ണൂര്‍ സെന്‍ട്രല്‍ ജയിലില്‍ നിന്നും 78 തടവുകാരെ പരോളില്‍ വിട്ടു
കണ്ണൂര്‍: കൊവിഡ് 19 വൈറസ് രോഗബാധ ഭീതി കണ്ണൂര്‍ സെന്‍ട്രല്‍ ജയിലിലെ തടവുകാര്‍ക്ക് പുറം ലോകം കാണാനുള്ള സാധ്യതയായി മാറി. കൊവി​ഡ്-19 വ്യാ​പ​ന​ത്തി​ന്‍റെ പ​ശ്ചാ​ത്ത​ല​ത്തി​ല്‍ ജ​യി​ലു​ക​ളി​ലെ തി​ര​ക്കു കു​റ​യ്ക്കു​ന്ന​തി​ന്‍റെ ഭാ​ഗ​മാ​യി കഴിഞ്ഞ ദിവസം ക​ണ്ണൂ​ര്‍ സെ​ന്‍​ട്ര​ല്‍ ജ​യി​ലി​ല്‍​നി​ന്ന് 78 ത​ട​വു​കാ​രെ പ​രോ​ളി​ല്‍ വി​ട്ട​യ​ച്ചു.

സു​പ്രീം​കോ​ട​തി നി​ര്‍​ദേ​ശ​പ്ര​കാ​ര​മാ​ണ് ന​ട​പ​ടി. ജീ​വ​പ​ര്യ​ന്തം ത​ട​വു​കാ​ര​ട​ക്കം നി​ല​വി​ല്‍ പ​രോ​ള്‍ ല​ഭി​ച്ചു​വ​രു​ന്ന 78 ത​ട​വു​കാ​ര്‍​ക്ക് 60 ദിവ​സ​ത്തെ പ​രോ​ളാ​ണ് ഇ​പ്പോ​ള്‍ അ​നു​വ​ദി​ച്ച​ത്.

 ക​ണ്ണൂ​ര്‍ സെ​ന്‍​ട്ര​ല്‍ ജ​യി​ലി​ലെ 300 ത​ട​വു​കാ​ര്‍​ക്ക് പ​രോ​ളോ ഇ​ട​ക്കാ​ല ജാ​മ്യ​മോ അ​നു​വ​ദി​ക്കു​ന്ന​തു പ​രി​ഗ​ണിക്കാ​മെ​ന്ന് സെ​ന്‍​ട്ര​ല്‍ ജ​യി​ല്‍ സൂ​പ്ര​ണ്ട് ബാ​ബു​രാ​ജ് സം​സ്ഥാ​ന സ​ര്‍​ക്കാ​രി​ന് നേ​ര​ത്തെ റി​പ്പോ​ര്‍​ട്ട് ന​ല്‍​കി​യി​രു​ന്നു. 

ഏഴുവ​ര്‍​ഷം വ​രെ ജ​യി​ല്‍​ശി​ക്ഷ അ​നു​ഭ​വി​ക്കു​ന്ന​വ​ര്‍​ക്കും വി​ചാ​ര​ണ ത​ട​വു​കാ​ര്‍​ക്കും പ​രോ​ളോ ഇ​ട​ക്കാ​ല ജാ​മ്യ​മോ അ​നു​വ​ദി​ക്കാ​മെ​ന്നാ​യി​രു​ന്നു സു​പ്രീം കോ​ട​തി നി​ര്‍​ദേ​ശം.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക