Image

കോവിഡ് -19 പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്കായി രാഹുല്‍ ഗാന്ധി എം.പി 270.60ലക്ഷം അനുവദിച്ചു

Published on 28 March, 2020
കോവിഡ് -19 പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്കായി രാഹുല്‍ ഗാന്ധി എം.പി 270.60ലക്ഷം അനുവദിച്ചു

കല്‍പ്പറ്റ : കോവിഡ് 19 പ്രതിരോധപ്രവര്‍ത്തങ്ങളുടെ ഭാഗമായി വയനാട്,മലപ്പുറം ,കോഴിക്കോട് ,ജില്ലകളിലെ വിവിധ ആശുപത്രികളില്‍ വെന്റിലേറ്റര്‍ , ഐ സി യു, അനുബന്ധ ഉപകരണങ്ങള്‍ വാങ്ങുന്നതിന് രാഹുല്‍ ഗാന്ധി എം .പി .യുടെ പ്രാദേശിക വികസന ഫണ്ടില്‍ നിന്ന് 270.60ലക്ഷം രൂപ അനുവദിച്ചതായി രാഹുല്‍ ഗാന്ധി എംപി അറിയിച്ചതായി ഐ .സി . ബാലകൃഷണന്‍ എം എല്‍ എ അറിയിച്ചു .


ഇത് കൂടാതെ .രാഹുല്‍ ഗാന്ധി ആവശ്യപ്പെട്ടതനുസരിച്ച്‌ ഗുജറാത്തില്‍ നിന്നുള്ള രാജ്യസഭാ മെമ്ബര്‍ ഡോ.അമീയാജ്നിക് തന്റെ പ്രാദേശിക വികസന ഫണ്ടില്‍ നിന്നും കോഴിക്കോട് മെഡിക്കല്‍ കോളേജിലേക്ക് വെന്റിലേറ്ററും , അനുബന്ധ ഉപകരണങ്ങളും വാങ്ങുന്നതിന് 25 ലക്ഷം രൂപ അനുവദിച്ചതായി ഐ. സി ബാലകൃഷ്ണന്‍ എം.എല്‍.എ. അറിയിച്ചു

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക