Image

ഡാലസ് മൃഗശാലയിലെ സുബിറ ഗൊറില്ല ഇനി ഇല്ല

പി.പി.ചെറിയാൻ Published on 28 March, 2020
ഡാലസ് മൃഗശാലയിലെ സുബിറ ഗൊറില്ല ഇനി ഇല്ല
ഡാലസ് ∙ ഡാലസ് മൃഗശാലയിലെ ഗൊറില്ലാ കുടുംബത്തിലെ കാരണവർ എന്നു വിശേഷിപ്പിക്കുന്ന സുബിറ ഇനി ഓർമയിൽ മാത്രം. ഹൃദയ സംബന്ധമായ അസുഖത്തെ തുടർന്ന് സുബിറ മരിച്ചതായി മാർച്ച് 27 വെള്ളിയാഴ്ച മൃഗശാല അധികൃതർ അറിയിച്ചു. ചുമയും പനിയും മൂലം ചികിത്സയിലായിരുന്ന സുബിറക്ക് സാധാരണ പനിയായിരിക്കുമെന്നാണ് അധികൃതർ കരുതിയിരുന്നത്. എന്നാൽ അട്ടോപ്സിക്കുശേഷം ഗൊറില്ലക്ക് കാര്യമായ കാർഡിയോ വാസ്കുലർ രോഗമായിരുന്നു എന്ന് കണ്ടെത്തി.
             2018 ൽ ഹൃദയ പരിശോധന നടത്തിയപ്പോൾ തകരാറൊന്നും കണ്ടെത്തിയിരുന്നില്ലെന്ന് അധികൃതർ പറയുന്നു. സുബിറയുടെ ചുമക്ക് കോവിഡ് 19 തുമായി ബന്ധപ്പെട്ടതാണോ എന്ന് നേരത്തെ പരിശോധിച്ചതിൽ വൈറസ് നൈഗറ്റീവാണെന്നായിരുന്നു പരിശോധനാഫലം. മൃഗശാലയിലെത്തുന്ന കാണികൾക്കും കുട്ടികൾക്കും സുബിറ ഒരു ഹരമായിരുന്നു. കുട്ടികളെ തലോടുന്നതും ചേഷ്ഠകൾ കാണിക്കുന്നതും എല്ലാവരും ഒരു പോലെ ആസ്വദിച്ചിരുന്നു.
  സുബിറ ഇതിനിടയിൽ രണ്ടു കുട്ടികളുടെ പിതാവായിരുന്നു.  2018 ലും അവസാനം കഴിഞ്ഞ വർഷം മാർച്ചിലും വർഷത്തിനുശേഷം ആദ്യമായാണ് 2018 ൽ ബേബി ഗറില്ല ജനിക്കുന്നത്. ഗെറില്ലകളുടെ പരമാവധി വയസ് 33 ആണെന്ന് അസോസിയേഷൻ ഓഫ്  സു (ZOO) ആന്റ് അക്വേറിയം അധികൃതർ പറയുന്നു. 
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക