ന്യൂഡല്‍ഹി: 90കളില്‍ കുട്ടികളും മുതിര്‍ന്നവരും ഒരുപോലെ ഇഷ്ടപ്പെട്ടിരുന്ന രണ്ട് പരമ്ബരകള്‍ പുനഃസംപ്രേക്ഷണം ചെയ്യാനൊരുങ്ങി ദൂര്ദര്ശന്. ഡിറ്റക്ടീവ് ബ്യോംകേഷ് ബക്ഷിയും സര്‍ക്കസുമാണ് വൈകാതെ നമ്മുടെ സ്വീകരണമുറിയിലേക്ക് തിരികെയെത്തുന്നത്.
കിങ് ഖാന് ഷാരൂഖ് ബോളിവുഡ് അടക്കിവാഴുന്നതിന് മുമ്ബ് ദൂര്‍ദര്‍ശനില്‍ അഭിനയിച്ച പരമ്ബരയാണ് സര്‍ക്കസ്. അസിസ് മിര്‍സയും കുന്ദന്‍ ഷായും ചേര്‍ന്ന് സംവിധാനം ചെയ്ത സീരീസ് 16 എപ്പിസോഡുകളായിരുന്നു ഉണ്ടായിരുന്നത്. ഞായറാഴ്ച രാത്രി എട്ട് മണിമുതല്‍ ഡി.ഡി നാഷണലില്‍ സര്‍ക്കസ് സംപ്രേക്ഷണം ചെയ്യുമെന്ന് ദൂര്ദര്ശന് അധികൃതര്‍ അറിയിച്ചു.
രേണുക ഷെഹാനെ, നിര്‍മാതാവും നടനുമായ അശുതോഷ് ഗൗരികര്‍ എന്നിവരും സര്‍ക്കസില്‍ പ്രധാനകഥാപാത്രങ്ങളായിരുന്നു.
ഡിറ്റക്ടീവ് ബ്യോംകേഷ് ബക്ഷി ഇന്ന് 11 മണിമുതല്‍ സംപ്രേക്ഷണം തുടങ്ങിക്കഴിഞ്ഞു.
ഷെര്‍ലോക് ഹോംസിെന്റ ഇന്ത്യന്‍ അവതാരം എന്ന് വിളിക്കാവുന്ന ബ്യോംകേഷ് ബക്ഷി പ്രശസ്ത ബംഗാളി എഴുത്തുകാരന് ശരദിന്ധു ബാന്ത്യോപാദ്യായുടെ കഥാപാത്ര സൃഷ്ടിയാണ്. 1993 മുതല്‍ 1997 വരെ സംപ്രേക്ഷണം ചെയ്തിരുന്ന ഇൗ കുറ്റാന്വേഷണ സീരീസില്‍ രജിത് കപൂറാണ് ബക്ഷിയായി എത്തിയത്. അജിത് കുമാര്‍ ബാനര്‍ജിയെന്ന കഥാപാത്രമായി കെ.കെ റൈനയും വേഷമിട്ടു.