Image

ലോക്ക് ഡൗണിനെ തുടര്‍ന്ന് വെള്ളവും ഭക്ഷണവും ലഭിക്കാതെ ആന്‍ഡമാനില്‍ കുടുങ്ങി കോട്ടയം സ്വദേശികള്‍

Published on 28 March, 2020
ലോക്ക് ഡൗണിനെ തുടര്‍ന്ന് വെള്ളവും ഭക്ഷണവും ലഭിക്കാതെ ആന്‍ഡമാനില്‍ കുടുങ്ങി കോട്ടയം സ്വദേശികള്‍

കോട്ടയം: ലോക്ക് ഡൗണിനെ തുടര്‍ന്ന് വെള്ളവും ഭക്ഷണവും ലഭിക്കാതെ ആന്‍ഡമാനില്‍ കുടുങ്ങി കോട്ടയം സ്വദേശികള്‍. നെറ്റ് വര്‍ക്ക് കേബിള്‍ സ്ഥാപിക്കുന്ന ജോലിക്കായി പോയ ഏറ്റുമാനൂര്‍ സ്വദേശികളായ ശ്രീജിത്ത്, പി.എന്‍.രാജേഷ് എന്നിവരടങ്ങിയ സംഘമാണ് ആന്‍ഡമാനില്‍ കുടുങ്ങി കിടക്കുന്നത്. 


ഡല്‍ഹി, ബിഹാര്‍ സ്ഥലങ്ങളില്‍ നിന്നുള്ളവരും ഇവര്‍ക്കൊപ്പമുണ്ട്. നിലവിലെ സാഹചര്യത്തില്‍ നാട്ടിലേക്ക് വരാന്‍ ആഗ്രഹിക്കുന്നില്ലെന്നും ഭക്ഷണം ലഭ്യമാക്കാന്‍ കേരളസര്‍ക്കാര്‍ ഇടപെട്ട് ആന്‍ഡമാന്‍ അധികാരികളുമായി സംസാരിക്കണമെന്നാണ് ഇവര്‍ ആവശ്യപ്പെടുന്നത്.


ആവശ്യ സാധനങ്ങള്‍ വില്‍ക്കുന്ന കടകളെ ലോക്ക് ഡൗണില്‍ നിന്നും ഒഴിവാക്കിയിട്ടുണ്ടെങ്കിലും ആന്‍ഡമാനില്‍ ഇവ തുറക്കുന്നേയില്ലെന്നും ഭക്ഷണം കിട്ടാതെ വലയുകയാണെന്നും ഇവര്‍ പറയുന്നു. 


ചെന്നൈ-ആന്‍ഡമാന്‍ സബ്ബ്മറൈന്‍ ഒപ്റ്റിക്കല്‍ ഫൈബര്‍ കേബിള്‍ ജോലി ബി.എസ്.എന്‍. എല്ലിന് വേണ്ടി ഏറ്റെടുത്ത എം.ഇ.എസ്. ടെക്‌നോളജീസ് എന്ന സ്ഥാപനത്തിന്റെ ജീവനക്കാരാണ് ഇവര്‍

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക