ന്യൂഡല്‍ഹി: രാജ്യത്ത് കൊറോണ വൈറസ് വ്യാപിക്കുന്ന പശ്ചാത്തലത്തില്‍ സഹായം അഭ്യര്‍ഥിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. പ്രധാനമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന നല്‍കാനാണ് പ്രധാനമന്ത്രിയുടെ ട്വിറ്ററിലൂടെയുള്ള അഭ്യര്‍ഥന.
അതേ സമയം പ്രാദേശിക വികസന ഫണ്ടില്‍ നിന്ന് ഒരു കോടി രൂപ ദേശിയ ദുരിതാശ്വസ നിധിയിലേക്ക്
നല്കാന് മുഴുവന്‍ ബിജെപി എംപിമാര്‍ക്കും ദേശീയ അധ്യക്ഷന്‍ ജെപി നദ്ദ നിര്‍ദേശം നല്കി.
ബിജെപി എംപിമാരും എംഎല്‍എമാരും ഒരു മാസത്തെ വേതനം ദേശിയ ദുരിതാശ്വസ നിധിയിലേക്ക് നല്‍കണമെന്നും നിര്‍ദേശമുണ്ട്. അതേ സമയം രാജ്യത്തെ കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്ക് ടാറ്റാ ട്രസ്റ് 500 കോടി നല്‍കുമെന്ന് ചെയര്മാന് രത്തന്‍ ടാറ്റാ അറിയിച്ചു