Image

മുഖ്യമന്ത്രിയുടെ കരുതലിനെ പ്രകീര്‍ത്തിച്ച് മോഹന്‍ലാല്‍

Published on 28 March, 2020
മുഖ്യമന്ത്രിയുടെ കരുതലിനെ പ്രകീര്‍ത്തിച്ച്  മോഹന്‍ലാല്‍
കോവിഡ് 19 പശ്ചാത്തലത്തില്‍ മുഖ്യമന്ത്രിയുടെ കരുതലിനെ പ്രകീര്‍ത്തിച്ച് നടന്‍ മോഹന്‍ലാല്‍.

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണ്ണരൂപം:

മനുഷ്യര്‍ വീടുകളില്‍ ഒതുങ്ങുമ്പോള്‍ പട്ടിണിയിലാവുന്ന വളര്‍ത്തുമൃഗങ്ങളെ , തെരുവുകളില്‍ മനുഷ്യര്‍ ഇല്ലാതാവുമ്പോള്‍  വിശന്നുവലയുന്ന തെരുവുനായ്ക്കളെ , ശാസ്താംകോട്ട അമ്പലത്തിലെ പടച്ചോറില്ലാതാവുമ്പോള്‍ കൊടും പട്ടിണിയിലാവുന്ന കുരങ്ങന്മാരെ....... ആരെയൊക്കെയാണ് മഹാമാരിയുടെ ഈ നാളില്‍ ഒരു മുഖ്യമന്ത്രി ഓര്‍ത്തെടുത്ത് കരുതലോടെ ചേര്‍ത്തു നിര്‍ത്തുന്നത്!

നമ്മള്‍ ഭാഗ്യവാന്മാരാണ്.. മഹാരാജ്യത്തിന്റെ സര്‍വ്വ സന്നാഹങ്ങളും കൊണ്ട് സകല മനുഷ്യര്‍ക്കും രക്ഷാ കവചം ഒരുക്കുന്ന ഒരു പ്രധാനമന്ത്രിക്കു കീഴില്‍, ഇങ്ങനെയൊരു മുഖ്യമന്ത്രിക്കു കീഴില്‍ നമ്മള്‍ സുരക്ഷിതരാണ്.

പക്ഷേ,നമ്മുടെ സുരക്ഷയ്ക്ക്, നമ്മുടെ കാവലിന് രാവും പകലും പണിയെടുക്കുന്ന പോലീസ് സേനയെ, ആരോഗ്യ പ്രവര്‍ത്തകരെ ചിലപ്പോഴെങ്കിലും നമ്മള്‍ മറന്നു പോകുന്നു....
അരുത്..
അവരും നമ്മെ പോലെ മനുഷ്യരാണ്...
അവര്‍ക്കും ഒരു കുടുംബമുണ്ട്.
അവര്‍ കൂടി സുരക്ഷിതരാവുമ്പോഴേ നമ്മുടെ ഭരണാധികാരികള്‍ ഏറ്റെടുത്ത ഈ മഹാദൗത്യം പൂര്‍ണമാവൂ...
ഈ യുദ്ധം നമുക്കു ജയിച്ചേ പറ്റു....
വിവേകത്തോടെ, ജാഗ്രതയോടെ, പ്രാര്‍ത്ഥനയോടെ വീടുകളില്‍ തന്നെ ഇരിക്കു.... എല്ലാ ദുരിതങ്ങളും അകന്ന പുതിയ പുലരി കാണാന്‍ ജനാലകള്‍ തുറന്നിടൂ...
Join WhatsApp News
George Thomas 2020-03-28 18:41:13
Well said .open your check book and donate like Ratan Tata.YusufAli and cricketer Suresh Raina.Super Stars show their super generosity for overcoming this pandemic.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക