Image

കൊറോണ: ഇന്നത്തെ മരണം 2,996; ഇറ്റലിയില്‍ ആകെ 10,023 മരണം; യു.എസില്‍ രോഗബാധിതര്‍ 118,325

Published on 28 March, 2020
കൊറോണ: ഇന്നത്തെ മരണം 2,996; ഇറ്റലിയില്‍ ആകെ 10,023 മരണം; യു.എസില്‍ രോഗബാധിതര്‍ 118,325

റോം: കൊറോണയില്‍ മരണത്തിന്റെ കേന്ദ്രമായി ഇറ്റലി. ശനിയാഴ്ച മാത്രം 889 പേരാണ് ഇവിടെ മരിച്ചത്. ആകെ മരണം 10,023 ആയി. ഇതോടെ ലോകത്ത് ആകെ 30,008 പേരാണ് മരിച്ചത്. 6,53,208 പേര്‍ക്ക് രോഗം ബാധിച്ചിട്ടുണ്ട്. ഇതില്‍ 139,591 പേര്‍ സുഖം പ്രാപിച്ചു. രോഗികളില്‍ 25,226 പേര്‍ ഇപ്പോഴും ഗുരുതരാവസ്ഥയിലാണ്. 

ഏറ്റവും കൂടുതല്‍ രോഗബാധിതര്‍ അമേരിക്കയിലാണ്. 11,451. ഇന്നെത്ത 282 പേര്‍ ഉള്‍പ്പെടെ 1978 പേര്‍ മരിച്ചു. 14,32 പേര്‍ക്ക് പുതുതായി രോഗം സ്ഥിരീകരിച്ചു. ഇറ്റലിയില്‍ 92,472 പേര്‍ക്ക് കൊറോണ സ്ഥിരീകരിച്ചു. പുതുതായി 5974 പേര്‍ക്ക. ചൈനയില്‍ 54 പുതിയ കേസുകളും മൂന്നു മരണങ്ങളുമുണ്ടായി. സ്‌പെയിനില്‍ 6529 പേര്‍ കൂടി 72,248 രോഗികളുണ്ടായി. ഇന്നശത്ത 674 പേര്‍ ഉള്‍പ്പെടെ 5812 മരണം.

ഫ്രാന്‍സില്‍ 319 മരണങ്ങള്‍ കൂടി 2314 ആയി. 4611 പുതിയ രോഗികള്‍. ജര്‍മ്മനിയില്‍ 52 പുതിയ മരണങ്ങള്‍. ആകെ 403 പേര്‍. 5331 പുതിയ കേസുകള്‍. യു.കെയില്‍ 260 മരണങ്ങളും 2546 രോഗികളും ഇന്നുണ്ടായി. ിറാനില്‍ 139 മരണങ്ങളും 3076രോഗികളും. 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക