Image

സിനിമയിലെ 25000 തൊഴിലാളികള്‍ക്ക്​​ സഹായവുമായി സല്‍മാന്‍ ഖാന്‍

Published on 29 March, 2020
സിനിമയിലെ 25000 തൊഴിലാളികള്‍ക്ക്​​ സഹായവുമായി സല്‍മാന്‍ ഖാന്‍

മുംബൈ: 21 ദിന ലോക്​ഡൗണ്‍ പ്രഖ്യാപിച്ചതിനെ തുടര്‍ന്ന്​ പ്രതിസന്ധിയിലായ​ സിനിമ മേഖലയിലെ 25,000 ദിവസവേതന തൊഴിലാളികള്‍ക്ക് സഹായവുമായി ബോളിവുഡ്​ സൂപ്പര്‍സ്റ്റാര്‍ സല്‍മാന്‍ ഖാന്‍. 


സല്‍മാന്‍ ഖാന്‍റെ ബീയിങ് ഹ്യൂമണ്‍ ഫൗണ്ടേഷനിലൂടെ ഇവരെ സാമ്ബത്തികമായി സഹായിക്കാമെന്ന്​ അറിയിച്ചതായി​ വെസ്റ്റേണ്‍ ഇന്ത്യന്‍ സിനി എംപ്ലോയീസ് ഫെഡറേഷനാണ്​ പുറത്തുവിട്ടത്​​.

ബീയിങ് ഹ്യൂമണ്‍ ഫൗണ്ടേഷന്‍ മൂന്ന്​ ദിവസം മുമ്ബ്​ ഞങ്ങളെ ബന്ധപ്പെട്ടിരുന്നു.


 ഞങ്ങളുടെ സംഘടനക്ക് കീഴിലെ അഞ്ച് ലക്ഷത്തോളം വരുന്ന ദിവസക്കൂലി തൊഴിലാളികളില്‍ 25000 പേര്‍ക്ക്​ സഹായം അടിയന്തരമായി ആവശ്യമുണ്ടായിരുന്നു. ഇവരെ സഹായിക്കാമെന്ന്​ അറിയിച്ചു. എല്ലാവരുടെയും ബാങ്ക് അക്കൗണ്ട്​ വിവരങ്ങള്‍ ചോദിച്ചുവാങ്ങുകയും ചെയ്​തു.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക