Image

ന്യു യോര്‍ക്കില്‍ കോവിഡ് ടെസ്റ്റ് നടത്താനുള്ള കടമ്പകള്‍ (ശ്രീകുമാര്‍ ഉണ്ണിത്താന്‍)

Published on 29 March, 2020
ന്യു യോര്‍ക്കില്‍ കോവിഡ് ടെസ്റ്റ് നടത്താനുള്ള കടമ്പകള്‍ (ശ്രീകുമാര്‍ ഉണ്ണിത്താന്‍)
ന്യുയോര്‍ക്ക്: രോഗബാധ കണ്ട ഒരു മലയാളി സുഹ്രുത്തിന്റെ അനുഭവമാണിത്. രോഗമുണ്ടോ എന്നറിയാനുള്ള ടെസ്റ്റ് നടത്താനുള്ള പെടാപ്പാട്. രോഗമുണ്ടെങ്കില്‍ ടെസ്റ്റ് നടത്തുമ്പോഴേക്കും അത് ഭേദമായിരിക്കും!.

ന്യൂയോര്‍ക്ക് സ്‌റ്റേറ്റിലാണുകോവിഡ് 19 അനിയന്ത്രിതമായി പടരുന്നത്. ഇതിനകം 59,648 പേര്‍ക്കു രോഗം സ്ഥിരീകരിക്കുകയും 965 പേര്‍ മരിക്കുകയും ചെയ്തു. ന്യൂയോര്‍ക്കിലെ ജനസംഖ്യ രണ്ട് കോടി മാത്രം. പക്ഷെഅമേരിക്കയിലെ ആകെരോഗികളില്‍പകുതി ന്യൂ യോര്‍ക്കില്‍. ഓരോ മൂന്നുദിവസം കൂടുമ്പോഴും കേസുകളുടെ എണ്ണം ഇരട്ടിയാവുന്നു.

സമാനതകളില്ലാത്ത പോരാട്ടമാണ്ഗവര്‍ണര്‍ ആന്‍ഡ്രൂ കോമോയുടെ നേതൃത്വത്തില്‍ നടക്കുന്നത്. പക്ഷെ കണക്കുകള്‍ഗവണ്മെന്റ്പറയുന്നതില്‍ നിന്നും വളരെഅകലെയാണ് .

ഇപ്പോള്‍ ടെസ്റ്റിനു അപ്പോയിന്റ്‌മെന്റ് കിട്ടാന്‍ മുന്ന് ദിവസത്തില്‍ കൂടുതല്‍ കാത്തിരിക്കണം. റിസള്‍ട്ടിനാണെങ്കില്‍ പിന്നെയുംഅഞ്ചു മുതല്‍ ഏഴു ദിവസം വരെ. അപ്പോഴേക്കും രോഗിയുടെ അസുഖം മാറുകയോ അല്ലെങ്കില്‍ഗുരുതരമാവുകയോ ചെയ്യും.

പറഞ്ഞു വന്നത് ഇതാണ്. എന്റെ ഒരു സുഹൃത്തിന് കൊറോണ വൈറസ്ബാധിച്ചുവോ എന്നു സംശയമായി. മെഡിക്കല്‍ പ്രൊഫഷണല്‍ ആയതു കൊണ്ട് കുറെ അധികം ഡോക്ടര്‍മാരുമായി ഏറെപരിചയം ഉള്ള ആള്‍. രോഗലക്ഷണങ്ങള്‍ കണ്ടു ഡോക്ടറുടെ കൈയ്യില്‍ നിന്നും ടെസ്റ്റിനുപ്രിസ്ക്രിപ്ഷനും വാങ്ങിന്യൂറോഷലിലെ ടെസ്റ്റിംഗ് സെന്ററില്‍ ചെന്നു.

അവര്‍ പറഞ്ഞു ഓണ്‍ലൈന്‍ അപ്പോയിന്റ്‌മെന്റ് ഉണ്ടങ്കിലെടെസ്റ്റ്‌നടത്തുകയുള്ളു എന്ന് . വീട്ടില്‍ ചെന്നിട്ട് ഫോണില്‍ വിളിക്കാന്‍ പറഞ്ഞു നമ്പറും കൊടുത്തു. മുന്ന് വട്ടം വിളിച്ചിട്ടുംഅപ്പോയ്ന്റ്‌മെന്റ് കിട്ടിയില്ല. ഡിപ്പാര്‍ട്‌മെന്റിന്റെ ഹെല്ത്ത് സ്റ്റാഫ് തിരിച്ചു വിളിക്കും എന്ന് പറഞ്ഞു.

പക്ഷെ വിളി ഒന്നും വന്നില്ല. സഹികെട്ട്ഗവര്‍ണര്‍ കോമോക്ക് ഒരുഇമെയില്‍ അയച്ചു. 'ഞാന്‍ ഒരു ഹെല്‍ത്തുഡയറക്ടര്‍ ആണ്.എനിക്കു ടെസ്റ്റ് ചെയ്തുറിസള്‍ട്ട് വന്നെങ്കില്‍ മാത്രമേ കൂടെയുള്ള സ്റ്റാഫിനെക്വാറന്റൈനിലാക്കാന്‍ പറ്റു...'

പെട്ടന്ന് തന്നെ മറുപടി വന്നു. നിങ്ങളുടെ ഇമെയില്‍ ഹെല്ത്ത് ഡിപ്പാര്‍ട്‌മെന്റിന് ഫോര്‍വേഡ് ചെയ്യുകയാണ്. വേണ്ട നടപടി ഉടനടി എടുക്കും.

പിന്നെയും രണ്ടു ദിവസം കൂടി കഴിഞ്ഞു. അവര്‍ ഒരു ഹെല്ത്ത് പ്രൊഫെഷണല്‍ ആയതിനാല്‍ സെല്ഫ് ക്വാറന്റൈനില്‍ വീട്ടില്‍ ഐസലേഷന്‍ ആയിഇരുന്നു സുഖം പ്രാപിച്ചു വരുന്നു. ഹെല്ത്ത് കെയറുമായിപരിചയം ഇല്ലാത്ത ഒരാളായിരുന്നെകില്‍ എത്ര പേരിലേക്ക് ഈ വൈറസ്പകര്‍ത്തുമായിരുന്നു എന്ന് ഉഹിക്കാവുന്നതേ ഉള്ളു.

ആദ്യത്തെ രണ്ടു ദിവസം ദേഹം വേദന, തലവേദന, എന്നിവക്കു പുറമെ ശരീരോഷ്മാവ് കൂടുകയും ചെയ്തു. ചുമയും ഉണ്ടായിരുന്നു. ആദ്യ ദിവസം തന്നെ ഡോക്ടറുടെ നിര്‍ദേശപ്രകാരംമരുന്ന് കഴിക്കുകയും, വൈറ്റമിന്‍ ഇ 2000ദിവസേന കഴിക്കുകയും നാരങ്ങ വെള്ളവും ഓറഞ്ചുംകഴിക്കുകയും ഉപ്പുവെള്ളം ഗാര്‍ഗിള്‍ ചെയ്യുകയും വിക്‌സ്ഇട്ടുതിളപ്പിച്ച വെള്ളത്തിലെ നീരാവി ശ്വസിക്കുകയും ചെയ്തു.

മൂന്നുനാലു ദിവസത്തിനുള്ളില്‍ രോഗത്തിനു ശമനം കണ്ടു.പലര്‍ക്കും പല രീതിയില്‍ ആയിരിക്കും രോഗം പിടിപെടുന്നതുംഅതില്‍ നിന്നും മുക്തി നേടുന്നതും. അസുഖ ലക്ഷണങ്ങള്‍ കണ്ടാല്‍ ഉടന്‍ തന്നെഡോക്ടറുമായി ഫോണിലൂടെയോ ഇമെയിലിലുടെയോ ബന്ധപ്പെടുക.

നാലാം ദിവസംഹെല്ത്ത് ഡിപ്പാര്‍ട്‌മെന്റില്‍നിന്നും തിരിച്ചു വിളിച്ചു ടെസ്റ്റ് അപ്പോയ്ന്റ്‌മെന്റ് കൊടുത്തു. മിക്കവാറും ടെസ്റ്റ് ചെയ്യുബോഴേക്കും റിസള്‍ട് നെഗറ്റീവ് ആകാനാണ് സാധ്യത. കാരണം രോഗം ഏറക്കുറെ മാറിക്കണണം.

ഇന്ന് ഈഹെല്ത്ത് പ്രൊഫഷണലിന്റെ ഭര്‍ത്താവിന് നേരിയ ശരീര വേദന തുടങ്ങി. ജോലിയില്‍കൂടെയുള്ള ആറു പേര്‍ സിക്ക് വിളിച്ചു.

നമ്മിളില്‍രോഗത്തിന്റെ ലക്ഷണങ്ങള്‍ കാണുന്നതിന് ഏറെ മുന്‍പ് തന്നെ ഈ രോഗം മറ്റുമുള്ളവരിലേക്ക് പകര്‍ന്നുകൊണ്ടിരിക്കും.
രോഗം ബാധിക്കുന്ന കൂടുതല്‍ പേരിലും പനി, ചുമ തുടങ്ങിയ ലക്ഷണങ്ങള്‍ ആണ് കാണിക്കുന്നത്. പ്രായമായവരിലുംമറ്റു അസുഖങ്ങള്‍ ഉള്ളവരിലുംന്യൂമോണിയ ഉള്‍പ്പെടെയുള്ള ഗുരുതര പ്രശ്‌നങ്ങളിലേക്കും നയിക്കുന്നു. രോഗം ബാധിച്ച ഭൂരിഭാഗം പേരും രക്ഷപ്പെടുന്നതായി കണക്കുകള്‍ കാണുന്നു. പക്ഷേ നമ്മള്‍ പകര്‍ത്തുന്നത് പ്രായമായവരിലുംമറ്റു അസുഖങ്ങള്‍ ഉള്ളവരിലുംആണെങ്കില്‍ നാം കാരണം അവര്‍ക്കു അവരുടെ ജീവന്‍ നഷ്ടപ്പെട്ടേക്കാം.

കൊറോണ വൈറസ്ബാധിച്ചവരുടെശരിക്കും ഉള്ള കണക്കുകള്‍ എടുക്കുകയാണെകില്‍ ന്യൂ യോര്‍ക്ക് എന്ന സംസ്ഥാനം തന്നെ ചൈന എന്ന രാജ്യത്തെ പിന്തള്ളും എന്നാണ് വിശ്വസിക്കുന്നത്.

ഗവര്‍ണര്‍ കോമോ പറഞ്ഞത്, കൊറോണ ബാധിതരില്‍ 20% ശതമാനം മാത്രമാണ് ടെസ്റ്റ് ചെയ്യുന്നതെന്നാണ്. ബാക്കി 80% കൊറോണ ആണെന്നു പോലുമറിയാതെ രോഗ വിമുക്തമാകുന്നു. അവരുടെ എണ്ണം എത്രയെന്നു പോലും അറിയില്ല. സ്ഥിരീകരിക്കപ്പെടുന്നതില്‍ 13% ത്തിനു മാത്രമാണ് ആശുപത്രി ചികിത്സ ആവശ്യമുള്ളത്. അവരുടെ എണ്ണം ഇനിവരുന്ന ആഴ്ചകളില്‍ എത്രകണ്ട് ഉയരുമെന്നു യാതൊരു വ്യക്തതയുമില്ല.

ഗവണ്‍മെന്റിന്റെകണക്കുകള്‍ക്ക്യഥാര്‍ഥ കണക്കുകളുമായി യാതൊരു ബന്ധവും ഇല്ലെന്നതാണു സത്യം.

ആശുപത്രിയിലെ വാര്‍ഡുകള്‍ ദിവസങ്ങള്‍ കൊണ്ട്‌നിറഞ്ഞു കവിയുന്നു . വാര്‍ഡുകളുടെ ക്രമീകരണവും ഓരോ ദിവസവും മാറിക്കൊണ്ടിരിക്കുന്നു. ഭൂരിപക്ഷം വാര്‍ഡുകളും കോവിഡ് രോഗികളുടെയൂണിറ്റുകള്‍ ആക്കി . ആശുപത്രിസ്റ്റാഫിന്ഭക്ഷണം കഴിക്കാന്‍ പോലും സമയമില്ലെന്നായി. കാലിയായ വയറുമായി തുടര്‍ച്ചയായി പത്രണ്ടുമണിക്കൂര്‍ ജോലി. വാര്‍ഡികളിലൂടെ ഓടിനടക്കണം. എവിടെയും ശ്വാസംകിട്ടാതെയുള്ള രോഗികളുടെപിടച്ചില്‍.

പ്രായമായവരെ മരണത്തിനു വിട്ടുകൊടുക്കണമെന്നുള്ള ആശയങ്ങള്‍ സജീവമാണ്. ചിലനേതാക്കളും അത്തരത്തില്‍ അഭിപ്രായപ്പെട്ടുകഴിഞ്ഞു.അവരെല്ലാം നമ്മുടെ അച്ഛനും അമ്മയും ഒക്കെ ആണെന്നു നാം മറക്കരുത്. സ്ഥിതിഗതികള്‍ വളരെ ദയനീയമാണെന്നു ഗവര്‍ണര്‍ കുവോമൊ സമ്മതിക്കുന്നുണ്ട് . സ്ഥിതി ഇനിയും വഷളാകും. 21 ദിവസത്തിനുള്ളില്‍ അത് ഉച്ചസ്ഥയിയിലെത്തും.

ഒരിക്കല്‍ കൊറോണ വൈറസ് ബാധയില്‍ നിന്നു രക്ഷപ്പെട്ടവര്‍ക്ക് പിന്നീട് രോഗം വരാന്‍ സാധ്യത കുറവാണെന്ന് റിപ്പോര്‍ട്ടുകള്‍.

വൈറസ് പടരുന്നതു തടയാന്‍ ജനസഞ്ചാരം കുറയ്ക്കുക എന്നതാണ് പ്രധാനം. കര്‍ശന നടപടികള്‍അതാതു സ്‌റ്റേറ്റ് ഗവണ്മെന്റുകള്‍ സ്വികരിച്ചു വരുന്നു.നാം അതുമായി സഹകരിച്ചു പോകണം. നമ്മള്‍ എല്ലാവരുംസെല്ഫ് ക്വാറന്റൈനില്‍ പോകേണ്ടതാണ് .കൊറോണ വൈറസ് നമ്മുടെ വീട്ടിലേക്ക്തനിയെ വരില്ല. നാം വെളിയില്‍ പോയി അതിനെസ്വികരിച്ചുകൊണ്ടു വരാതിരുന്നാല്‍ മതി.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക