Image

ലോക്ക് ഡൗണ്‍ (കവിത- ഫൈസല്‍ മാറഞ്ചേരി)

ഫൈസല്‍ മാറഞ്ചേരി Published on 30 March, 2020
ലോക്ക് ഡൗണ്‍ (കവിത- ഫൈസല്‍ മാറഞ്ചേരി)
ഇന്നാണ് ഞാനെന്‍ വീട്ടിനകം കണ്ടത്  
ഇന്നാണ് ഞാനെന്‍ ചുമരുകളിലെ മാറാല കണ്ടത് 
മേശക്കടിയില്‍ വീണ പുസ്തക താളിലെ പൊടി കണ്ടത് 
എന്നോ ചിതറി തെറിച്ച നാണയം ചുമരിന് ദ്വാരം അടച്ചത് കണ്ടത് 

ഇന്നാണവളുടെ മുടിയിഴയിലെ നര കണ്ടത് 
കണ്‍തടത്തിലെ കരുവാളിപ്പ് കണ്ടത് 
ഇന്നാണു ഓടിന്‍ വിടവിലൂടൊടി വരുന്ന വെയില്‍ കൊണ്ടത് 
ഊണു മേശയുടെ കാലൊടിഞ്ഞ ആട്ടം കണ്ടത് 

ഒരിക്കലും വായിച്ചു തീര്‍ക്കാത്ത  പത്രത്താളില്‍ അക്ഷരം മറിഞ്ഞിരിക്കുന്നത് ശ്രദ്ധിച്ചത് 
തൊടിയില്‍ പാറുന്ന തുമ്പിയെ കണ്ടത് 
പൂട്ടാനാവാത്ത പൈപ്പില്‍ നിന്നിറ്റിറ്റു വീഴുന്ന തുള്ളി തന്‍ നാദം കേട്ടത് 
എന്നോ ഉണങ്ങി മൂലയിലൊളിച്ച വറ്റിനെ പാടുപെട്ട് തലയിലേറ്റിയ ഉറുമ്പിനെ കണ്ടത് 

തിരക്കുകളില്‍ ഞാനോടുമ്പോള്‍ എന്നെ പിടിച്ചു നിര്‍ത്തിയ 'കൊറോണ' നീ പിശാചോ മാലാഖയോ? 
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക