Image

ആഫ്രിക്കയിലും പിടിമുറുക്കി കൊറോണ

Published on 30 March, 2020
ആഫ്രിക്കയിലും പിടിമുറുക്കി കൊറോണ

ആഫ്രിക്ക:  ആഫ്രിക്കയിലും പിടിമുറുക്കി കഴിഞ്ഞിരിക്കുകയാണ്  കൊറോണ വൈറസ്. ആഫ്രിക്കന്‍ ഭൂഖണ്ഡത്തിലെ 54 രാജ്യങ്ങളില്‍ 46 ലും ഇതിനോടകം രോഗം സ്ഥിരീകരിച്ചു കഴിഞ്ഞു.


എബോള പോലെയുള്ള ഒട്ടേറെ പകര്‍ച്ചവ്യാധികള്‍ പടരുന്ന ആഫ്രിക്കയില്‍ പുതിയ രോഗം കൂടിയെത്തിയാല്‍ സ്ഥിതി ഭയാനകമായിരിക്കുമെന്ന് ലോകാരോഗ്യ സംഘടന നേരത്തെ മുന്നറിയിപ്പ് നല്‍കിയിരുന്നു.


അഭയാര്‍ത്ഥി ക്യാമ്ബുകളില്‍ അടക്കം രോഗം പടരുന്ന സാഹചര്യമുണ്ടായാല്‍ ലക്ഷക്കണക്കിന് ആളുകള്‍ക്ക് ജീവന്‍ നഷ്ടമാകുമെന്ന് ഐക്യരാഷ്ട്രസഭ സെക്രട്ടറിജനറല്‍ അന്റോണിയ ഗുട്ടറസും മുന്നറിയിപ്പ് നല്‍കിയിരുന്നു.

ആഫ്രിക്കന്‍ ഭൂഖണ്ഡത്തിലാകെ നാലായിരത്തില്‍പരം ആളുകള്‍ക്കാണ് രോഗം സ്ഥിരീകരിച്ചിരിക്കുന്നത്. 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക