Image

കോവിഡ് സ്ഥിരീകരിച്ച ഇടുക്കിയിലെ കോൺഗ്രസ് നേതാവ് എ.പി.ഉസ്മാനുമായി ഇടപെട്ട 24 പേരുടെ ഫലം നെഗറ്റീവ്

Published on 30 March, 2020
കോവിഡ് സ്ഥിരീകരിച്ച ഇടുക്കിയിലെ കോൺഗ്രസ് നേതാവ് എ.പി.ഉസ്മാനുമായി ഇടപെട്ട 24 പേരുടെ ഫലം നെഗറ്റീവ്
തൊടുപുഴ ∙ കോവിഡ് സ്ഥിരീകരിച്ച ഇടുക്കിയിലെ കോൺഗ്രസ് നേതാവ് എ.പി.ഉസ്മാനുമായി ഇടപെട്ട 24 പേരുടെ ഫലം നെഗറ്റീവ്. തൊടുപുഴ ജില്ലാ ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്ന ഉസ്മാന്റെ രണ്ടാം പരിശോധനാ ഫലവും നെഗറ്റീവ് ആയിരുന്നു. 48 മണിക്കൂറിനിടയിൽ നടക്കുന്ന 2 പരിശോധനാ ഫലങ്ങളും നെഗറ്റീവ് ആയാൽ മാത്രമേ കോവിഡ് ഇല്ല എന്നു സ്ഥിരീകരിക്കാനാവൂ.
   ഉസ്മാന്റെ മൂന്നാമത്തെ ഫലം തിങ്കളാഴ്ച അറിയാനാവുമെന്നാണ് ആരോഗ്യവകുപ്പ് അറിയിച്ചത്. കഴിഞ്ഞ 24ന് ആണ് ഉസ്മാന്റെ ആദ്യ സാംപിൾ ശേഖരിച്ചത്. ഇതിൽ ഉസ്മാന് രോഗമുണ്ടെന്നു സ്ഥിരീകരിച്ചിരുന്നു. പിന്നീട് തൊടുപുഴ ജില്ലാ ആശുപത്രിയിലെ ഐസലേഷൻ വാർഡിൽ പ്രവേശിപ്പിച്ചു.
  ഉസ്മാന് എവിടെനിന്നാണു രോഗം പകർന്നതെന്ന് കണ്ടെത്താനായിട്ടില്ല.പെരുമ്പാവൂരിലുള്ള സുഹൃത്തിൽ നിന്നാണ് രോഗം പടർന്നത് എന്നാണു ജില്ലാ ഭരണകൂടത്തിനു ലഭിച്ച സൂചന. ഇതു സ്ഥിരീകരിട്ടില്ല. ഇദ്ദേഹവുമായി അടുത്തിടപഴകിയ ഇടുക്കി ജില്ലയിലെ 500ൽപരം പേർ ആരോഗ്യ വകുപ്പിന്റെ നിരീക്ഷണത്തിലാണ്.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക