കുവൈത്ത് സിറ്റി: കോവിഡ് 19 പാശ്ചാത്തലത്തില്‍ ഗള്‍ഫ് ബാങ്ക്, സി.ബി.കെ, എന്‍.ബി.കെ, കെ.എഫ്.എച്ച്, അഹ്ലി ബാങ്ക് തുടങ്ങിയ ബാങ്കുകള്‍ എല്ലാ ഉപഭോക്താക്കള്‍ക്കും വായ്പ തിരിച്ചടവിന് ആറുമാസത്തെ സാവകാശം അനുവദിച്ച് അറിയിപ്പ് നല്കി. ഇതോടെ വിദേശികള്‍ക്കും വായ്പകള്‍ക്ക് ആറ് മാസത്തെ ഇളവ് ലഭിച്ചു .
കുവൈത്തികളുടെ വായ്പാ തിരിച്ചടവിനു ആറ് മാസത്തെ സമയം അനുവദിക്കാന്‍ നേരത്തെ കുവൈത്ത് ബാങ്കിംഗ് അസോസിയേഷന് തീരുമാനിച്ചിരുന്നു . കോവിഡ് പ്രതിരോധ ഭാഗമായി ഏര്‍പ്പെടുത്തിയ നിയന്ത്രണങ്ങള്‍ കാരണം നിരവധി പേരുടെ വരുമാനം നിലക്കുകയോ നാമമാത്രമാവുകയോ ചെയ്തിട്ടുണ്ട്. വിദേശികള്‍ക്കും കൂടി വായ്പാ സാവകാശം ലഭിച്ചതോടെ നൂറുകണക്കിന് പ്രവാസികള്‍ക്ക് വലിയ ആശ്വാസമായി.
റിപ്പോര്‍ട്ട്: സലിം കോട്ടയില്‍