Image

അതിഥി തൊഴിലാളികളുടെ പ്രശ്നം: ഐ.ജി എസ് ശ്രീജിത്ത് സംസ്ഥാനതല നോഡല്‍ ഓഫീസര്‍

Published on 30 March, 2020
അതിഥി തൊഴിലാളികളുടെ പ്രശ്നം: ഐ.ജി എസ് ശ്രീജിത്ത് സംസ്ഥാനതല നോഡല്‍ ഓഫീസര്‍

തിരുവനന്തപുരം: അതിഥി തൊഴിലാളികള്‍ നേരിടുന്ന പ്രശ്‌നങ്ങള്‍ മനസിലാക്കാനും അവരുടെ ക്ഷേമം ഉറപ്പാക്കാനുമായി ക്രൈംബ്രാഞ്ച് ഐ.ജി എസ്.ശ്രീജിത്തിനെ സംസ്ഥാനതല നോഡല്‍ ഓഫീസറായി നിയമിച്ചു. മുഖ്യമന്ത്രിയുടെ നിര്‍ദ്ദേശപ്രകാരമാണിത്. കോട്ടയം, എറണാകുളം ജില്ലകളില്‍ അതിഥി തൊഴിലാളികള്‍ താമസിക്കുന്ന വിവിധ ക്യാമ്പുകള്‍ എസ് ശ്രീജിത്ത് സന്ദര്‍ശിക്കും. തൊഴിലാളികളുടെ പ്രശ്‌നങ്ങളും മറ്റും അവരോട് ചോദിച്ചറിയും.

അതിഥി തൊഴിലാളികള്‍ക്ക് ആവശ്യമായ സഹായം നല്‍കുന്നതിന് വേണ്ട നടപടി സ്വീകരിക്കാന്‍ ജനമൈത്രി പോലീസിന് സര്‍ക്കാര്‍ നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക