Image

ഉറങ്ങിക്കിടക്കുന്ന സിംഹമാണ് അമേരിക്ക എന്ന രാഷ്ട്രം. ഉണര്‍ന്നെണീറ്റാല്‍ ദൗത്യം നിറവേറ്റിയിരിക്കും (മധു കൊട്ടാരക്കര)

Published on 30 March, 2020
ഉറങ്ങിക്കിടക്കുന്ന സിംഹമാണ് അമേരിക്ക എന്ന രാഷ്ട്രം. ഉണര്‍ന്നെണീറ്റാല്‍ ദൗത്യം നിറവേറ്റിയിരിക്കും  (മധു കൊട്ടാരക്കര)
വര്‍ഷത്തില്‍ രണ്ടിലധികം പ്രകൃതി ദുരന്തങ്ങള്‍ ഉണ്ടാകുന്നുണ്ട്. ചുഴലിക്കാറ്റായും കാട്ടുതീയായും രാജ്യത്തെ വിഴുങ്ങാന്‍ പാകത്തില്‍ എത്തിപ്പെടാറും ഉണ്ട്. വര്‍ഷങ്ങളായി അതിങ്ങനെ തുടര്‍ന്നു പോകുന്നും ഉണ്ട്. എന്നിട്ടും ഒരോ വര്‍ഷം കഴിയും തോറും ആള്‍നാശം കുറഞ്ഞുവരുന്നതാണ് ഈ രാജ്യത്തിന്റെ കുതിപ്പ്. പിന്നെ സാമ്പത്തികം- അത് കൃത്യനിഷ്ഠയുള്ളതും അച്ചടക്കമുള്ളതുമാണ്. അതുകൊണ്ടാണ് തങ്ങളുടെ രാജ്യത്തെ മഹാമാരി വിഴുങ്ങുമ്പോഴും 100 കോടിയിലധികം രൂപ ലോക രാജ്യങ്ങള്‍ക്ക് സാമ്പത്തിക സഹായം നല്‍കിയത്. ഇന്ത്യയ്ക്കും കിട്ടി 27 കോടി. എന്തുതന്നെ സംഭവിച്ചാലും അമേരിക്ക ലോകത്തിനുമുന്നില്‍ തലയുയര്‍ത്തി നിന്നുട്ടുണ്ട്. എന്നും എപ്പോഴും.. 

ഉറങ്ങിക്കിടക്കുന്ന സിംഹമാണ് അമേരിക്ക എന്ന രാഷ്ട്രം. ഉണര്‍ന്നെണീറ്റാല്‍ ദൗത്യം നിറവേറ്റിയിരിക്കും. പലകാലങ്ങളില്‍ അതു തെളിയിക്കപ്പെട്ടിട്ടുള്ളതാണ്. ഇത്തവണ തങ്ങള്‍ക്കു പരിചയമില്ലാത്ത ഒരു രോഗം വളരെ പെട്ടെന്ന് രാജ്യത്തു വ്യാപിച്ചപ്പോള്‍ ഒന്നു പതറി എന്നതു ശരിയാണ്.

കൊവിഡ് 19 ന്റെ വ്യാപനം മൂലം അമേരിക്കയുടെ ആരോഗ്യ രംഗം ഏറ്റവും കൂടുതല്‍ പരീക്ഷണത്തിനു വിധേയമായിക്കൊണ്ടിരിക്കുകയാണ്. ലോകം മുഴുവന്‍ , പ്രത്യേകിച്ച് ഇന്ത്യയിലും കേരളത്തിലും അമേരിക്കയുടെ ആരോഗ്യ പരിപാലന രംഗത്തെ കുറിച്ച് പല ധാരണകളും ഉണ്ടായിരുന്നു. ആ തര്‍ക്കങ്ങളാണ് ഇപ്പോള്‍ സമൂഹമാധ്യമങ്ങളിലൂടെ പ്രചരിക്കുന്നത്.

എന്താണ് ഇപ്പോള്‍ സംഭവിച്ചുകൊണ്ടിരിക്കുന്നത്. ഓരോ പത്തുമിനുട്ടിലും ഒരാള്‍ വീതം ന്യൂയോര്‍ക്കില്‍ മരിക്കുന്നു. കേസുകള്‍ കൂടുന്നു. രാജ്യത്തിലുള്ളതിന്റെ പകുതിയിലധികം കേസുകള്‍ ന്യുയോര്‍ക്കിനും ന്യുയോര്‍ക്കില്‍ പകുതിയിലധികം നഗരത്തിലും ആണ്. നഗരത്തോടു ചേര്‍ന്നു കിടക്കുന്ന പ്രധാന വിമാനത്താവളങ്ങളായ ജെ.എഫ്.കെ, നുവാർക്ക് (new jersey) ലഗേർഡിയ എന്നീ മൂന്ന് വിമാനത്താവളങ്ങളിലും ഒരു ദിവസം നാലു ലക്ഷത്തിലധികം യാത്രക്കാരാണ് വന്നു പോകുന്നത്.  ഇവിടത്തെ ഏറ്റവും വലിയ ഗതാഗത സംവിധാനമായ എം.ടി.എ (MTA)ഒരു ദിവസം 10 ലക്ഷം   ആളുകളാണു  പൊതുഗതാഗതത്തിന് ഉപയോഗിക്കുന്നത്. നഗരത്തില്‍ മാത്രം 25 ലക്ഷത്തില്‍ കൂടുതല്‍ ആളുകള്‍ സഞ്ചരിക്കുന്നു. 31 ലക്ഷം കുടിയേറ്റക്കാര്‍ താമസിക്കുന്നുന്നു നഗരത്തില്‍ മാത്രം. അതായത് മൊത്തം ജനങ്ങളുടെ 35 ശതമാനം. വിവിധ രാഷ്ട്രങ്ങളില്‍ ഉള്ളവര്‍. ഇത്രയും രാജ്യങ്ങളില്‍നിന്ന് കുടിയേറ്റക്കാര്‍ വന്നതായിരിക്കാം വൈറസ് വ്യാപിക്കാന്‍ ഒരു കാരണം. രേഖകളില്ലാതെ താമസിക്കുന്നവര്‍തന്നെ 5.5 ലക്ഷത്തിനു മുകളില്‍ ഉണ്ട്. അതുകൊണ്ടുതന്നെ സാമൂഹിക അകലം പാലിക്കുന്നത് വളരെ ബുദ്ധിമുട്ടാണ്.

ഇന്ത്യയുടെ മൂന്നിരട്ടി ഉണ്ട് അമേരിക്ക. എന്നാല്‍ ഇന്ത്യയുടെ മൂന്നിലൊന്ന് ജനസംഖ്യയും. ഒരു മഹാമാരി പടര്‍ന്നാല്‍ ഏതു രാജ്യമാണ് മികച്ചത് എന്ന തര്‍ക്കമല്ല നടത്തേണ്ടത്.

നൂറ് വര്‍ഷത്തെ ഇടവേളയില്‍ എത്തുന്ന ഒരു മഹാമാരിക്കു വേണ്ടി മുന്‍കൂട്ടി തയാറെടുപ്പ് നടത്തുന്നത് അത്ര ശ്രമകരമല്ല. ന്യുയോര്‍ക്കില്‍ നഗരത്തിനു വേണ്ട ആശുപത്ര കിടയ്ക്കകള്‍ ഇവിടെയുണ്ട്. 23000 ല്‍ അധികം. എന്നാല്‍ പെട്ടെന്ന് ഒരു വലിയ ആവശ്യം വരുമ്പോള്‍ അതു പോരാതെ വരുന്നത് സ്വാഭാവികം മാത്രം. താല്‍ക്കാലികമായുള്ള തയാറെടുകള്‍ നടത്തുന്നതും. മഹാമാരിയെ വച്ച് രാജ്യങ്ങളെ താരതമ്യം ചെയ്യാന്‍ വരുന്നവര്‍ വിഡ്ഢികളാണ്.

അമേരിക്കയുടെ ശക്തിയും ശൗര്യവും കാണാന്‍ കിടക്കുന്നതേയുള്ളു. ഇതുവരെ പടര്‍ന്ന മഹാമാരികള്‍ക്കെതിരേ വാക്‌സിന്‍ കണ്ടുപിടിച്ചതും അവയെ നിയന്ത്രിച്ചതും അമേരിക്കയാണ്. മഹാപ്രളയമുണ്ടായ കേരളത്തില്‍ നമ്മള്‍ നിവരാന്‍ ഇന്നും പാടുപെടുന്നു. എന്നാല്‍ ഇവിടെ രണ്ടോ മൂന്നോ ദിവസം മത്ി ഉയര്‍ന്നെണീക്കാന്‍.

സഹോദരങ്ങളെ,

ഇപ്പോള്‍ ഒരു താരതമ്യത്തിന്റെ സമയമല്ല. കൊവിഡിനെ ചെറുക്കാന്‍ രാജ്യം കഠിന ശ്രമത്തിലാണ്. ഇതില്‍ നമ്മള്‍ വിജയിക്കുക തന്നെ ചെയ്യും. അമേരിക്ക ഉയര്‍ന്നെണീക്കും. ആത്മവിശ്വാസം കൈവിടാതിരിക്കുക. ഈ രാജ്യം അത്രയ്ക്ക് മോശമൊന്നുമല്ല.
Join WhatsApp News
Francis Thadathil 2020-03-31 10:01:01
Good article. Timely presented. India received 20 cores rupees (2.9 billion)290 cores dollars
Francis Thadathil 2020-03-31 10:02:10
Sorry 200000 core rupees
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക