Image

ന്യൂയോര്‍ക്കില്‍ രോഗബാധിതരില്‍ മലയാളികളടക്കം ഒട്ടേറെ ഇന്ത്യാക്കാര്‍ (റൗണ്ടപ്പ് )

Published on 31 March, 2020
ന്യൂയോര്‍ക്കില്‍ രോഗബാധിതരില്‍ മലയാളികളടക്കം ഒട്ടേറെ ഇന്ത്യാക്കാര്‍ (റൗണ്ടപ്പ് )
ന്യൂയോര്‍ക്ക്: ന്യൂയോര്‍ക്ക് മേഖലയില്‍ അനിയന്ത്രിതമായി തുടരുന്ന കോവിഡ് -19 വൈറസ് ബാധയില്‍ ഒട്ടേറെ മലയാളികളൂം നിരവധി ഇന്ത്യാക്കാരും ഉള്‍പെടുന്നു. ഇവരില്‍ ചേറുപ്പക്കാരും ധാരാളം. 50 വയസില്‍ താഴെയുള്ളവര്‍ക്ക് ടെസ്റ്റ് ചെയ്യാനോ ആശുപത്രിയില്‍ അഡ്മിഷന്‍ കിട്ടാനോ പോലും വിഷമമാണെന്നതാണ് സ്ഥിതി.

ചെറുപ്പക്കാര്‍ക്ക് രോഗം താനെ മാറും എന്ന ധാരണയാലാണിത്. ഗുരുതരമായ അവസ്ഥയിലുള്ള ചിലരും ഇതു മൂലം വിഷമത്തിലായതായി ഫൊക്കാന നേതാവ് പോള്‍ കറുകപ്പള്ളി ചൂണ്ടിക്കാട്ടി. ധാരാളം മലയാളികള്‍ ആരോഗ്യ രംഗത്തു പ്രവര്‍ത്തിക്കുന്നതിനാല്‍ രോഗബാധ പടരാനുള്ള സാധ്യതയും നമ്മുടെ കമ്യൂണിറ്റിക്കു കൂടുതലാണ്. ലോംഗ് ഐലന്‍ഡില്‍ ചീട്ടുകളി സംഘത്തിലെ ആറു പേര്‍ക്കു വൈറസ് ബാധിച്ചു.

ഇതേ സമയം നാല്പതു വയസുള്ള ഒരു മലയാളി യുവതിയുടെ മരണം ആശങ്കയുണര്‍ത്തി. പൂനെയില്‍ നിന്നു എച്ച് വണ്‍ വിസയിലെത്തിയ ഐ.ടിക്കാരിയായ യുവതി മന്‍ഹാട്ടനില്‍ അപ്പാര്‍ട്ട്മെന്റില്‍ ഇരുന്ന് ജോലി ചെയ്യുമ്പോഴാണ് കോവിഡിന്റെ ചില ലക്ഷണങ്ങള്‍ കണ്ടത്. പക്ഷെ ടെസ്റ്റ് ചെയ്യാന്‍ അപ്പോയിന്റെമെന്റ് കിട്ടിയില്ല. ചെറിയ തോതില്‍ ആത് സ്മ ഉണ്ടായിരുന്നതൊഴിച്ചാല്‍ മറ്റു രോഗമൊന്നും ഇല്ലായിരുന്നു. എങ്കിലും അവരെ പിന്നീട് മരിച്ച നിലയില്‍ കണ്ടെത്തുക ആയിരുന്നു.  (കൂടുതൽ വിവരങ്ങൾ ഒഴിവാക്കുന്നു)

ഇതേ സമയം, അമേരിക്കയില്‍ കൊറോണ വൈറസ് ബാധിതരുടെ എണ്ണം 164,248 ആയി. (തിങ്കള്‍ വൈകിട്ട് 10 മണി) മരിച്ചവര്‍ 3164. ഒറ്റ ദിവസം600-ല്‍ പരം പേര്‍ മരിച്ചത് ആശങ്കയായി. ഒരു ദിവസം ഇത്രയും പേര്‍ മരിക്കുന്നത് ആദ്യമാണ്.

ലോകത്താകെ രോഗബാധിതരുടെ എണ്ണം 785,712 ആയി. മരിച്ചവര്‍ 37,814.

ന്യു യോര്‍ക്ക് സ്റ്റേറ്റില്‍ രോഗബധിതര്‍ 66,497 ആയി. 1218 പേര്‍ മരിച്ചു. 9,517 പേര്‍ ആശുപത്രിയില്‍. ഇവരില്‍ 2353 പേര്‍ ഐ.സി.യുവില്‍ ആണ്.

ന്യു യോര്‍ക്ക് നഗരത്തില്‍ പുതുതായി 1866 കേസുകള്‍ കൂടി കണ്ടെത്തിയതായി മേയര്‍ ബില്‍ ഡി ബ്ലാസിയോ അറിയിച്ചു. മൊത്തം രോഗബധിതര്‍ 38,087. മരണം 914.

സിറ്റിയില്‍ രോഗബാധിതരില്‍ 56 ശതമാനം പുരുഷന്മാരാണ്. സ്ത്രീകള്‍ 44 ശതമാനം.ഇവരില്‍ 17 വരെ പ്രായമുള്ളവര്‍: 714 (2%); 18 മുതല്‍ 44 വരെ: 16,028 (42%); 45 മുതല്‍ 64 വരെ: 13,344 (35%); 65 മുതല്‍ 74 വരെ: 4,496 (12%); 75 ഉം അതില്‍ കൂടുതലും: 3,410 (9%)

ഇന്ത്യാക്കാര്‍ ധാരാളമുള്ള ക്വീന്‍സില്‍ രോഗബാധിതര്‍ 12,756. ബ്രൂക്ക്ലിന്‍-10171, ബ്രോങ്ക്സ്- 6925, മന്‍ഹാട്ടന്‍ 6060, സ്റ്റാറ്റന്‍ ഐലന്‍ഡ്ഡ് 2140. ഇന്ത്യാക്കാര്‍ ധാരാളമുള്ള റോക്ക് ലാന്‍ഡ് കൗണ്ടി, ന്യു ജെഴ്സിയിലെ ബെര്‍ഗന്‍ കൗണ്ടി എന്നിവ വൈറസ് ബാധിക്കുന്ന പ്രധാന കേന്ദ്രങ്ങ്ളായിവൈറ്റ് ഹൗസ് കൊറോണ വൈറസ് ടാസ്‌ക് ഫോഴ്സ് വ്യക്തമാക്കി.

നാവിക സേനയുടേ 1000 ബെഡ്ഡുള്ള ആൂപത്രി കപ്പല്‍ കംഫര്‍ട്ട്‌ന്യു യോര്‍ക്ക് സിറ്റിയിലെത്തി. കൊറോണ ഇല്ലാത്ത ഗുരുതര രോഗികളെ ഇവിടെ ചികില്‍സിക്കും. കപ്പലില്‍ 1200ജീവനക്കാരുണ്ട്.

കപ്പലിനെ സ്വീകരിക്കാന്‍ നിയന്ത്രണങ്ങല്‍ മറികടന്ന് ജനക്കൂട്ടം തന്നെ എത്തി.

കൊറോണ വൈറസ് രോഗബാധക്കെതിരെ ന്യു യോര്‍ക്ക് ഗവര്‍ണര്‍ ആന്‍ഡ്രൂ കുവോമൊയുടേ ശ്രമങ്ങള്‍ക്ക് പ്രസിഡന്റ് ട്രമ്പിന്റെ അഭിനന്ദനം. ജോ ബൈഡനേക്കാള്‍ നല്ല പ്രസിഡന്റ് സ്ഥാനാര്‍ഥി കുവോമോ ആയിരിക്കുമെന്ന് ട്രമ്പ് അഭിപ്രായപ്പെട്ടു.

ബൈഡനൊപ്പം കുവോമോ വൈസ് പ്രസിഡന്റ് സ്ഥാനാര്‍ഥി ആകുമെന്ന പ്രചാരണവും തുടങ്ങി. എന്നാല്‍ ഒരു വനിത ആയിരിക്കും വൈസ് പ്രസിഡന്റ് സ്ഥാനാര്‍ഥി എന്നു ബൈഡന്‍ നേരത്തെ പ്രഖ്യാപിച്ചിരുന്നു.

കോവിഡ് മൂലം ന്യൂയോര്‍ക്ക് സ്റ്റേറ്റിലെ പ്രസിഡന്‍ഷ്യല്‍ പ്രൈമറി ജൂണ്‍ 23-ലേക്കു മാറ്റി വച്ചു കൊണ്ട് ഗവര്‍ണര്‍ ഉത്തരവിട്ടു.

ന്യു ജെഴ്സിയില്‍ പുതുതായി 3347 പേര്‍ക്ക് കൂടി വൈറസ് ബാധ കണ്ടതോടേ രോഗബധിതര്‍ 16,636 ആയതായി ഗവര്‍ണര്‍ ഫില്‍ മര്‍ഫി അറിയിച്ചു. 37പേര്‍ കൂടി മരിച്ചതോടെ മര്‍ണ സംഖ്യ സ്റ്റേറ്റില്‍ 198 ആയി.

കണക്ടിക്കട്ടില്‍ 36 മരണം. വൈറസ് ബാധിതര്‍ 2571.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക