Image

ടൊവിനോ ചിത്രം 'കിലോമീറ്റേഴ്സ് ആന്റ് കിലോമീറ്റേഴ്സ്' ; പുതിയ സ്റ്റില്‍ പുറത്തിറങ്ങി

Published on 31 March, 2020
ടൊവിനോ ചിത്രം 'കിലോമീറ്റേഴ്സ് ആന്റ് കിലോമീറ്റേഴ്സ്' ; പുതിയ സ്റ്റില്‍ പുറത്തിറങ്ങി

ജിയോ ബേബി സംവിധാനം ചെയ്ത് ടൊവിനോ തോമസ് നായകനായി എത്തുന്ന ഏറ്റവും പുതിയ ചിത്രമാണ് കിലോമീറ്റേഴ്സ് ആന്റ് കിലോമീറ്റേഴ്സ്. ചിത്രത്തിലെ പുതിയ സ്റ്റില്‍ റിലീസ് ചെയ്തു.

ടൊവിനോ തോമസ്, ഗോപി സുന്ദര്‍ എന്നിവര്‍ ചേര്‍ന്ന് നിര്‍മ്മിക്കുന്ന ചിത്രമാണിത്. സിനു സിദ്ധാര്‍ഥന്‍ ആണ് ചിത്രത്തിന്‍റെ ഛായാഗ്രാഹകന്‍. ഗോപി സുന്ദര്‍ ഈ ചിത്രത്തിന്റെ സംഗീത സംവിധാനം നിര്‍വഹിക്കുന്നു. 



രണ്ട് പെണ്‍കുട്ടികള്‍, കുഞ്ഞു ദൈവം എന്നിവയാണ് ജിയോയുടെ മുന്‍ സിനിമകള്‍. ചിത്രം മാര്‍ച്ച്‌ 12ന് പ്രദര്‍ശനത്തിന് എത്തുമെന്ന് നേരത്തെ അറിയിച്ചിരുന്നെങ്കിലും കോറോണോ വൈറസ് ഭീതിയില്‍ ചിത്രത്തിന്‍റെ റിലീസ് തീയതി മാറ്റി . പുതിയ തീയതി തീരുമാനിച്ചിട്ടില്ല.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക