Image

പുര കത്തുമ്പോള്‍ വാഴ വെട്ടുന്നവര്‍ (ബിന്ദു ടിജി)

Published on 31 March, 2020
പുര കത്തുമ്പോള്‍ വാഴ വെട്ടുന്നവര്‍ (ബിന്ദു ടിജി)
ഇന്നലെ രാത്രി അപ്രതീക്ഷിതമായി ഒരുഅമേരിക്കന്‍ മലയാളി എഴുത്തുകാരന്‍ഒരു ഗ്രൂപ്പില്‍ മലയാളത്തിലെ മുഖ്യധാരാ പത്രത്തില്‍ ഒന്നാം പേജില്‍ തന്നെ തന്റെ വാര്‍ത്തയുണ്ട് എന്ന കുറിപ്പോടെ അദ്ദേഹത്തിന്റെ ലേഖനം പങ്കുവെച്ചത് വായിക്കാനിടയായി. അമേരിക്ക ഭ്രമണം നിര്‍ത്തി എന്നാണ് അദ്ദേഹം പറയുന്നത്. ഒരു പാവപ്പെട്ട മൂന്നാം ലോകരാജ്യത്തിലെ സ്ഥിതിയില്‍നിന്നു താഴേക്ക്അമേരിക്കയിലെ പൊതുജനാരോഗ്യം നിലം പതിച്ചുകഴിഞ്ഞിരിക്കുന്നു എന്നത് അത്ഭുതകരമായ പരാമര്‍ശമായി എനിക്ക് തോന്നി.അധികാരികളുടെ പിടിപ്പുകേടിനെ അപലപിക്കുന്നതോടൊപ്പം മാസ്കിന്റെയും വെന്റിലേറ്ററിന്റെയും ക്ഷാമവും എടുത്തു പറഞ്ഞിട്ടുണ്ട്. ഓണ്‍ലൈന്‍ പത്രത്തില്‍ലേഖനം ഉള്‍പ്പെടുത്തിയിരിക്കുന്ന വിഭാഗം ആണ് ഏറെ ആകര്‍ഷിച്ചത് . 'അമേരിക്കയിലെ കൊറോണ വൈറസ് ഗവണ്‍മെന്റ് വരുത്തിവച്ച വിന'

മുതലാളിത്ത മൂരാച്ചി അമേരിക്കയെ കരിവാരി തേക്കുക . ആജീവനാന്തം ജീവനാംശം നല്‍കി സംരക്ഷിക്കുന്ന അമേരിക്കയെക്കാള്‍ എത്രയോ വലുതാണ് സ്ഥാന ബഹുമാനങ്ങള്‍ നല്‍കുന്ന കേരളം . ഈ എഴുത്തിന്റെ മനഃശാസ്ത്രം എന്റെ കാഴ്ചപ്പാടില്‍ ഇത്രമാത്രം .

അമേരിക്ക ഭ്രമണം നിര്‍ത്തിയെന്നു എഴുതുമ്പോഴും അമേരിക്കയുടെ തുഞ്ചത്ത് സോഫയില്‍ ചാരികിടന്നു ടെലിവിഷന്‍കാണുന്നവര്‍. അല്ലാതെ ആരോഗ്യ സേവകരെപോലെ മുന്‍ നിരയില്‍ പോരാടുകയല്ല.മിക്കവാറും ഒന്നാം തിയതിബാങ്ക് അക്കൗണ്ടിലേക്കു ശമ്പള ചെക്ക് വരും എന്ന ഉറപ്പും ഉണ്ടാകും അല്ലെങ്കില്‍ എല്ലാം അടച്ചുപൂട്ടി ആദ്യമേ ഇരിക്കായിരുന്നില്ലേ എന്ന ചോദ്യം ധൈര്യപൂര്‍വ്വം ചോദിക്കില്ല.

വികസനത്തിനായി പോരാടുന്നഇന്ത്യയില്‍ നിന്ന്വന്ന എനിക്ക് ഇന്‍സ്റ്റാള്‍മെന്റ് വ്യവസ്ഥയില്‍ ഒന്നാം ക്ലാസ് പൗരന്റെ ജീവിതം വെച്ച് നീട്ടുകയായിരുന്നു അമേരിക്ക. അതിനു ഞാന്‍ കൊടുക്കേണ്ട വിലയാണ് വിശ്രമമില്ലാത്ത ജോലി .

എന്നെ പോലുള്ള ശരാശരി അമേരിക്കന്‍ പ്രവാസി ഓരോ മാസവും വരുന്ന ശമ്പള ചെക്ക്‌കൊണ്ടാണ് ജീവിക്കുക . അസ്ഥിരമായ ഉദ്യോഗം ആണ് ഒട്ടു മിക്ക അമേരിക്കകാരുടെയും ഉറക്കം കെടുത്തുന്ന ഒന്നാം പ്രതി . രണ്ടാമത് എന്നോട് ചേര്‍ന്ന് നില്‍ക്കുന്ന പലരും അമേരിക്കയിലെ വിദ്യാഭ്യാസ മേഖലയില്‍ ജോലി ചെയ്യുന്നവരാണ് . സ്കൂളുകള്‍ അടച്ചു എന്ന് പറഞ്ഞപ്പോള്‍ തങ്ങളുടെ നിര്‍ധനരായ വിദ്യാര്‍ഥികള്‍ എങ്ങിനെ ഭക്ഷണം കഴിക്കും എന്നോര്‍ത്തു അക്ഷരാര്‍ത്ഥത്തില്‍ കരഞ്ഞവരാണ് അവര്‍. എന്‍ ബി എ തുടങ്ങി ഗെയിമുകള്‍ റദ്ദാക്കി എന്ന വാര്‍ത്ത കേട്ട് അവരെ പോലുള്ള ധനാഢ്യര്‍ നല്കാന്‍ തീരുമാനിച്ച സഹായധനം ഇല്ലാതാകുമോ എന്ന് വേദനിച്ചവരാണ് എനിക്ക് ചുറ്റും .

ഒരു കോഫി ഷോപ്പിന്റെ മാനേജര്‍ ആയി ജോലി ചെയ്യുന്ന എന്റെ അമേരിക്കന്‍ സുഹൃത്ത് പത്ത് ജോലിക്കാരെ പിരിച്ചു വിട്ട വേദനയില്‍ മാനസിക നില തകര്‍ന്നവളാണ് . ഇതെല്ലം ചുറ്റിലും കണ്ട എനിക്ക് ഒരു ഫിനാന്‍സ് ബിരുദം വേണ്ടി വന്നില്ല എന്തുകൊണ്ട് ഇന്ത്യയെ പോലെ അമേരിക്ക അടച്ചു പൂട്ടിയില്ല എന്നതിന്റെ ഉത്തരം കണ്ടെത്താന്‍ . തുടക്കത്തില്‍ അധികാരികള്‍ വേണ്ടത്ര ശ്രദ്ധിച്ചില്ല എന്ന വസ്തുത വേദനയോടെ സമ്മതിക്കുമ്പോഴും ഇത്തരം രംഗങ്ങള്‍ നല്‍കുന്ന മുറിവുകളും ചെറുതല്ല . ഞാന്‍ നിസ്സഹായയായി വിധിയുടെ മുന്നില്‍ തേങ്ങുന്നു.

മറ്റൊരു ചോദ്യം കൂടി അമേരിക്ക ഭ്രമണം നിര്‍ത്തിയപ്പോള്‍ ഐഫില്‍ടവറും ബക്കിങ്ങ്ഹാം കൊട്ടാരവും, വത്തിക്കാനും കറക്കം നിര്‍ത്തിയതും എടുത്തു പറയാത്തതെന്തേ .

അടുത്തതായി ഇവിടെ ഇല്ല എന്ന് പറയുന്ന മാസ്ക് ന്റെ പുരാണം. അമേരിക്ക എന്നല്ല ബ്രിട്ടനും ഫ്രാന്‍സും ജര്‍മ്മനിയും റിപ്പോര്‍ട്ട് ചെയ്തതും തികയാത്ത മാസ്ക് ന്റെ കഥകളാണ് .ഇവര്‍ക്ക് മാസ്ക് ഇല്ല എന്ന് പറയുമ്പോള്‍ എന്‍ 95ഗുണനിലവാരത്തിലുള്ള മാസ്ക് ഇല്ല എന്നാണ് പറയുന്നത് . കേരളത്തില്‍ എന്റെ ബന്ധുക്കള്‍ കളിയാക്കി ചിരിക്കുന്നു മാസ്കിനാണോപഞ്ഞം എത്ര വേണം ഞങ്ങള്‍ തയ്ച്ചു തരാം .സുജന മര്യാദയുടെ പേരില്‍ ഞാന്‍ തര്‍ക്കിച്ചില്ല .

ഇതാണ് വ്യത്യാസം. വൈറസിനെ ചെറുക്കുവാനുള്ള ഗുണനിലവാരമുള്ള മാസ്കുകള്‍കേരളത്തിലോ ഇന്ത്യയിലോ ആവശ്യത്തിനു ഉണ്ടാകും എന്ന് വിശ്വസിക്കാന്‍ മാത്രം വിഡ്ഢിയല്ല ഞാന്‍ . അമേരിക്കയില്‍ മാസ്ക് ഇല്ല എന്ന് പറഞ്ഞു അമേരിക്കയെ കളിയാക്കാന്‍ മുതിരുമ്പോള്‍ അതെഴുതി വെക്കുന്നവര്‍ക്കു മറ്റേതു രാജ്യത്താണ് ഈ പ്രതിസന്ധിയില്‍ ആവശ്യത്തിന് മാസ്ക് ഉള്ളത് എന്ന് രേഖപ്പെടുത്തേണ്ട ചുമതലയുണ്ട് . കയ്യടിക്കുന്ന വായനക്കാരോട് എന്താണ് ഈ മാസ്ക് എന്ന് വിശദമാക്കേണ്ട ചുമതലയും .

ഏതെങ്കിലും മാസ്ക് ധരിക്കുക എന്നതല്ല രോഗപ്രതിരോധ മാര്‍ഗ്ഗം. ശരിയായ ഗുണനിലവാരമുള്ളമാസ്ക് ശാസ്ത്രീയമായി ധരിക്കുകയാണു വേണ്ടത് .രോഗികള്‍ അല്ലാത്തവര്‍ എന്‍ 95 മാസ്ക് ഉപയോഗിച്ചാല്‍ അത് ആരോഗ്യപ്രവര്‍ത്തകര്‍ക്കുള്ളമാസ്കിന്റെ ലഭ്യതയില്‍ കുറവ് വരുത്തും എന്ന അവബോധവും അമേരിക്കന്‍ ജനതയ്ക്ക് ആരോഗ്യ ഡിപ്പാര്‍ട്‌മെന്റുകള്‍ നല്‍കിയിരുന്നു .

ഈ രോഗം മൂര്‍ച്ഛിച്ചാല്‍ ചെറുത്ത്‌നില്ക്കാന്‍ ഇപ്പോള്‍ നിലവില്‍ ഒരേയൊരു മാര്‍ഗ്ഗമേ യുള്ളൂ . വെന്റിലേറ്റര്‍ കൊടുക്കുക . എണ്ണമറ്റ രോഗികള്‍ തള്ളിക്കയറുന്ന സാഹചര്യത്തില്‍ അമേരിക്ക പരമാവധി വെന്റിലേറ്ററുകള്‍ സമാഹരിക്കാനുള്ള തീവ്രയജ്ഞത്തിലാണ് . ഈ ശനിയാഴ്ച കാലിഫോര്‍ണിയ ഗവര്‍ണര്‍സിലിക്കണ്‍ വാലി യിലെ ഒരു കമ്പനിയുമായി വെന്റിലേറ്ററുകളുടെ നിര്‍മ്മാണ കാര്യത്തില്‍ ധാരണയിലെത്തുന്നത് വാര്‍ത്തകളില്‍ വന്നതാണ് . മുന്നൂറ്റി അന്‍പതോളം കമ്പനികളുമായി അദ്ദേഹം കരാറുകളിലെത്തുന്നു എന്നാണ് അറിഞ്ഞത് . ദിനരാത്രങ്ങള്‍ ജോലിചെയ്ത് വെന്റിലേറ്റര്‍ നിര്‍മ്മാണത്തില്‍ സഹകരിക്കുവാന്‍ പല കമ്പനികളും രംഗത്തെത്തുന്നു .

ഇനി എങ്ങിനെയാണ് മൂന്നാം ലോകരാജ്യങ്ങളേക്കാള്‍ അമേരിക്കയുടെ ആരോഗ്യ രംഗംതാഴ്ന്നു പോകുന്നത്?

അടിസ്ഥാനരഹിതമായ കാര്യങ്ങളെ പര്‍വ്വതീകരിച്ച്കാണിച്ച് അമേരിക്കയുടെ പതനം സ്വപ്നം കാണുന്നവരുടെ പ്രശംസ പിടിച്ചു പറ്റുക എന്ന വിലകുറഞ്ഞ നയം ലോകം മുഴുവന്‍ പ്രതിസന്ധിയിലായി പകച്ചു നില്‍ക്കുന്ന ഈ സമയത്ത് ഒരഭ്യസ്തവിദ്യന് നിരക്കുന്ന പ്രതികരണമായി കാണാന്‍ എനിക്ക് സാധിക്കുന്നില്ല .

കേരളത്തില്‍ ചാരുകസേര വിപ്ലവകാരികള്‍ക്കും ചിന്തകന്‍മാര്‍ക്കും ക്ഷാമമില്ല . ഇത്തരം ബുദ്ധിജീവികളുടെയും പ്രത്യയ ശാസ്ത്ര വിദഗ്ധരുടെയും വീടുകളില്‍ ഒരാളെങ്കിലും യുറോപ്പിലോ അമേരിക്കയിലോ ഉന്നത പഠനവും ജോലിയും ഉള്ളവരായിരിക്കും. എഴുത്തില്‍ ചിന്തയില്‍ മുതലാളിത്ത മൂരാച്ചിയെ ഘോരഘോരം വിമര്‍ശിക്കണം. ഈയിടെ ക്യൂബയെ പറ്റി , ചൈനയുടെ നിലപാടുകളെ പറ്റിപുകഴ്ത്തിക്കൊണ്ടുള്ള സന്ദേശങ്ങള്‍ വരികയുണ്ടായി . ക്യൂബ ഡോക്ടര്‍മാരെ ഇറ്റലിക്കു പറഞ്ഞയച്ചു എന്നാണ് . മെഡിക്കല്‍ സയന്‍സില്‍ അത്ര വൈദഗ്ധ്യമുള്ള ക്യൂബയിലേക്കു ചികിത്സതേടി ദൈവത്തിന്റെ സ്വന്തം നാട്ടില്‍ നിന്ന് എത്ര പേര്‍ പോകാന്‍ തയ്യാറാകും?. സ്ഥിരതാമസത്തിനു ഒരു വിസ നല്‍കാം എന്ന് ചൈനയും ക്യൂബയും അമേരിക്കയും അവര്‍ക്കു ഒന്നിച്ചു വാഗ്ദാനം ചെയ്താല്‍ അവര്‍ ഏതു സ്വീകരിക്കും .

ഇന്നോളം ലോകം കണ്ടിട്ടുള്ള വിവിധ മഹാമാരികള്‍ക്കും ദുരന്തങ്ങള്‍ക്കും അമേരിക്ക ശാസ്ത്ര സാങ്കേതിക വിദഗ്ധരെയും , വൈദ്യശാസ്ത്ര വിദഗ്ധരെയും പല ഭാഗങ്ങളിലേക്കും സഹായത്തിനായി അയച്ചിട്ടുണ്ട് . സാമ്പത്തിക സഹായങ്ങള്‍ അമേരിക്കന്‍ ഗവണ്‍മെന്റും , വന്‍ വ്യവസായികളും, ജനത തന്നെയും നല്‍കിയിട്ടുമുണ്ട് . ഇക്കഴിഞ്ഞ പ്രളയത്തോടനുബന്ധിച്ച് അമേരിക്കയില്‍ നിന്ന് കേരളത്തിലേക്ക് വിവിധ സംഘടനകളും യുവജനങ്ങളും നല്‍കിയ സഹായം വിസ്മരിക്കാനാവാത്തതാണ്. അന്ന് കേരളത്തിന് വന്ന ദുരന്തത്തില്‍ മനംനൊന്തു തപിച്ചവരാണ് അമേരിക്കന്‍ മലയാളികള്‍

ഞാനടക്കമുള്ള പ്രവാസികള്‍ക്ക് അമേരിക്കയില്‍ എത്തപ്പെട്ടതിന്റെ ചരിത്രം പറയാന്‍ കാണും.കണ്ണീരിന്റെ കഥകള്‍, രാഷ്ട്രീയ കുതന്ത്രങ്ങള്‍, നിഷേധിക്കപ്പെട്ട അവകാശങ്ങള്‍. അതിജീവയ്ക്കാന്‍ അസാമാന്യ കരുത്താണ് മനുഷ്യകുലത്തിന് .

അവര്‍ അതിജീവിക്കുക തന്നെ ചെയ്യും.കേരളത്തില്‍ നിന്ന് ഇവിടെ ജോലി ചെയ്യുന്നവരില്‍ ഭൂരിഭാഗവും ആരോഗ്യ മേഖലയില്‍ ജോലി ചെയ്യുന്നവരാണ് . അവരുടെ ഉറ്റവരും ബന്ധുക്കളും അവരെ ആശ്രയിച്ചു ജീവിക്കുന്നവരും നാട്ടിലുണ്ട് . ആരോഗ്യമേഖല തകരുന്ന വിശേഷങ്ങള്‍ ഊതിവീര്‍പ്പിച്ചറിയിച്ച് അവരെ വേദനയുടെ കയങ്ങളിലേക്ക്താഴ്ത്താതിരിക്കുക . ആരോഗ്യമേഖലയില്‍ ജോലി ചെയ്യുന്ന എന്റെ കൂട്ടുകാര്‍ക്ക് ഒരായിരം കൂപ്പുകൈ

എനിക്കും അനേകര്‍ക്കും അഭയം നല്‍കി ആശ്രയം നല്‍കിയ അമേരിക്കക്കൊപ്പം ഞാന്‍ . അതോടൊപ്പം ഇന്ത്യയ്ക്കും കേരളത്തിനും താങ്ങാനാവാത്ത ദുരന്തങ്ങള്‍ നല്‍കരുതേ എന്ന പ്രാര്‍ത്ഥനയും.ഈ രോഗത്തെകുറിച്ചുള്ള ഗവേഷണങ്ങളുംപഠനങ്ങളുംനടന്നു വരുന്നതേയുള്ളൂ. ഗവേഷണ ഫലങ്ങള്‍ക്കായി നമുക്ക് കാത്തിരിക്കാം.

തീര്‍ച്ചയായും ശാസ്ത്രലോകത്തിനു മാനവകുലത്തെ ഈ മഹാമാരിയില്‍ നിന്ന് രക്ഷിക്കാനാകും എന്ന ശുഭാപ്തി വിശ്വാസത്തോടെനിര്‍ത്തട്ടെ .

Join WhatsApp News
Lakshmy Nair 2020-03-31 10:49:27
Bindu: Excellent article. I have friends from China, Russia, Poland, Cuba and from many other countries. I never hear from them such ungrateful comments about America. The core meaning of Statue of Liberty is to welcome people of all walks of life. Why can’t we, Malayalees be thankful and supportive of America in times of need? God bless America, God bless the world!
Mathew V. Zacharia, New Yorker 2020-03-31 11:34:18
Bindu: worthwhile. It is sickening to hear the ungrateful comments from few minorities. May God Bless America. Gratefulness is a virtue from nobles. Mathew V. Zacharia, New Yorker
വിദ്യാധരൻ 2020-03-31 11:43:47
ആദ്യമായി നിങ്ങളുടെ നല്ല ലേഖനത്തെ അഭിനന്ദിക്കുന്നു . നല്ല ലേഖനം എന്ന് പറയാൻ കാരണം, അതിൽ ആത്മാർത്ഥത, സഹജീവികളെ കുറിച്ചുള്ള കരുതൽ ഇവയെല്ലാം നിഴലിച്ചു കാണാം. എഴുത്തുകാരിൽ എന്നെപ്പോലെയുള്ള വായനക്കാർ അന്വേഷിക്കുന്ന ഘടകവും അതുതന്നെയാണ്. കാരണം ലേഖനങ്ങളും എഴുത്തുകളും മനുഷ്യഗന്ധികളായിരിക്കണം. പ്രവാസികളുടെ "പ്രവാസികള്‍ നാടിന്റെ നട്ടെല്ല്; അവരെ അപഹസിക്കാന്‍ പാടില്ല " എന്ന് മുഖ്യമന്ത്രി പറയുമ്പോൾ മനുഷ്യ സ്നേഹിതത്തിന്റ ശബ്ദം കേൾക്കാം . എന്നാൽ അമേരിക്കൻ പ്രസിഡണ്ടിൽ നിന്ന് അത് കേൾക്കാൻ കഴിയുന്നില്ല എന്നത് ഏറ്റവും ദുഖകരമായ ഒരു സത്യവുമാണ്. എങ്കിലും അതിനെയെല്ലാം നിസ്തേജനമാക്കുന്നത്, നിങ്ങൾ പറഞ്ഞതുപോലെ , "സ്കൂളുകള്‍ അടച്ചു എന്ന് പറഞ്ഞപ്പോള്‍ തങ്ങളുടെ നിര്‍ധനരായ വിദ്യാര്‍ഥികള്‍ എങ്ങിനെ ഭക്ഷണം കഴിക്കും എന്നോര്‍ത്തു അക്ഷരാര്‍ത്ഥത്തില്‍ കരഞ്ഞവരാണ് അവര്‍. എന്‍ ബി എ തുടങ്ങി ഗെയിമുകള്‍ റദ്ദാക്കി എന്ന വാര്‍ത്ത കേട്ട് അവരെ പോലുള്ള ധനാഢ്യര്‍ നല്കാന്‍ തീരുമാനിച്ച സഹായധനം ഇല്ലാതാകുമോ എന്ന് വേദനിച്ചവരാണ് എനിക്ക് ചുറ്റും . ഒരു കോഫി ഷോപ്പിന്റെ മാനേജര്‍ ആയി ജോലി ചെയ്യുന്ന എന്റെ അമേരിക്കന്‍ സുഹൃത്ത് പത്ത് ജോലിക്കാരെ പിരിച്ചു വിട്ട വേദനയില്‍ മാനസിക നില തകര്‍ന്നവളാണ് . ഇതെല്ലം ചുറ്റിലും കണ്ട എനിക്ക് ഒരു ഫിനാന്‍സ് ബിരുദം വേണ്ടി വന്നില്ല എന്തുകൊണ്ട് ഇന്ത്യയെ പോലെ അമേരിക്ക അടച്ചു പൂട്ടിയില്ല എന്നതിന്റെ ഉത്തരം കണ്ടെത്താന്‍ . തുടക്കത്തില്‍ അധികാരികള്‍ വേണ്ടത്ര ശ്രദ്ധിച്ചില്ല എന്ന വസ്തുത വേദനയോടെ സമ്മതിക്കുമ്പോഴും ഇത്തരം രംഗങ്ങള്‍ നല്‍കുന്ന മുറിവുകളും ചെറുതല്ല . ഞാന്‍ നിസ്സഹായയായി വിധിയുടെ മുന്നില്‍ തേങ്ങുന്നു." അമേരിക്കൻ മലയാളികളിൽ ഒരു നല്ല ശതമാനവും "പുര കത്തുമ്പോൾ വാഴവെട്ടുന്നവരാണ് " എങ്ങനെ ഇതോടൊപ്പം പ്രശസ്തനാകാം, എന്റെ എഴുത്തിനാണോ ഏറ്റവും കൂടുതൽ ലൈക്ക് കിട്ടുന്നത് എന്ന് നോക്കി ഇരിക്കുന്ന കഴുകുകൾ. ഹാ ! കഷ്ടം എന്നല്ലാതെ എന്ത് പറയാൻ . "സ്നേഹ വ്യാഹതി തന്നെ മരണം " (ആശാൻ ) (വ്യാഹതി =പ്രതിബന്ധം, നാശം) വിദ്യാധരൻ
Kirukan Vinod 2020-03-31 13:27:14
Well said. Very good article. Thank you!
Anish Chacko 2020-03-31 13:39:00
Congrats ! Very well written..it's just not emotional out pouring of thoughts but deep analysis of American reality.. I would like to add few comments too Kerala/India is traditionally pre-equiped with preventive medicine tools . lots of hospitilzation and deaths are reported every year from Chicken guinea or dengue fever . Preventive medicine for community spread infection like covid -19 is realtively new to North America and most part of the Europe.. there are no community based system like primary care centers simply because it was not needed. America was not really ready to fight covid mostly because Chinese lies and world wide comparison of Corona to normal seasonal influenza.Health care decisions are made after evaluation of economic impacts in a capital economy.The biggest and fastest economic stimulus package in the world was passed by elected representatives of this nation.America is not just taking care of corona patients...but all other citizens and businesses too. coming back to deal with corona patients..all American policies are based on evidence based practice and there is a system in place for testing, diagnosing , hospitalizing and admitting Covid patients. Situation is overwhelming but system is moving . freedom of movement is not so much restricted .. grocery stores and take away restaurants are open.Online businesses are open . construction workers having regular days at work..rate of infection is slowing decreasing in some states . and economy is not stand still it's moving . actually it's very non-comparable - Kerala and USA just on one para-meter of tackling Covid.it's so so pre-mature ,it's grossly dis- regarding hundreds of socio-ecnomic factors. once again very well written Ma'am ...one of the best among those written regarding this subject
സല്യൂട്ട് 2020-03-31 13:44:20
ഇതാണ് എഴുത്ത്, ഇങ്ങനെയാവണം എഴുത്ത്..Salute to Bindhu ഏത് പ്രവർത്തകനാണ് ഈ പറയുന്ന വാർത്ത എഴുതിയത് എന്ന് ഞാൻ കണ്ടിട്ടില്ല. പക്ഷേ അമേരിക്കൻ മലയാളികൾക്കല്ല, ലയാളം പറയുന്ന എല്ലാവർക്കും അപമാനമാണ്. "പത്ര പ്രവർത്തകരുടെ അഭിപ്രായസ്വാതന്ത്ര്യം" പറഞ്ഞു എഴുന്നുള്ളി നടക്കും. ഇങ്ങനത്തെ പാഷാണത്തിലെ കൃമികളെ പ്രസ് ക്ലബ്ബുകളും പൊന്നടയിട്ടാദരിക്കും. മലയാളികൾ ഒന്നടങ്കം ഇവരെപോലെയുള്ള ഇത്തിൾ കണ്ണികളെ അവഗണിക്കണം, ഒഴിവാക്കണം.
seena joseph 2020-03-31 14:40:19
Well said. Thank you!
Bindu Tiji 2020-04-01 02:34:06
എല്ലാവരുടെ വായനക്കും വിശദമായ മറുപടികൾക്കും നന്ദി
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക