Image

കൊറോണ ഭീഷണി; അബാസിയയിലെ കെട്ടിടം ക്വാറന്റൈയില്‍ ചെയ്തു

Published on 31 March, 2020
കൊറോണ ഭീഷണി; അബാസിയയിലെ കെട്ടിടം ക്വാറന്റൈയില്‍ ചെയ്തു


കുവൈത്ത് സിറ്റി : കൊറോണ സംശയത്തെ തുടര്‍ന്നു ജലീബില്‍ വിദേശികള്‍ താമസിക്കുന്ന കെട്ടിടം ക്വാറന്റൈയിന്‍ ചെയ്തു.പന്ത്രണ്ടോളം പേര്‍ക്ക് കോവിഡ് ബാധിച്ചതായി സംശയിക്കുന്നതായി പ്രാദേശിക പത്രം റിപ്പോര്‍ട്ട് ചെയ്തു. ഭൂരിഭാഗം പേരും ഇന്ത്യക്കാരെന്നാണ് സൂചന.

കൊറോണ വൈറസ് ബാധിച്ചതായി സംശയിച്ച് കെട്ടിടത്തില്‍ താമസിക്കുന്ന ഒരു ഇന്ത്യന്‍ ജീവനക്കാരനെയും ഭാര്യയെയും ആശുപത്രിയിലേക്ക് മാറ്റിയതിനെ തുടര്‍ന്നാണ് കെട്ടിടം നിരീക്ഷണത്തില്‍ വച്ചത് . കെട്ടിടത്തില്‍ താമസിക്കുന്നവര്‍ രണ്ടാഴ്ച ഐസലെഷനില്‍ കഴിയണമെന്ന് ഉത്തരവിട്ടു. ആഭ്യന്തര മന്ത്രാലയം കെട്ടിടത്തിനു മുന്നില്‍ പട്രോളിംഗ് ഏര്‍പ്പെടുത്തി. കെട്ടിടത്തില്‍ താമസിക്കുന്നവര്‍ക്ക് ആവശ്യത്തിന് അരി, സോസ്, പഴങ്ങള്‍, പച്ചക്കറികള്‍, ശീതീകരിച്ച ചിക്കന്‍, വെള്ളം, കഴിക്കാന്‍ തയാറായ ഭക്ഷണം, ടിന്നിലടച്ച ഭക്ഷണങ്ങള്‍ എന്നിവ നല്‍കിയതായി അല്‍ ഖബസ് പത്രം റിപ്പോര്‍ട്ട് ചെയ്തു.

ഇന്ത്യക്കാര്‍ തിങ്ങിത്താമസിക്കുന്ന ജലീബ് അല്‍ ശുയൂഖ്, മഹ്ബൂല, സാല്‍മിയ എന്നിവിടങ്ങളില്‍ വൈറസ് റിപ്പോര്‍ട്ടു ചെയ്യപ്പെട്ടത് ആശങ്കയോടെയാണ് കാണുന്നത്. രണ്ട് ദിവസം കൊണ്ട് വൈറസ് ബാധിതരായ ഇന്ത്യക്കാരുടെ എണ്ണത്തില്‍ വന്‍ കുതിപ്പാണുണ്ടായത്.

റിപ്പോര്‍ട്ട്: സലിം കോട്ടയില്‍

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക