Image

ഒരുകാലത്തു പ്രവാസികളുടെ വരവ് കാത്തിരിക്കാത്ത ആരുമില്ല; മുഖ്യമന്ത്രിയുടെ വാക്കുകള്‍ക്ക് പിന്തുണ അറിയിച്ച് അജു വര്‍ഗ്ഗീസ്

Published on 31 March, 2020
ഒരുകാലത്തു പ്രവാസികളുടെ വരവ് കാത്തിരിക്കാത്ത ആരുമില്ല; മുഖ്യമന്ത്രിയുടെ വാക്കുകള്‍ക്ക് പിന്തുണ അറിയിച്ച് അജു വര്‍ഗ്ഗീസ്


നമ്മുടെ നാടിന്റെ നട്ടെല്ല് പ്രവാസികളാണെന്ന് മുഖ്യമന്ത്രി കഴിഞ്ഞദിവസം മാധ്യമങ്ങളോട് സംസാരിക്കവേ പറഞ്ഞിരുന്നു. കൊറോണ വൈറസ് വ്യാപനം ശക്തമായതോടെ ചിലര്‍ക്ക് നാട്ടിലേക്ക് മടങ്ങിയെത്തേണ്ട സാഹചര്യമുണ്ടായെന്നും ഇവരോട് ചിലര്‍ അമര്‍ഷം പ്രകടമാക്കുന്നെന്നും മുഖ്യമന്ത്രി ചൂണ്ടിക്കാട്ടിയിരുന്നു.

ഇവരില്‍ ഭൂരിഭാഗം പേരും മുന്‍കരുതല്‍ നടപടികള്‍ സ്വീകരിച്ചവരാണ് എന്നും എന്നാല്‍ ചില ഒറ്റപ്പെട്ട സംഭവങ്ങള്‍ ഉണ്ടായിട്ടുണ്ടെന്നും മുഖ്യമന്ത്രി വ്യക്തമാക്കിയിരുന്നു. അതിന്റെ പേരില്‍ പ്രവാസികളെ ആരും വെറുപ്പോടെ നോക്കിക്കാണാന്‍ പാടില്ലെന്നാണ് മുഖ്യമന്ത്രി ആവശ്യപ്പെട്ടത്.

ഇപ്പോഴത്തെ സാഹചര്യത്തില്‍ നാട്ടില്‍ എത്താന്‍ കഴിയാതെ ബുദ്ധിമുട്ടുന്നത് നിരവധി പ്രവാസികളാണെന്നും അവര്‍ കുടുംബത്തെ ഓര്‍ത്ത് ആശങ്കപ്പെട്ടാണ് കഴിയുന്നതെന്നും മുഖ്യമന്ത്രി പറഞ്ഞിരുന്നു.

ഈ സമയം ആശങ്കകളില്‍ അകപ്പെടാതെ വിദേശങ്ങളില്‍ തന്നെ തുടരാനാണ് സര്‍ക്കാര്‍ ഇവരോട് ആവശ്യപ്പെട്ടിരിക്കുന്നത്. സാമൂഹിക ഉത്തരവാദിത്തം എല്ലാവരും കാട്ടണമെന്നും നിങ്ങളുടെ കുടുംബങ്ങള്‍ ഇവിടെ സുരക്ഷിതമായിരിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞിരുന്നു. ഈ നാട് നിങ്ങള്‍ക്കൊപ്പം ഉണ്ടാകുമെന്നും പ്രവാസികളുടെ കുടുംബത്തിന്റെ സുരക്ഷ ഉറപ്പ് വരുത്തുമെന്നും മുഖ്യമന്ത്രി പത്രസമ്മേളനത്തില്‍ വ്യക്തമാക്കിയിരുന്നു




Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക