Image

നിരുത്തരവാദപരമായ പ്രവൃത്തി; നിസാമുദ്ദീന്‍ സമ്മേളനത്തെ വിമര്‍ശിച്ച് കെജ്രിവാള്‍

Published on 31 March, 2020
നിരുത്തരവാദപരമായ പ്രവൃത്തി; നിസാമുദ്ദീന്‍ സമ്മേളനത്തെ വിമര്‍ശിച്ച് കെജ്രിവാള്‍


ന്യൂഡല്‍ഹി: ഡല്‍ഹി നിസാമുദ്ദീനില്‍ നടന്ന മതസമ്മേളനത്തെ വിമര്‍ശിച്ച് ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാള്‍ . വളരെ നിരുത്തരവാദപരമായ 
പ്രവര്‍ത്തിയാണ് മതകൂട്ടായ്മയില്‍ നടന്നതെന്ന് കെജ്രിവാള്‍ പറഞ്ഞു. കൊറോണ വൈറസ് പടര്‍ന്നുപിടിച്ച് ലോകത്താകമാനം ജനങ്ങള്‍ മരിക്കുന്നു. മതപരമായ എല്ലാ ഇടങ്ങളും അടഞ്ഞുകിടക്കുകയാണ്. ഈ സന്ദര്‍ഭത്തിലാണ് മതകൂട്ടായ്മ നടത്തിയവരുടെ ഭാഗത്തുനിന്ന് ഗുരുതര സ്വഭാവമുള്ള ഒരു പ്രവര്‍ത്തി നടന്നതെന്നും കെജ്രിവാള്‍ വ്യക്തമാക്കി.

രോഗലക്ഷണമുള്ള 441 പേരെ മസ്ജിദില്‍നിന്ന് ആശുപത്രിയിലേക്ക് മാറ്റി. മതസമ്മേളനത്തില്‍ പങ്കെടുത്ത 24 പേര്‍ക്ക് ഇതുവരെ വൈറസ് സ്ഥിരീകരിച്ചു. പോസിറ്റീവ് കേസുകള്‍ ഇനിയും ഉയരാനാണ് സാധ്യതയെന്നും കെജ്രിവാള്‍ പറഞ്ഞു. മതകൂട്ടായ്മ സംഘടിപ്പിച്ച ഭരണസമിതിക്കെതിരേ പോലീസ് കേസെടുത്തിട്ടുണ്ട്. വിദേശികള്‍ ഉള്‍പ്പെടെ രണ്ടായിരത്തോളം ആളുകളാണ് മാര്‍ച്ച് മധ്യത്തില്‍ നിസാമുദ്ദീനില്‍ നടന്ന മതസമ്മേളനത്തില്‍ പങ്കെടുത്തിരുന്നത്.

രാജ്യത്തുടനീളമുള്ള വിവിധ പ്രദേശങ്ങളില്‍ നിന്നുള്ളവര്‍ ഇക്കൂട്ടത്തലുണ്ടായിരുന്നു. ഇവരെല്ലാവരേയും കണ്ടെത്താനുള്ള ഊര്‍ജിത ശ്രമത്തിലാണ് കേരളമടക്കമുള്ള സംസ്ഥാനങ്ങള്‍. സമ്മേളനത്തില്‍ പങ്കെടുത്ത 70 പേരെ ഇതുവരെ കേരളത്തില്‍ കണ്ടെത്തിയിട്ടുണ്ട്.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക