Image

അതിഥി തൊഴിലാളികളുടെ പ്രതിഷേധം: വെല്‍ഫെയര്‍ പാര്‍ട്ടി നേതാവ് അറസ്റ്റില്‍

Published on 31 March, 2020
അതിഥി തൊഴിലാളികളുടെ പ്രതിഷേധം: വെല്‍ഫെയര്‍ പാര്‍ട്ടി നേതാവ് അറസ്റ്റില്‍


ആലപ്പുഴ: പായിപ്പാട് മോഡല്‍ കാര്‍ത്തികപ്പള്ളിയിലും അതിഥി തൊഴിലാളികളുടെ പ്രതിഷേധത്തില്‍ വെല്‍ഫെയര്‍ പാര്‍ട്ടി നേതാവ് അറസ്റ്റില്‍. വെല്‍ഫെയര്‍ പാര്‍ട്ടി ആലപ്പുഴ ജില്ലാ പ്രസിഡന്റ് നാസര്‍ ആറാട്ടുപുഴയാണ് അറസ്റ്റിലായത്.  ലോക് ഡൗണ്‍ നിയന്ത്രണങ്ങള്‍ മറികടന്ന് കാര്‍ത്തികപ്പള്ളി താലൂക്കിന്റെ വിവിധ പ്രദേശങ്ങളില്‍ അതിഥി തൊഴിലാളികളെ തെറ്റിദ്ധരിപ്പിച്ച് സംഘടിപ്പിച്ചതിനാണ് നാസറിനെ അറസ്റ്റ് ചെയ്തത്. ഐപിസി 153, 188, 269, 118 ഇ വകുപ്പുകളും എപ്പിഡമിക് ഡിസീസ് ആക്ട് വകുപ്പ് ഇയാള്‍ക്കെതിരേ ചുമത്തി.

അതേസമയം ഹരിപ്പാട് പോലീസ് അറസ്റ്റ് രേഖപ്പെടുത്തിയ ശേഷം ഇയാളെ വിട്ടയച്ചു. പോലീസ് കള്ളക്കേസ് എടുക്കുകയായിരുന്നുവെന്ന് വെല്‍ഫെയര്‍ പാര്‍ട്ടി നേതൃത്വം വ്യക്തമാക്കി. 

ബംഗാള്‍ സ്വദേശികളെ അന്‍വര്‍, മുഹമ്മദ് റിഞ്ചു എന്നിവരെ കേസില്‍ നേരത്തെ പോലീസ് അറസ്റ്റ് ചെയ്തിരുന്നു. നിയമലംഘനം, അനധികൃതമായ സംഘംചേരല്‍ തുടങ്ങിയ കുറ്റങ്ങളാണ് ഇവര്‍ക്കെതിരേ ചുമത്തിയിരുന്നത്. ഇവര്‍ക്ക് പുറമേ കണ്ടാലറിയാവുന്ന രണ്ടായിരം പേര്‍ക്കെതിരേയാണ് സംഭവത്തില്‍ പോലീസ് കേസെടുത്തിരുന്നത്.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക