Image

ഫോര്‍ഡ് മോട്ടോര്‍ കമ്പനിയും ജിഇ ഹെല്‍ത്ത് കെയറും ചേര്‍ന്ന് യുണൈറ്റഡ് ഓട്ടോ വര്‍ക്കേഴ്‌സിന്‍റെ സഹകരണത്തോടെ 50,000 വെന്‍റിലേറ്ററുകള്‍ മിഷിഗണില്‍ നിര്‍മിക്കും

അലൻ ജോൺ Published on 01 April, 2020
ഫോര്‍ഡ് മോട്ടോര്‍ കമ്പനിയും ജിഇ ഹെല്‍ത്ത് കെയറും ചേര്‍ന്ന് യുണൈറ്റഡ് ഓട്ടോ വര്‍ക്കേഴ്‌സിന്‍റെ സഹകരണത്തോടെ 50,000 വെന്‍റിലേറ്ററുകള്‍ മിഷിഗണില്‍ നിര്‍മിക്കും
ഡിട്രോയിറ്റ്: ഫോര്‍ഡ് മോട്ടോര്‍ കമ്പനിയും ജിഇ ഹെല്‍ത്ത് കെയറും ചേര്‍ന്ന് യുണൈറ്റഡ് ഓട്ടോ വര്‍ക്കേഴ്‌സിന്‍റെ സഹകരണത്തോടെ 50,000 വെന്‍റിലേറ്ററുകള്‍ മിഷിഗണില്‍ നിര്‍മിക്കും. അടുത്ത നൂറു ദിവസം കൊണ്ട് 500 യുഎഡബ്ല്യു അംഗങ്ങളുടെ സഹകരണത്തോടെയാണ് നിര്‍മാണം നടത്തുക.

ഫ്‌ളോറിഡ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന എയറണ്‍ കോര്‍പ്പറേഷന്‍ രൂപകല്‍പ്പന ചെയ്ത ഇലക്ട്രിസിറ്റിയുടെ സഹായമില്ലാതെ വായു സമ്മര്‍ദ്ദം കൊണ്ട് പ്രവര്‍ത്തിക്കുന്ന ഈ വെന്‍റിലേറ്ററിനു ലൈസന്‍സ് നേടിയിരിക്കുന്നത് ജിഇ ഹെല്‍ത്ത് കെയറാണ്. എഫ്ഡിഎ അംഗീകാരമുള്ള വെന്‍റിലേറ്ററിന്‍റെ നിര്‍മാണം ഏപ്രിലില്‍ തന്നെ ഫോര്‍ഡിന്‍റെ എപ്പ്‌സിലാന്‍റയിലുള്ള റോസണ്‍വില്‍ പ്ലാന്‍റില്‍ ആരംഭിക്കും.

കോവിഡ് 19 എന്ന മഹാവ്യാധിയുടെ പിടിയിലമര്‍ന്ന് രാജ്യം പകച്ചുനില്‍ക്കുമ്പോള്‍ വെന്‍റിലേറ്ററുകളുടെ ക്ഷാമം പരിഹരിക്കാന്‍ മൂന്നു ഷിഫ്റ്റുകളിലും പണിയെടുക്കാന്‍ തൊഴിലാളികള്‍ സ്വമേധയാ മുന്നോട്ടുവന്നു എന്നത് ശ്ശാഘനീയമാണ്. 24 മണിക്കൂറും നിര്‍മാണം നടത്തി ഒരാഴ്ചയില്‍ 7,200 എററോണ്‍ എഇ വെന്‍റിലേറ്ററുകള്‍ നിര്‍മാക്കാനാണ് ശ്രമം.

ഈ സംരംഭത്തില്‍ സഹകരിക്കുന്ന ഏവരേയും ഫോര്‍ഡിന്‍റേയും ജിഇയുടേയും അധികൃതര്‍ അഭിനന്ദനം അറിയിച്ചു.

 അലൻ ജോൺ
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക