Image

ചിക്കാഗോ മലയാളികള്‍: സാമ്പത്തിക സഹായങ്ങള്‍ വിശദീകരിച്ചു ആന്‍ഡ്രൂ പി തോമസ്.

അനില്‍ മറ്റത്തികുന്നേല്‍ Published on 01 April, 2020
ചിക്കാഗോ മലയാളികള്‍:  സാമ്പത്തിക സഹായങ്ങള്‍ വിശദീകരിച്ചു  ആന്‍ഡ്രൂ പി തോമസ്.
ചിക്കാഗോ: അമേരിക്കന്‍ സാമ്പത്തിക വിപണിക്ക് കനത്ത ആഘാതം ഏല്പിച്ചുകൊണ്ട് മുന്നേറുന്ന കോവിഡ് 19 നെ പ്രതിരോധിക്കുവാന്‍ വേണ്ടി അമേരിക്കന്‍ സര്‍ക്കാര്‍ മുന്നോട്ട് വയ്ക്കുന്ന സാമ്പത്തിക പരിഷ്‌കാരങ്ങലെ അടുത്തറിയുവാനും, അവ മലയാളി സമൂഹത്തിന് പ്രയോജനപ്രദമാക്കുവാനും വേണ്ടി വിവരങ്ങള്‍ കൈമാറുവാന്‍ 'കൈകോര്‍ത്ത് മലയാളി'എന്ന സന്നദ്ധ കൂട്ടായ്മയുടെ ബെനഫിറ്റ് & ഫൈനാന്‍സ് കമ്മറ്റി ചെയര്‍മാന്‍ ആന്‍ഡ്രൂ പി തോമസ്. മലയാളി സമൂഹം നിര്‍ബന്ധമായും അറിഞ്ഞിരിക്കേണ്ട ഈ വിഷയം ജനങ്ങളിലേക്ക് എത്തിക്കുക എന്നത് തന്റെ കടമയാണ് എന്ന്  ചിക്കാഗോയിലെ പ്രശസ്തനായ അക്കൗണ്ടന്റ് കൂടിയായ ആന്‍ഡ്രൂ പി തോമസ് ഇജഅ അറിയിച്ചു. കഴിഞ്ഞ ദിവസം പ്രസിഡണ്ട് ഒപ്പുവെച്ച 3 ട്രില്യണ്‍ വരുന്ന േെശാൗഹൗ െുമരസമഴല വ്യക്തികള്‍ക്കും ചെറുകിട ബിസിനസ്‌കാര്‍ക്കും സഹായകമാകുന്ന രീതിയിലാണ് വിഭാവനം ചെയ്തിരിക്കുന്നത്. ഈ പദ്ധതിയെ മനസ്സിലാക്കി, ഇതിനെ ന്യായമായ രീതിയില്‍ പരമാവധി പ്രയോജനപ്പെടുത്തിയാലേ, കോവിഡ് 19 എന്ന മഹാമാരി വിതച്ച നാശ നഷ്ടങ്ങളില്‍ നിന്നും കരകയറുവാന്‍ സാധിക്കൂ എന്ന് അദ്ദേഹം ഓര്‍മിപ്പിച്ചു. ഈ പദ്ധതിയുടെ വിഷാദ വിവരങ്ങള്‍ താഴെ കൊടുത്തിരിക്കുന്നു.

വ്യക്തികള്‍ക്കും കുടുംബങ്ങള്‍ക്കും വേണ്ടിയുള്ള ആനുകൂല്യങ്ങള്‍:

ഏപ്രില്‍ 15 ന് അവസാനിക്കേണ്ടിയിരുന്ന ടാക്‌സ് ഫയലിംഗ് ജൂലൈ 15 വരെ നീട്ടി.  ഏപ്രില്‍ 15 ന് കാലാവധി അവസാനിക്കുന്ന ഒരു മില്യണ്‍ ഡോളര്‍ വരെയുള്ള ടാക്‌സ് കുടിശിക ജൂലൈ 15 വരെ ഫൈന്‍ അടക്കാതെ മുന്നോട്ട് പോകുവാനുള്ള ആനുകൂല്യമാണ് ഇത് വഴിയായി ലഭ്യമായിരിക്കുന്നത്. കൂടാതെ 2018 ലോ 2019 ലോ ടാക്‌സ് ഫയല്‍ ചെയ്തിട്ടുള്ള യോഗ്യരായ വ്യക്തികള്‍ക്കും കുടുംബങ്ങള്‍ക്കും, അവരുടെ വരുമാനത്തിനനുസരിച്ച് സാമ്പത്തിക സഹായം ലഭിക്കും. വ്യക്തികള്‍ക്ക് 1200 ഡോളര്‍ വരെയും, കുടുംബങ്ങള്‍ക്ക് 2400 ഡോളര്‍ വരെയും, യോഗ്യരായ കുട്ടികള്‍ക്ക് 500 ഡോളര്‍ വീതവും ലഭിക്കും. ഈ ആനുകൂല്യം 75000 ഡോളര്‍ വരെ വാര്‍ഷിക വരുമാനമുള്ള വ്യക്തികള്‍ക്കും 150000 ഡോളര്‍ വാര്‍ഷിക വരുമാനമുള്ള കുടുംബങ്ങള്‍ക്കുമാണ് ലഭിക്കുന്നത്. 99,000 ഡോളറിനു താഴെ വരുമാനമുള്ള വ്യകതികള്‍ക്കും 198,000 ഡോളറിന് താഴെ വാര്‍ഷിക വരുമാനമുള്ള  കുടുംബങ്ങള്‍ക്കും മേല്പറഞ്ഞ തുകയില്‍ നിന്നും $75,000 / $150,000 നിന്നും അധികമായുള്ള ഓരോ നൂറു ഡോളറിനും അഞ്ചു ഡോളര്‍ വീതം കുറച്ചിട്ടുള്ള തുകയായിരിക്കും ലഭ്യമാകുന്നത്. ഈ തുക കഞട നേരിട്ട് 2018 ലെയോ 2019 ലെയോ (ഏറ്റവും അവസാനം ചെയ്ത വര്‍ഷത്തെ) ടാക്‌സ് ഫയലിംഗിനെ ആധാരമാക്കി, ടാക്‌സ് ചെയ്തപ്പോള്‍ കൊടുത്തിരുന്ന അക്കൗണ്ടിലേക്ക് നല്‍കുന്നതായിരിക്കും. സാധാരണ ഗതിയില്‍ ടാക്‌സ് ഫയല്‍ ചെയ്യാത്തവര്‍ (example : Low-income taxpayers, senior citizens, Social Securtiy recipients, some veterans and individuals with disabilities etc.) ഈ  ആനുകൂല്യം ലഭിക്കുവാന്‍ വേണ്ടി ടാക്‌സ് ഫയലിംഗ് നടത്തിയാല്‍ മതിയാകും.

ചെറുകിട വ്യവസായികള്‍ക്ക് വേണ്ടിയുള്ള ആനുകൂല്യങ്ങള്‍:

ഏപ്രില്‍ 15 ന് അവസാനിക്കേണ്ടിയിരുന്ന ടാക്‌സ് ഫയലിംഗ് ജൂലൈ 15 വരെ നീട്ടി.  ഏപ്രില്‍ 15 ന് കാലാവധി അവസാനിക്കുന്ന  10 മില്യണ്‍ ഡോളര്‍ വരെയുള്ള ടാക്‌സ് കുടിശിക ജൂലൈ 15 വരെ ഫൈന്‍ അടക്കാതെ മുന്നോട്ട് പോകുവാനുള്ള ആനുകൂല്യമാണ് ഇത് വഴിയായി ലഭ്യമായിരിക്കുന്നത്. കൂടാതെ ജോലിക്കാരെ ഒഴിവാക്കാതെ ഈ ദുരിത കാലത്ത് നിലനിര്‍ത്തിയവര്‍ക്ക് അവരുടെ ജോലിക്കാര്‍ക്ക് കൊടുക്കുവാന്‍ വേണ്ടിയുള്ള  ശമ്പളത്തോടുകൂടിയുള്ള അവധി, 80 മണിക്കൂര്‍ വരെ കോവിഡ് 19 മായി ബന്ധപ്പെട്ട ശമ്പളത്തോടുകൂടിയുള്ള രോഗ ചികിത്സാവധി, കുട്ടികളുടെ സ്‌കൂള അടച്ചതിനാലുള്ള ബുദ്ധിമുട്ട് പരിഹരിക്കുവാനുള്ള ശമ്പളത്തോടു കൂടിയുള്ള അവധി തുടങ്ങിയവ  സര്‍ക്കാരില്‍ നിന്ന് ലഭ്യമാക്കും. കൂടാതെ ജോലിക്കാരെ പിരിച്ചു വിടാതെ സംരക്ഷിക്കുമ്പോള്‍ 10000 ഡോളര്‍ വരെയുള്ള 50% ടാക്‌സ് ക്രെഡിറ്റ് ലഭിക്കുവാനുള്ള സാഹചര്യവും ഉണ്ട്.

ഇതിന് പുറമെ സാമ്പത്തിക നഷ്ടം നേരിടുന്ന യോഗ്യരായ ചെറുകിട  വ്യവസായികളെ  സഹായിക്കുവാനായി SBA യില്‍ നിന്ന് എടുത്തിട്ടുള്ള 10 മില്യണ്‍ വരെയുള്ള ലോണുകള്‍ക്ക് 25% വരെ തിരിച്ചടവ് ലാഭിക്കുവാനുള്ള അവസരവും ഉണ്ട്. കൂടാതെ 10, 000 ഡോളര്‍ വരെ യുള്ള 2. Economic Injury Disaster Loans advance നും അര്ഹതയുള്ളവര്‍ക്ക് അവസരം ഉണ്ട്. ഇതിനെല്ലാം പുറമെയാണ് SBA യുടെ debt relief Program. ഇതിന്‍ പ്രകാരം പുതിയ ലോണുകളുടെയും പഴയ ലോണുകളുടെയും മുതലും പലിശയും നിശ്ചിത കാലത്തേക്ക് ടആഅ തന്നെ നേരിട്ട് അടക്കുന്നതിനുള്ള സംവിധാനമാണ് തയ്യാറായിരിക്കുന്നത്. കൂടാതെ ചെറുകിട വ്യവസായികള്‍ക്ക് സാധാരണ കടമ്പകള്‍ ഇല്ലാതെ തന്നെ 25000 ഡോളര്‍ വരെയുള്ള ലോണുകള്‍ വേഗത്തില്‍ ലഭ്യമാക്കുവാനുള്ള Xpress Bridge Loan Pilot Program Dw Cu പദ്ധതിയുടെ ഭാഗമായി നടപ്പില്‍ വരുത്തുന്നുണ്ട്.

സര്‍ക്കാരിന്റെ ആനുകൂല്യങ്ങള്‍ മനസ്സിലാക്കി, അവയെ നീതിയുക്തമായി പരമാവധി ഉപയോഗപ്പെടുത്തിയാല്‍,  കോവിഡ്  19 ന്റെ വേദനയില്‍ നിന്നും വിമുക്തമാകുന്ന മലയാളി സമൂഹത്തിന് ഒരു ആശ്വാസമായി അത് മാറും എന്ന് കരുതുന്നതായി ' കൈ കോര്‍ത്ത് ചിക്കാഗോ മലയാളികള്‍ ' എന്ന സന്നദ്ധ കൂട്ടായ്മക്ക് വേണ്ടി അദ്ദേഹം ശ്രീ ആന്‍ഡ്രൂ പി തോമസ് അറിയിച്ചു. വിശദമായ വിവരങ്ങള്‍ മലയാളി സമൂഹത്തിനായി ലഭ്യമാക്കിയ ശ്രീ ആന്‍ഡ്രൂ പി തോമസിന് കൈ കോര്‍ത്ത് ചിക്കാഗോ മലയാളിക്ക് വേണ്ടി ബെന്നി വാച്ചാച്ചിറ നന്ദി അറിയിച്ചു.

ഇത് സംബന്ധിച്ച വിശദവിവരങ്ങള്‍ അറിയുവാന്‍ ബന്ധപെടുക : ourcpa1@gmail.com
ഈ വിഷയം സംബന്ധിച്ചോ അല്ലെങ്കില്‍ കോവിഡ് 19 സംബന്ധിച്ചുള്ള മറ്റേതെങ്കിലും വിഷയവുമായി ബന്ധപ്പെട്ടോ കൂടുതല്‍ വിവരങ്ങള്‍ക്ക് ഹെല്‍പ്പ് ലൈനുമായി  1 833 353 7252 എന്ന നമ്പരില്‍ ബന്ധപ്പെടാവുന്നതാണ്.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക