Image

ജോയിആലുക്കാസ് വില്ലേജ് ഇനി കോവിഡ്19 ഐസൊലേഷന്‍ ഗ്രാമം

Published on 01 April, 2020
 ജോയിആലുക്കാസ് വില്ലേജ് ഇനി കോവിഡ്19 ഐസൊലേഷന്‍ ഗ്രാമം
കാസര്‍കോഡ്: കോവിഡ് 19 രോഗ ലക്ഷണമുള്ളവരെ താമസിപ്പിക്കുന്നതിനായി കാസര്‍കോഡ് ജില്ലയിലെ എന്‍മഗജേ പഞ്ചായത്തില്‍ ജോയ് ആലുക്കാസ് ഫൗണ്ടേഷന്‍ പണിപൂര്‍ത്തീകരിച്ച 36 വീടുകള്‍ വിട്ടുനല്‍കി. 

എന്‍ഡോസള്‍ഫാന്‍ ദുരിതബാധിതര്‍ക്കായി ഫൗണ്ടേഷന്‍ പണിപൂര്‍ത്തിയാക്കിയ വീടുകളാണ് ഐസൊലേഷന്‍ ബ്ലോക്കാക്കി മാറ്റുന്നത്. പഞ്ചായത്ത് ആരോഗ്യ വിഭാഗത്തിന്റെ അഭ്യര്‍ത്ഥന പ്രകാരമാണ് പുതുതായി പണികഴിപ്പിച്ച വീടുകള്‍ ഐസൊലേഷന്‍ വാര്‍ഡുകളാക്കാന്‍ വിട്ടുനല്‍കിയതെന്ന് ഫൗണ്ടേഷന്‍ ഭാരവാഹികള്‍ വ്യക്തമാക്കി. 

എന്‍ഡോസള്‍ഫാന്‍ ദുരിതബാധിതര്‍ക്ക് ഭവനങ്ങള്‍ നിര്‍മ്മിക്കുന്നതിനായി സംസ്ഥാന സര്‍ക്കാര്‍ സായ് ട്രസ്റ്റിന് കൈമാറിയ അഞ്ച് ഏക്കര്‍ സ്ഥലത്താണ് വീടുകള്‍ നിര്‍മ്മിച്ചിരിക്കുന്നത്.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക