Image

കു​വൈത്തില്‍ 24 ഇന്ത്യക്കാര്‍ക്ക്​ കൂടി കോവിഡ്​

Published on 01 April, 2020
കു​വൈത്തില്‍ 24 ഇന്ത്യക്കാര്‍ക്ക്​ കൂടി കോവിഡ്​

കുവൈത്ത്​ സിറ്റി: കുവൈത്തില്‍ 24 ഇന്ത്യക്കാര്‍ക്ക്​ കൂടി കോവിഡ്​ സ്ഥിരീകരിച്ചു. ഇതോടെ വൈറസ്​ ബാധിതരായ ഇന്ത്യക്കാരു​ടെ എണ്ണം 59 ആയി. 18 ഇന്ത്യക്കാരും ഒരു നേപ്പാള്‍ പൗരനും നിരീക്ഷണ ക്യാമ്ബില്‍ ഉള്ളവരാണ്​. 


രണ്ട്​ ഇന്ത്യക്കാര്‍ നാട്ടില്‍നിന്ന്​ വന്നവരാണ്​. ഇവരുമായി സമ്ബര്‍ക്കം പുലര്‍ത്തിയ മറ്റൊരു ഇന്ത്യക്കാരനും ​കോവിഡ്​ ബാധിച്ചു.

നേരത്തെ രോഗം സ്ഥിരീകരിച്ചവരുമായുള്ള സമ്ബര്‍ക്കത്തിലൂടെയാണ്​ ഒരു ഇന്ത്യക്കാരനും ഒരു ബംഗ്ലാദേശ്​ പൗരനും കോവിഡ്​ ബാധിതനായത്​. 


രണ്ട്​ ഇന്ത്യക്കാര്‍ക്കും ഒരു ബംഗ്ലാദേശ്​ പൗരനും രോഗം വന്നത്​ ഏതുവഴിയാണെന്ന്​ കണ്ടെത്താനായിട്ടില്ല. ബ്രിട്ടനില്‍നിന്ന്​ വന്ന ഒരു കുവൈത്തിക്ക്​ കൂടിയാണ്​ ബുധനാഴ്​ച വൈറസ്​ ബാധ സ്ഥിരീകരിച്ചത്​.

ബുധനാഴ്​ച 28 പേര്‍ക്കാണ്​ കുവൈത്തില്‍ കോവിഡ്​ സ്ഥിരീകരിച്ചത്​. ആകെ എണ്ണം 317 ആയി ഉയര്‍ന്നു. 80 പേര്‍ രോഗമുക്​തി നേടി

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക