Image

ചൈനയില്‍ നിന്നും മാസ്‌കുകളും വെന്റിലേറ്ററുകളും വാങ്ങാന്‍ ഇന്ത്യ

Published on 01 April, 2020
ചൈനയില്‍ നിന്നും മാസ്‌കുകളും വെന്റിലേറ്ററുകളും വാങ്ങാന്‍ ഇന്ത്യ

ന്യൂഡല്‍ഹി : രാജ്യത്ത് കൊറോണ വൈറസ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ ചൈനയില്‍ നിന്നും വെന്റിലേറ്ററുകളും മാസ്‌കുകളും വാങ്ങാന്‍ ഇന്ത്യ തീരുമാനിച്ചതായി റിപ്പോര്‍ട്ട്. 


നമ്മുടെ ആഭ്യന്തര ഉല്പാദനം വര്‍ധിപ്പിക്കുന്നതിന് അല്പം സമയമെടുക്കും എന്നതാണ് ഈ വാങ്ങലിന് കാരണമെന്നാണ് പേരു വെളിപ്പെടുത്താത്ത ഉന്നത സര്‍ക്കാര്‍ ഉദ്യോഗസ്ഥന്റെ വാക്കുകള്‍.


133കോടി ജനങ്ങളുള്ള ഇന്ത്യയില്‍ രോഗബാധിതരുടെ എണ്ണം കുതിച്ചുയര്‍ന്നാല്‍ അത് ആരോഗ്യ സംവിധാനത്തിന് താങ്ങാനാകില്ലെന്നാണ് മെഡിക്കല്‍ രംഗത്തെ പ്രഗത്ഭര്‍ പറയുന്നത്. നിലവില്‍ 1215 കൊറോണ പോസിറ്റീവ് കേസുകളാണ് രാജ്യത്ത് ഇതുവരെ സ്ഥിരീകരിച്ചിട്ടുള്ളത്. 32 മരണങ്ങളും ഇതിനോടകം റിപ്പോര്‍ട്ട് ചെയ്തു കഴിഞ്ഞു.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക