Image

ഡല്‍ഹി നിസാമുദ്ദീന്‍ മതസമ്മേളനം; അഞ്ച് പേര്‍ക്കെതിരെ കേസ്

Published on 01 April, 2020
ഡല്‍ഹി നിസാമുദ്ദീന്‍ മതസമ്മേളനം; അഞ്ച് പേര്‍ക്കെതിരെ കേസ്

സര്‍ക്കാര്‍ നിര്‍ദ്ദേശങ്ങള്‍ ലംഘിച്ച്‌ മസ്ജിദില്‍ ഒത്തുകൂടിയതിന് നിസാമുദ്ദീന്‍ ബംഗളെ വാലി മസ്ജിദിന്റെ ചുമതലയുള്ള അഞ്ചു പേര്‍ക്കെതിരെ കേസ്. ഡല്‍ഹി ക്രൈംബ്രാഞ്ചാണ് ഇവര്‍ക്കെതിരെ കേസ് രജിസ്റ്റര്‍ ചെയ്തത്. മൗലവി അടക്കമുള്ളവര്‍ക്കെതിരെ കേസെടുത്തു.

സര്‍ക്കാര്‍ നിര്‍ദ്ദേശങ്ങള്‍ ലംഘിച്ച്‌ ഒത്തു കൂടിയതിനെതിരെ ഡല്‍ഹി സര്‍ക്കാര്‍ അന്വേഷണം ആവശ്യപ്പെട്ടിരുന്നു. ഇതിന് പിന്നാലെയാണ് ഡല്‍ഹി ക്രൈംബ്രാഞ്ച് അന്വേഷണം ആരംഭിച്ചത്. മൗലവിയോട് ചോദ്യം ചെയ്യാന്‍ ഹാജരാകാന്‍ നിര്‍ദ്ദേശിച്ചിരുന്നു. എന്നാല്‍ ഇയാള്‍ ഒളിവിലാണെന്നാണ് പുറത്തുവരുന്ന വിവരം.

നിസാമുദ്ദീനില്‍ തബ്‌ലീഗ് സമ്മേളനത്തില്‍ പങ്കെടുത്ത നൂറിലേറെ പേര്‍ക്കാണ് ഇതുവരെ രോഗബാധ സ്ഥിരീകരിച്ചിരിക്കുന്നത്. 610 പേര്‍ ഡല്‍ഹിയിലെ വിവിധ ആശുപത്രികളില്‍ നിരീക്ഷണത്തിലാണ്. മസ്ജിദിന്റെ ഏഴ് നിലകളില്‍ ഉണ്ടായിരുന്ന മുഴുവന്‍ ആളുകളേയും ഇന്ന് ഒഴിപ്പിക്കുകയും ചെയ്തിരുന്നു.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക