Image

അമേരിക്കന്‍ മലയാളി മാലാഖമാരേ! നിങ്ങള്‍ക്കെന്റെ നമോവാകം!- (തോമസ് ഫിലിപ്പ് പാറയ്ക്കമണ്ണില്‍)

തോമസ് ഫിലിപ്പ് പാറയ്ക്കമണ്ണില്‍ Published on 01 April, 2020
അമേരിക്കന്‍ മലയാളി മാലാഖമാരേ! നിങ്ങള്‍ക്കെന്റെ നമോവാകം!- (തോമസ് ഫിലിപ്പ് പാറയ്ക്കമണ്ണില്‍)
ലോകം മുഴുവനായും ന്യൂയോര്‍ക്ക് നിവാസികളും അമേരിക്ക മുഴുവനായും വിറങ്ങലിച്ച് കഴിയുന്ന ഈ മഹാമാരിയുടെ കഷ്ടകാലത്താണ് അമേരിക്കന്‍ മലയാളികള്‍ ചെയ്യേണ്ട നന്മകള്‍ മറ്റുളളവര്‍ക്ക് ചെയ്യേണ്ടത്.

എല്ലാ ജാതി മത വിശ്വാസാചാരങ്ങളും വിഭാഗീയ ചിന്തകളും അകല്‍ച്ചകളും വിരോധവും വാശി വൈരാഗ്യങ്ങളും 'ഞാന്‍ എന്റെ' എന്ന അന്ധമായ സ്വാര്‍ത്ഥതയും ഈഗോയുമൊക്കെ മറന്നും ഉപേക്ഷിച്ചും അമേരിക്കന്‍ മലയാളികള്‍ പരസ്പരം അന്വേഷിക്കേണ്ട, സഹായിക്കേണ്ട കഠിന ദുഃഖത്താല്‍ തകര്‍ക്കപ്പെട്ട വേളയാണിത്. നാളെയും വരും നാളുകളിലുമൊക്കെ ഇനിം എന്തെല്ലാം അനര്‍ത്ഥങ്ങളും പീഡനങ്ങളും രോഗദുഃഖങ്ങളും ഇല്ലായ്മകളും കഷ്ടതകളുമൊക്കെയാണ് മനുഷ്യരാശി അഭിമുഖീകരിക്കുവാന്‍ പോകുന്നതെന്ന് ആര്‍ക്കും പ്രവചിക്കുവാനും സാധ്യമല്ല. മറക്കണ്ടാ പല ഇരുണ്ട നാളുകള്‍ നമ്മുടെ മുമ്പിലുണ്ട്.

വിഷയത്തിലേക്ക് കടക്കട്ടെ. മണിക്കൂറുകള്‍ തോറും മലയാളികള്‍ ഉള്‍പ്പെടെ മനുഷ്യര്‍ മരിച്ചു വീണു കൊണ്ടിരിക്കുന്ന ന്യൂയോര്‍ക്കിലെ ആശുപത്രികളിലും അമേരിക്കന്‍ സിററികളിലെ ഇതര ഹോസ്പിറ്റലുകളിലുമൊക്കെയായി കൊറോണ(കോവിഡ്-19) വൈറസ് പോലുള്ള പകര്‍ച്ച വ്യാധികള്‍ ബാധിക്കുന്ന രോഗികളുടെ ജീവന്‍ രക്ഷിക്കുവാന്‍ വേണ്ടി സ്വജീവനെപ്പോലും തൃണവല്‍ക്കരിച്ചുകൊണ്ട് ഊണും ഉറക്കവും വെടിഞ്ഞ് 10 ഉം 16 ഉം മണിക്കൂറുകള്‍ ഓടിനടന്ന് നിസ്വാര്‍ത്ഥ സേവനം  അനുഷ്ഠിച്ചുകൊണ്ടിരിക്കുന്ന നേഴ്‌സുമാരായ നമ്മുടെ സഹോദരിമാര്‍ക്കും അമ്മമാര്‍ക്കും ആര്‍ദ്രഹൃദയത്തോടുകൂടി സ്‌നേഹനിര്‍ഭരമായ ആദരവുകള്‍ ഞാനര്‍പ്പിച്ചുകൊള്ളുന്നു! സിസ്റ്റേര്‍സ് നിങ്ങള്‍ക്ക് എ്‌ന്റെ നമോവാകാം! ഒരു ദോഷവും തട്ടാത്തവണ്ണം സര്‍വ്വേശ്വരന്‍ നിങ്ങളുടെ ജീവനെ കാത്തു രക്ഷിക്കട്ടെ എന്ന് പ്രാര്‍ത്ഥിച്ചുകൊള്ളുന്നു. God Bless You Abundantly.
ആകസ്മികമായുണ്ടായ ഈ മഹാമാരി മൂലം അന്തരിച്ച എല്ലാ പ്രിയപ്പെട്ട അമേരിക്കന്‍ മലയാളികളുടെ കുടുംബാംഗങ്ങളോടുമുളള എന്റെ ഹൃദയംഗമമായ അനുശോചനവും ഞാന്‍ ഇവിടെ രേഖപ്പെടുത്തുകയും ചെയ്തു കൊള്ളുന്നു.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക