Image

സല്‍മാന്‍ ഖാന്റെ അനന്തരവന്‍ അബ്ദുല്ല ഖാന്‍ അന്തരിച്ചു

Published on 01 April, 2020
സല്‍മാന്‍ ഖാന്റെ അനന്തരവന്‍ അബ്ദുല്ല ഖാന്‍ അന്തരിച്ചു

ഇന്‍ഡോര്‍: ബോളിവുഡ് താരം സല്‍മാന്‍ ഖാന്റെ അനന്തരവന്‍ അബ്ദുല്ല ഖാന്‍ (38) അന്തരിച്ചു.


ഇന്‍ഡോറിലെ ആശുപത്രിയില്‍ ശ്വാസകോശ സംബന്ധമായ അസുഖത്തെ തുടര്‍ന്ന് ചികിത്സയിലിരിക്കവെയാണ് അന്ത്യം.സല്‍മാന്‍ ഖാനുമൊത്ത് പൊതുവേദികളിലൂടെയും സോഷ്യല്‍ മീഡിയയിലൂടെയും നിരവധി തവണ പ്രതിക്ഷപെട്ടിരുന്ന അബ്ദുല്ല ഖാന്‍ ബോളിവുഡ് പ്രേക്ഷകര്‍ക്ക് സുപരിചിതനായിരുന്നു.



അബ്ദുല്ലയെ ഒറ്റകൈയാല്‍ എടുത്ത് ഉയര്‍ത്തുന്ന പടം സല്‍മാന്‍ ഖാന്‍ കഴിഞ്ഞ വര്‍ഷം പങ്കുവെച്ചത് വൈറലായിരുന്നു. അനന്തരവന്റെ വിയോഗത്തില്‍ മനംനൊന്ത് സല്‍മാന്‍ ഖാന്‍ സോഷ്യല്‍ മീഡിയയില്‍ അനുശോചനം കുറിച്ചതോടെയാണ് മരണ വാര്‍ത്ത പുറംലോകം അറിഞ്ഞത്. 


എന്നാല്‍ ലോക്ഡൗണ്‍ കാരണം സല്‍മാന്‍ ഖാന് അബ്ദുല്ല ഖാന്റെ ശവസംസ്കാരത്തിന് എത്താന്‍ സാധിച്ചില്ല. മഹാരാഷ്ട്രയിലെ വീട്ടിലാണ് സല്‍മാന്‍ ഇപ്പോള്‍.


ഏറെക്കാലമായി പ്രമേഹത്തിന് ചികിത്സയിലായിരുന്നു അബ്ദുല്ല ഖാന്‍ കഴിഞ്ഞ ദിവസം ആരോഗ്യം മോശമായതിനെത്തുടര്‍ന്നാണ് ആശുപത്രിയില്‍ പ്രവേശിച്ചത്.അബ്ദുല്ലയുടെ മരണം കൊറോണ വൈറസ് മൂലമാണ് എന്ന് വാര്‍ത്തകള്‍ നേരത്തെ വന്നിരുന്നു എന്നാല്‍ കുടുംബാംഗങ്ങള്‍ ഇത് നിഷേധിച്ചു.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക