Image

ലോക്ക് ഡൗണ്‍ ലംഘിച്ചാല്‍ എപ്പിഡെമിക് ആക്ട് പ്രകാരം കേസെടുക്കും: മുഖ്യമന്ത്രി

Published on 01 April, 2020
ലോക്ക് ഡൗണ്‍ ലംഘിച്ചാല്‍ എപ്പിഡെമിക് ആക്ട് പ്രകാരം കേസെടുക്കും: മുഖ്യമന്ത്രി
തുരുവനന്തപുരം: ലോക്ക് ഡൗണ്‍ കര്‍ശനമായി നടപ്പാക്കാനാണ് തീരുമാനമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. അനാവശ്യമായി പുറത്തിറങ്ങി നടക്കുന്നവരെ തിരിച്ചയയ്ക്കുകയാണ് ഇതുവരെ ചെയ്തത്. എന്നാല്‍, ഇനി അങ്ങനെയുള്ളവര്‍ക്കെതിരെ എപ്പിഡെമിക് ആക്ട് പ്രകാരം കേസെടുക്കുമെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.

ബുധനാഴ്ച റോഡില്‍ ആളുകളുടെ എണ്ണം കുറവായിരുന്നു. റേഷന്‍ വിതരണത്തില്‍ ക്രമീകരണം ഏര്‍പ്പെടുത്തിയിരുന്നതിനാല്‍ എല്ലാവരും ശാരീരിക അകലം പാലിക്കുന്നുവെന്ന് ഉറപ്പാക്കാന്‍ കഴിഞ്ഞു. വരും ദിവസങ്ങളിലും ലോക്ക് ഡൗണ്‍ കര്‍ശനമായിതന്നെ തടപ്പാക്കും.

അനാവശ്യമായി പുറതത്തിറങ്ങി നടന്ന ആളുകള്‍ക്കെതിരെ 22,333 കേസുകളാണ് രജിസ്റ്റര്‍ ചെയ്തിട്ടുള്ളത്. 2155 പേരെ അറസ്റ്റു ചെയ്തു. 12,783 വാഹനങ്ങള്‍ പിടിച്ചെടുക്കയും ചെയ്തിട്ടുണ്ട്. എപ്പിഡമിക് ആക്ട് പ്രകാരം കേസെടുക്കുകയാവും ഇനി ഉണ്ടാവുകയെന്ന് മുഖ്യമന്ത്രി മുന്നറിയിപ്പ് നല്‍കി. വ്യവസ്ഥകള്‍ ലംഘിക്കുന്നവര്‍ക്ക് രണ്ടു വര്‍ഷംവരെ തടവും 10,000 രൂപവരെ പിഴയും ചുമത്താന്‍ വ്യവസ്ഥ ചെയ്യുന്നതാണ് എപ്പിഡമിക് ഡിസീസസ് ആക്ട്.



Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക