Image

വാള്‍ട്ട്‌ഡിസ്‌നിയുടെ മെഗാഹിറ്റ്‌ ചലച്ചിത്രങ്ങളുടെ വസന്തമൊരുക്കി ഏഷ്യാനെറ്റ്‌

Published on 01 April, 2020
വാള്‍ട്ട്‌ഡിസ്‌നിയുടെ മെഗാഹിറ്റ്‌ ചലച്ചിത്രങ്ങളുടെ വസന്തമൊരുക്കി ഏഷ്യാനെറ്റ്‌


ലോകമെമ്പാടുമുള്ള പ്രക്ഷകര്‍ക്ക്‌ ചലച്ചിത്രവിസ്‌മയമൊരുക്കിയ വാള്‍ട്ട്‌ഡിസ്‌നിയുടെ മെഗാഹിറ്റ്‌ചിത്രങ്ങള്‍ ഏഷ്യാനെറ്റില്‍ സംപ്രേക്ഷണം ചെയ്യുന്നു.

ആബാലവൃദ്ധം ജനങ്ങളും ഒരുപോലെ ആസ്വദിച്ച വിശ്വസിനിമകളുടെ സംപ്രേക്ഷണത്തില്‍ പ്രേക്ഷകരെ കാത്തിരിക്കുന്ന വാള്‍ട്ട്‌ ഡിസ്‌നിയുടെ എക്കാലത്തെയും മികച്ച ചിത്രങ്ങളാണ്‌. ഏപ്രില്‍ 4 ന്‌ ആരംഭിക്കുന്ന വാള്‍ട്ട്‌ഡിസ്‌നി ഫെസ്റ്റില്‍ ശനിയാഴ്‌ച (ഏപ്രില്‍ 4) ദി ജംഗിള്‍ ബുക്കും ഞായറാഴ്‌ച (ഏപ്രില്‍ 5 ) ഫ്രോസണും സംപ്രേക്ഷണം ചെയ്യുന്നു. 

തുടര്‍ന്ന്‌ വരുന്ന ശനി, ഞായര്‍ ദിവസങ്ങളില്‍ കാഴ്‌ചയുടെ വസന്തമൊരുക്കാന്‍ ബ്യൂട്ടിആന്‍ഡ ്‌ദിബീസ്‌റ്റ്‌, സിന്‍ഡെറെല്ല, ഫൈന്‍ഡിങ്‌നെമോ, ദി പ്രിന്‍സെസ്സ്‌ ആന്‍ഡ്‌ ദി ഫ്രോഗ്‌, ആലിസ്‌ ഇന്‍ വണ്ടര്‌ലാന്‌ഡ്‌, ദി ലിറ്റില്‍ മെര്‍മെയ്‌ഡ്‌ തുടങ്ങി നിരവധി സൂപ്പര്‍ഹിറ്റ്‌ ചിത്രങ്ങള്‍ ഏഷ്യാനെറ്റിലൂടെ പ്രേക്ഷകരുടെ സ്വീകരണമുറികളില്‍ എത്തുന്നു. 

വാള്‍ട്ട്‌ഡിസ്‌നി ഫെസ്റ്റ്‌ ഏഷ്യാനെറ്റില്‍ എല്ലാ ശനി, ഞായര്‍ ദിവസങ്ങളിലും ഉച്ചക്ക്‌ 12 മണിക്ക്‌ സംപ്രേക്ഷണം ചെയ്യുന്നു.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക