Image

കര്‍ണാടക അതിര്‍ത്തി തുറക്കണമെന്ന് ഹൈക്കോടതി

Published on 01 April, 2020
കര്‍ണാടക അതിര്‍ത്തി തുറക്കണമെന്ന് ഹൈക്കോടതി


കൊച്ചി: കാസര്‍കോടുനിന്ന് കര്‍ണാടകത്തിലേക്കുള്ള ദേശീയപാതയിലെ ഗതാഗതം തടഞ്ഞത് അടിയന്തരമായി നീക്കണമെന്ന് ഹൈക്കോടതിയുടെ ഇടക്കാല ഉത്തരവ്. കേന്ദ്രസര്‍ക്കാരിനാണ് നിര്‍ദേശം നല്‍കിയത്. ദേശീയപാത അടയ്ക്കാന്‍ കര്‍ണാടകത്തിന് അധികാരമില്ലെന്നും കോടതി വ്യക്തമാക്കി. 

രോഗികളുമായി പോകുന്ന വാഹങ്ങള്‍ ലോക്ക്ഡൗണിന്റെ ഭാഗമായി തടയാന്‍ കഴിയില്ലെന്നും കോടതി പറഞ്ഞു. അതിര്‍ത്തി തുറക്കില്ലെന്ന കര്‍ണാടകയുടെ നിലപാടിനെ അതിരൂക്ഷമായ ഭാഷയിലാണ് ഹൈക്കോടതി വിമര്‍ശിച്ചത്. മനുഷ്യന്റെ ജീവന്‍ സംരക്ഷിക്കേണ്ട ബാധ്യത എല്ലാവര്‍ക്കുമുണ്ടെന്നും കോടതി പറഞ്ഞു. 

കര്‍ണാടകം റോഡുകള്‍ അടക്കുന്ന നടപടി സ്വീകരിച്ചിട്ടുണ്ടെന്നും കേന്ദ്രം ഇടപെട്ട് ആ നീക്കം പിന്‍വലിക്കണമെന്നുമാണ് ഇടക്കാല ഉത്തരവില്‍. 
പറയുന്നത്. ഇക്കാരണം കൊണ്ട് ഇനിയൊരു മനുഷ്യജീവന്‍ പോലും നഷ്ടപ്പെടരുതെന്നും കോടതി പറഞ്ഞു. മംഗലാപുരത്തേക്ക് രോഗികളെ കൊണ്ടുപോകുന്നതിന് യാത്രാതടസ്സമുണ്ടാക്കരുതെന്നും കോടതി വ്യക്തമാക്കി.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക