Image

ഇടുക്കിയിലെ കൊറോണ ബാധിത നിയമസഭയും എം.എല്‍.എ. ഹോസ്റ്റലും സന്ദര്‍ശിച്ചു

Published on 01 April, 2020
ഇടുക്കിയിലെ കൊറോണ ബാധിത നിയമസഭയും എം.എല്‍.എ. ഹോസ്റ്റലും സന്ദര്‍ശിച്ചു
തൊടുപുഴ: ഇടുക്കി ബൈസണ്‍വാലിയിലെ കൊറോണ രോഗബാധിതയായ അധ്യാപിക തിരുവനന്തപുരത്തെ നിയമസഭാ മന്ദിരവും എം.എല്‍.എ. ഹോസ്റ്റലും സന്ദര്‍ശിച്ചു. മുമ്പ് രോഗബാധിതനായ പൊതുപ്രവര്‍ത്തകനൊപ്പം ഏകാധ്യാപക വിദ്യാലയങ്ങളിലെ അധ്യാപകരുടെ പ്രശ്‌നങ്ങള്‍ അധികൃതരെ അറിയിക്കാനാണ് ഇവര്‍ തിരുവനന്തപുരത്തെത്തിയത്. മാര്‍ച്ച് 10ന് അടിമാലിയില്‍നിന്ന് കെ.എസ്.ആര്‍.ടി.സി. ബസില്‍ പുറപ്പെട്ട ഇവര്‍ 11നാണ് തിരുവനന്തപുരത്തെത്തിയത്.

പബ്ലിക് ഇന്‍ഫര്‍മേഷന്‍ വകുപ്പിന്റെ പ്രധാന ഓഫീസിലും അന്നുപോയി. അധ്യാപക സമരത്തില്‍ പങ്കെടുക്കാന്‍ മാര്‍ച്ച് 12ന് മറയൂരിലെ ചെറുവാടുക്കുടി ആദിവാസിമേഖലയിലും ഇവരെത്തിയതായി ജില്ലാ ഭരണകൂടം തയ്യാറാക്കിയ റൂട്ട്മാപ്പ് വ്യക്തമാക്കുന്നു.

ഇടുക്കി മെഡിക്കല്‍ കോളേജില്‍ ചികിത്സയില്‍ക്കഴിയുന്ന ഇവര്‍ക്ക് പൊതുപ്രവര്‍ത്തകനില്‍നിന്നാണ് രോഗം പകര്‍ന്നത്.


Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക