Image

സ്വിസ്ആരോഗ്യമന്ത്രാലയത്തിന്‍റെ കണക്കനുസരിച്ച് മാർച്ച് 30 വരെ രാജ്യത്ത് കോവിഡ് 19 മൂലം 373 പേർ മരണമടഞ്ഞു

ഷിജി ചീരംവേലില്‍ Published on 02 April, 2020
സ്വിസ്ആരോഗ്യമന്ത്രാലയത്തിന്‍റെ കണക്കനുസരിച്ച് മാർച്ച് 30 വരെ രാജ്യത്ത് കോവിഡ് 19 മൂലം 373 പേർ മരണമടഞ്ഞു
സൂറിച്ച്: സ്വിസ്ആരോഗ്യമന്ത്രാലയത്തിന്‍റെ കണക്കനുസരിച്ച് മാർച്ച് 30 വരെ രാജ്യത്ത് കോവിഡ് 19 മൂലം 373 പേർ മരണമടഞ്ഞു. രാജ്യത്ത് നിലവിൽ 16176 പേർക്കാണ് കൊറോണ രോഗം സ്ഥിരീകരിച്ചിരിക്കുന്നത്. രാജ്യത്തെ വിവിധ ആശുപത്രികളിൽ നിന്ന് രജിസ്റ്റർ ചെയ്യപ്പെട്ട കേസുകളാണിവ.

ഗവൺമെന്‍റിന്‍റെ പ്രഥമ പരിഗണന പൗരന്മാരുടെ ആരോഗ്യ സംരക്ഷണമാണെന്നും പ്രത്യേകിച്ച് ഹൃദ്രോഗവും ശ്വാസകോശ രോഗങ്ങളും ഉള്‍പ്പെടെ ഗുരുതരമായ രോഗങ്ങള്‍ ഉള്ളവരെയും സംരക്ഷിക്കുന്നതിന് പ്രത്യേക നിബന്ധനകൾ പാലിക്കുവാൻ ആരോഗ്യ മന്ത്രാലയം രാജ്യത്തെ പൗരന്മാർക്കും സ്ഥാപനങ്ങൾക്കും നിർദ്ദേശം നൽകി.

എല്ലാവരും പ്രത്യേകിച്ച് പ്രായമായവർ നിൽക്കുമ്പോഴും ഇരിക്കുമ്പോഴും കൃത്യമായ അകലം തമ്മിൽ പാലിച്ചിരിക്കണം. കൈകൾ കൃത്യമായി കഴുകുക, ഹസ്തദാനം ഒഴിവാക്കുക, പേപ്പർ തൂവാല ഉപയോഗിച്ചോ കൈമുട്ടുകൊണ്ട് മറച്ചോ തുമ്മുകയും ചുമയ്ക്കുകയും ചെയ്യുക. അടിയന്തര ഘട്ടങ്ങളിൽ ടെലിഫോണിലൂടെ ഡോക്ടറുമായി ബന്ധപ്പെടുക.

സൂറിച്ചിൽ 1960 പേർക്ക് (പോസിറ്റിവ്|) വൈറസ് ബാധ സ്ഥിരീകരിച്ചു. നിലവിൽ 25 പേര് മരണമടഞ്ഞു. 65 വയസ്സിനും 97 വയസിനുമിടയിലുള്ളവരാണ് മരണമടഞ്ഞവർ മുഴുവനും.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക