Image

കൈകോര്‍ത്ത് ചിക്കാഗോ മലയാളികള്‍: ഫോണിലൂടെ പ്രാര്‍ത്ഥന- ബിഷപ്പ് മാര്‍ ജോയി ആലപ്പാട്ട്, ബ്രദര്‍ റെജി കൊട്ടാരം ലൈനിലെത്തും

Published on 02 April, 2020
കൈകോര്‍ത്ത് ചിക്കാഗോ മലയാളികള്‍: ഫോണിലൂടെ പ്രാര്‍ത്ഥന- ബിഷപ്പ് മാര്‍ ജോയി ആലപ്പാട്ട്, ബ്രദര്‍ റെജി കൊട്ടാരം  ലൈനിലെത്തും
ചിക്കാഗോ: ലോകവ്യാപകമായി കൊറോണ ജീവനാശം വിതച്ചുകൊണ്ടിരിക്കെ, അതിനെ ആത്മീയമയി നേരിടാന്‍ 'കൈകോര്‍ത്ത് ചിക്കാഗോ മലയാളികള്‍' എന്ന സന്നദ്ധ സേവന വാട്ട്‌സ് ആപ്പ് ഗ്രൂപ്പ് ടെലിഫോണ്‍ പ്രാര്‍ത്ഥനാ കൂട്ടായ്മ സംഘടിപ്പിച്ചിരിക്കുന്നു. വരുന്ന ഏപ്രില്‍ ഏഴാം തീയതി ചൊവ്വാഴ്ച വൈകുന്നേരം ചിക്കാഗോ സമയം 7. 50ന് സീറോമലബാര്‍ സഭയുടെ സഹായ മെത്രാന്‍ അഭിവന്ദ്യ മാര്‍ ജോയി ആലപ്പാട്ടിന്റെ അനുഗ്രഹ പ്രാര്‍ത്ഥനയോടെ ആരംഭിക്കുന്ന കൂട്ടായ്മയില്‍ പ്രശസ്ത അല്‍മായ കത്തോലിക്കാ വചന പ്രഘോഷകനും ക്രൈസ്റ്റ് കള്‍ച്ചര്‍ മിനിസ്ട്രിയുടെ ജീവാത്മാവുമായ ബ്രദര്‍ റെജി കൊട്ടാരം വചന പ്രഘോഷണം നടത്തും.

കൊറോണ ഭൂമിയിലാകമാനം ഭീതിയും അനിശ്ചിതത്വവും സൃഷ്ടിച്ചിരിക്കുകയാണ്. അതുകൊണ്ട് നാം ഒരിക്കലും മുന്‍കൂട്ടി കാണാതിരുന്ന ഈ മഹാമാരിയെ നേരിടുന്നതിനുള്ള മാനസിക ബലത്തിനും ശാരീരികമായ സംരക്ഷണത്തിനും സര്‍വോപരി ദൈവാനുഗ്രഹം ലഭിക്കുന്നതിനും വേണ്ടിയാണ് ഈ പ്രാര്‍ത്ഥനാ കൂട്ടായ്മ സംഘടിച്ചിരിക്കുന്നതെന്ന് 'കൈകോര്‍ത്ത് ചിക്കാഗോ മലയാളി'കളുടെ ഭാരവാഹികള്‍ അറിയിച്ചു. കൊറോണയ്‌ക്കെതിരെ ദൈവിക ഇടപെടല്‍ യാചിച്ചുകൊണ്ട് ഒക്കലഹോമ ഗവര്‍ണര്‍ കെവിന്‍ സ്റ്റിറ്റ് കഴിഞ്ഞ ദിവസം ടെലിവിഷനിലൂടെ സംഘടിപ്പിച്ച പ്രാര്‍ത്ഥനാ കൂട്ടായ്മയില്‍ അനവധി പേരാണ് പങ്കെടുത്തത്.

ബ്രദര്‍ റെജി കൊട്ടാരത്തിന്റെ നിരന്തരമായ വചന പ്രഘോഷണം ലോക മലയാളികള്‍ക്കും മറ്റും ആത്മീയോന്നതി നേടിക്കൊടുക്കുന്നതാണ്. ഫോണിലൂടെയുള്ള പ്രാര്‍ത്ഥനാ കൂട്ടായ്മ അമേരിക്കന്‍ മലയാളികള്‍ക്ക് മാത്രമല്ല ലോകമെമ്പാടുമുള്ള മലയാളികള്‍ക്ക് പങ്കെടുക്കാന്‍ പറ്റുന്ന വിധത്തിലാണ് ക്രമീകരിച്ചിരിക്കുന്നത്. കൊറോണ പ്രതിരോധ പ്രവര്‍ത്തനങ്ങളില്‍ സജീവമായി ഇടപെടുന്നതിനും പ്രയാസമനുഭവിക്കുന്ന അമേരിക്കന്‍ മലയാളികള്‍ക്ക് അടിയന്തര സഹായമെത്തിക്കുന്നതിനും വേണ്ടി രൂപീകൃതമായ 'കൈകോര്‍ത്ത് ചിക്കാഗോ മലയാളികള്‍' സ്തുത്യര്‍ഹമായ സേവനമാണ് കാഴ്ചവയ്ക്കുന്നത്.

പ്രര്‍ത്ഥനാ കൂട്ടായ്മ സംബന്ധിച്ച കൂടുതല്‍ വിവരങ്ങള്‍ക്ക്:
ടോള്‍ ഫ്രീ നമ്പര്‍: 1 833 3kerala 
ബെന്നി വാച്ചാച്ചിറ: 847 322 1973
ജിതേഷ് ചുങ്കത്ത്: 224 522 9157
ബിജി സി മാണി: 847 650 1398 
Join WhatsApp News
ഇനിയുള്ള കാലം 2020-04-02 15:27:29
ഇനിയുള്ള കാലം ഇങ്ങനെ മതി. വീട്ടില്‍ ഇരുന്നു പ്രാര്‍ത്ഥന. 10 % നേര്ച്ചപണം ഒന്നും കൊടുക്കണ്ട. പള്ളികളുടെ കെട്ടിടങ്ങള്‍ ചെറിയ അപ്പാര്‍ട്ട് മെന്റുകള്‍ ആക്കി ഭവന രഹിതര്‍ക്ക് കൊടുക്കുക.
Palakkaran 2020-04-02 15:59:37
ഇനി അതിൻ്റെ കുറവു കൂടിയെ ഉള്ളു. ആത്മീയ ഗുരുക്കന്മാർക്കൊക്കെ പേടി തുടങ്ങിക്കാണും കോവിഡ് മാറുമ്പോഴേക്കും അവരെ ജനങ്ങൾ മറന്നു പോയേക്കുമെന്ന്. അപ്പോൾ ഇങ്ങിനെ ചില ഉടായിപ്പുകൾ നടത്തി വിഡ്ഢികളായ കുഞ്ഞാടുകളെ പിടിച്ചു നിർത്തണ്ടെ. കഷ്ടം.
josecheripuram 2020-04-02 19:07:39
I wonder why none of our Visionaries couldn't predict about " Corona".
josecheripuram 2020-04-02 23:15:06
Death s the way we can see our creator,then why we are scared of death?
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക