Image

നീരജ് മാധവ് ഭാര്യ ദീപ്തിക്ക് കൊടുത്ത ആദ്യ സര്‍പ്രൈസിന് കൈയടിച്ച് ആരാധകര്‍

Published on 02 April, 2020
നീരജ് മാധവ് ഭാര്യ ദീപ്തിക്ക് കൊടുത്ത ആദ്യ സര്‍പ്രൈസിന് കൈയടിച്ച് ആരാധകര്‍
'വിചിത്രമായിട്ടൊന്നുമില്ല, ഒരു മാസം മുഴുവന്‍ ഒരുമിച്ചിരിക്കാന്‍ അവസരം കിട്ടി' എന്നാണ് നടന്‍ നീരജ് മാധവ് ഭാര്യ ദീപ്തിയോട് രണ്ടാം വിവാഹ വാര്‍ഷികത്തിന്റെ ആശംസയോടൊപ്പം ചോദിച്ചത്. അനിയനും സുഹൃത്തും ചേര്‍ന്നൊരുക്കിയ ഒരു പൂക്കുടയോടൊപ്പമുള്ള രണ്ടാളുടെയും ചിത്രവും നീരജ് പങ്കുവെച്ചിരുന്നു.

കല്യാണം കഴിഞ്ഞുള്ള ആദ്യ മാസം ദീപ്തിക്ക് കൊടുത്ത സര്‍പ്രൈസിന്റെ വീഡിയോ പങ്കുവെച്ചിരിക്കുകയാണ് നീരജിപ്പോള്‍. നീരജിനെ കാണുന്നില്ലെങ്കിലും ഞെട്ടി നില്‍ക്കുന്ന ദീപ്തിയാണ് വീഡിയോയില്‍. 

 'ദി ഫാമിലി മാന്‍ എന്ന വെബ് സീരീസ് ചിത്രീകരണത്തിനു വേണ്ടി പോയപ്പോള്‍ ദീപ്തി വളരെ സങ്കടത്തിലായിരുന്നു. കല്യാണം കഴിഞ്ഞ് ആദ്യമായിട്ടാണ് ഞങ്ങള്‍ അത്രയും ദിവസം മാറി നില്‍ക്കുന്നത്. ഒരു മാസം കഴിഞ്ഞ് കാണാമെന്ന് കള്ളം പറഞ്ഞിട്ടാണ് ഞാന്‍ പോയത്. എന്നാല്‍ 
ഞാന്‍ ശരിക്കും അപ്പോള്‍ കൊച്ചിയിലേക്ക് ഫ്ലൈറ്റ് കേറിയതായിരുന്നു അവള്‍ക്കൊരു സര്‍പ്രൈസ് കൊടുക്കാന്‍.' എന്ന അടിക്കുറിപ്പോടെയാണ് നീരജ് വീഡിയോ പോസ്റ്റ് ചെയ്തത്.



Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക