Image

എവിടെയോ നഷ്ടപ്പെട്ടവര്‍ (നോവലൈറ്റ് -3: തോമസ്കളത്തൂര്‍)

Published on 02 April, 2020
എവിടെയോ നഷ്ടപ്പെട്ടവര്‍  (നോവലൈറ്റ് -3: തോമസ്കളത്തൂര്‍)
(ഇതിലെ കഥാപാത്രങ്ങളും സംഭവങ്ങളുംവെറും ഭാവന മാത്രം. ജീവിച്ചിരിക്കുന്നവരോ  മരിച്ചവരോ ആയി യാതൊരുബന്ധവുംഇല്ല.)

ഇന്ന്,   രണ്ടായിരത്തി ഇരുപത്തിഎട്ടു ഡിസംബര്‍ അഞ്ച്.     
രാവിലെ പതിനൊന്നു മണിക്കാണ്,  അമേരിക്കയിലെ പ്രസിദ്ധനായ ഭിഷഗ്വരനും ഗവേഷകനും ആയ ഡോക്ടര്‍ അലന്‍ ജോണ്‍സണും ആയികൂടിക്കാഴ്ച നിശ്ചയിച്ചിരിക്കുന്നത്.         അദ്ദേഹം രാജന്‍തോമസിന്റെ രോഗവിവരങ്ങള്‍ അടങ്ങുന്ന ഫയലുകള്‍ എല്ലാംപഠിച്ചുകൊണ്ടിരിക്കുക ആയിരുന്നു ,  കഴിഞ്ഞകുറെ മാസങ്ങളായി.   ഗതാഗത കുരുക്കില്‍ പെടാതെ സമയത്തുതന്നെ ഹ്യൂസ്റ്റണ്‍ മെഡിക്കല്‍ സെന്ററിലുള്ള,  ഡോക്ടര്‍.അലന്‍ ജോണ്‍സന്റെ ഓഫീസില്‍എത്തിച്ചേര്‍ന്നു.      സെയിന്റ് തെരേസാസ് ആശൂപത്രിയോട് ചേര്‍ന്നുകിടക്കുന്ന ഒരുപന്ത്രണ്ടുനില കെട്ടിടത്തിന്റെ ഏഴാംനിലയിലായിലാണ് ഓഫീസ്. 

 സ്വയപ്രയത്‌നങ്ങളിലൂടെ തന്നെ,  അനേകരാജ്യങ്ങളില്‍ പടര്‍ന്നു പന്തലിച്ചുനില്‍ക്കുന്ന രണ്ടു കമ്പനികളും പിന്നെ ഉയര്‍ന്നുവരുന്ന ചില പ്രൊജക്റ്റ്കളും,   രാജന്‍തോമസിന് സ്വന്തമായിട്ടുണ്ട”.     നേട്ടങ്ങളില്‍ മനസ്സ് ആഹ്ലാദംകൊള്ളുന്നു.   അഭിമാനത്തോടെ,  തലയെടുപ്പോടെ സമൂഹത്തെ അഭിമുഖീകരിക്കുന്നു .എന്നാല്‍ശരീരത്തിനുള്ളില്‍ എന്തൊക്കെയോ ഉടയുകയോ,  പ്രവര്‍ത്തനക്ഷമമല്ലാതാകുകയോ ഒക്കെചെയ്യുന്ന സൂചനകള്‍ലഭിച്ചിരുന്നു.  

 അതിനൊന്നും പ്രാധാന്യംകൊടുക്കാന്‍ സമയം അനുവദിച്ചില്ല.        പലപ്രസിദ്ധരായ ഭിഷഗ്വരന്മാരെയുംസമീപിച്ചു , ചികില്‍ത്സ ആരംഭിച്ചെങ്കിലും തുടര്‍ന്ന്‌പോയില്ല ,  കാരണം അതിനൊന്നും മുന്‍ഗണന കൊടുത്തില്ല.           ഇന്ന് ഉള്ളിലെ സ്ഥിതിവളരെ മോശമാണെന്നു മനസ്സിലാകുന്നുണ്ട്.      എല്ലാം ഉപേക്ഷിച്ചു ഭൂമിയില്‍നിന്ന് പോകാന്‍സമയം അടുത്ത്വരുന്നതായി ഒരുതോന്നല്‍ ....                                                                                                                                                    

സമയത്തുതന്നെ ഒരുനേഴ്‌സ് പ്രത്യക്ഷപ്പെട്ടു,       മുറിക്കുള്ളിലേക്ക് അകമ്പടിസേവിച്ചു.               നീളവും ഭാരവും,  ചൂടും, അളക്കുന്നതോടൊപ്പം ശരീരപ്രശ്‌നങ്ങളെ പറ്റിയും അവര്‍അന്വേഷിച്ചു,… കംപ്യൂട്ടറിലാക്കി.       ഏതാനംമിനിറ്റുകള്‍ക്കുള്ളില്‍ ഡോക്ടര്‍ കടന്നുവന്നു.     വളരെ ഊഷ്മളമായ സൗഹാര്‍ത്ഥത്തില്‍ തന്നെ ഹസ്തദാനംചെയ്തു.     ഫയലുകളിലൂടെ വീണ്ടുംകണ്ണോടിച്ചു.           ഒരുനിമിഷം നിര്‍ന്നിമേഷനായിമുഖത്തേക്ക് നോക്കിനിന്നിട്ടു പറഞ്ഞു.....      " ക്ഷമിക്കണം... നിങ്ങളുടെ ആന്തരാവയവങ്ങള്‍ പലതുംവളരെ മോശമായനിലയില്‍ എത്തിയിരിക്കുകയാണ്.........        ഹൃദയവും,  കരളും,  കിഡ്‌നികളും ശ്വാസകോശവും……..           .ഇതുവരെഒന്നും സംഭവിച്ചില്ല എന്നത് നിങ്ങളുടെ ഭാഗ്യം.  

എന്നാല്‍ ഈഅന്തരീക അവയവങ്ങള്‍ ഒക്കെഓരോന്നായി കേടുപാട്‌പോക്കുകയും ശരീരവുമായി ചേര്‍ന്ന്, പ്രവര്‍ത്തനക്ഷമം ആക്കുകയുംചെയ്യാന്‍ ഒരുനീണ്ട കാലാവധി ആവശ്യമാണ്.    ഏകദേശം ഒരു ആറുവര്ഷം.   എന്നാല്‍ തന്നെ,  പൂര്‍ണസുഖം തിരികെകിട്ടില്ല.   അതിനിടയില്‍...എന്തുസംഭവിക്കുമെന്നും പറയാനാവില്ല.. ഒരുഭാഗ്യപരീക്ഷണംമാത്രം. ഇന്ന് വൈദ്യശാസ്ത്രം ചില നവീനരീതികള്‍ പ്രയോഗത്തില്‍ കൊണ്ടുവന്നിട്ടുണ്ട്.    ഒന്ന്… Full Body Transplant (F.B.T.)  ശരീരം മാറ്റിവെയ്ക്കല്‍,        മറ്റൊന്ന്,  തലച്ചോറ ്മാറ്റിവെയ്ക്കല്‍.  ഒരു വെള്ളിടിവെട്ടിയതു പോലെ ....ഹൃദയം പെരുമ്പറകൊട്ടല്‍ ആരംഭിച്ചുകഴിഞ്ഞു.   ഡോക്ടര്‍ത ുടര്‍ന്നു…….   കഴിഞ്ഞനൂറ്റാണ്ടില്‍തന്നെ ക്രയോണിക്‌സ് എന്നൊരു വിദ്യയിലൂടെ മരിച്ചശരീരവും മസ ്തിഷ്കവും അനേക നാളത്തേക്ക് കേടുകൂടാതെ സൂക്ഷിക്കാം എന്ന് കണ്ടുപിടിച്ചിട്ടുണ്ട്.  

കുറച്ചു വര്‍ഷങ്ങള്‍ക്കു മുന്‍പ് തന്നെ സെയിന്റ് തെരേസ'സ് ആശുപത്രിയും,    ക്രയോണിക്‌സും,  പൂര്‍ണശരീരംമാറ്റിവയ്ക്കല്‍,     മസ്തിഷ്കംമാറ്റിവയ്ക്കല്‍ തുടങ്ങിയവയും വിജയകരമായി നടത്തിവരുന്നു.     ശ്വാസകോശത്തിനും കരളിനും അര്‍ബുദബാധകൂടി ആരംഭിച്ചിരിക്കുന്ന അവസരത്തില്‍,  താങ്കള്‍ അനുയോജ്യമായ ആശുപത്രിയില്‍തന്നെ ആണ് എത്തിയിരിക്കുന്നത്.    എന്നാല്‍ ഇനിഒട്ടും സമയം നീട്ടിവയ്ക്കാന്‍ പാടില്ല.”.   
 
മണികിലുക്കങ്ങളും അട്ടഹാസങ്ങളും തലയ്ക്കുമുകളില്‍ നിന്നുംശരീരം ആസകലം വ്യാപിക്കുന്നു.        തലയില്‍വെട്ടി ചോരഒലിപ്പിച്ചുകൊണ്ട്, ചുവടുവയ്ക്കുന്ന,   ഒരുവെളിച്ചപ്പാടിന്റെ മുന്‍പില്‍നില്‍ക്കും പോലെയുള്ള അനുഭവമായിരുന്നു.        സമചിത്തത പ്രാപിക്കാന്‍ കുറച്ചുസമയം വേണ്ടിവന്നു.     കണ്‍മുന്‍പിലൂടെ, ശരീരമില്ലാത്തതലകളും,  തലകളില്ലാത്ത ശരീരങ്ങളും മിന്നിമറഞ്ഞു.    നിമിഷങ്ങള്‍ക്കുള്ളില്‍,  കാലുകള്‍ക്കുഭാരം, അനേകമടങ്ങായി വര്‍ദ്ധിച്ചു . "വിളിക്കാം"  എന്ന ഒരുവാക്കുമാത്രമെ ഉച്ചരിക്കാന്‍ കഴിഞ്ഞൊള്ളു.      ഒരുവിധത്തില്‍ മുറിക്കുപുറത്തുകടന്നു.     വെയ്റ്റിംഗ്‌റൂമില്‍ കാത്തിരുന്ന െ്രെഡവറുടെ സഹായത്തോടെ വീട്ടില്‍എത്തി.     ഭാര്യയെയും കുട്ടികളെയും വിവരമറിയിച്ചു.       അന്ന് എല്ലാവരും നിശബ്ദരായി,   അവരവരുടെ മുറികളിലേക്ക് അഭയംതേടി.    എന്തുപറയണമെന്നോ, എങ്ങനെ പ്രതീകരിക്കണമെന്നോ,  ആര്ക്കുംഅറിയില്ല.         "എനിക്ക്.., ഞാന്‍ നഷ്ടപ്പെടുന്നു..." എന്നചിന്ത എന്നെ വിറകൊള്ളിച്ചു.    ഞാന്‍ മറ്റൊരുശരീരവും പേറിനടക്കുക.....ഭയമോ,    അറപ്പോ,   വെറുപ്പോ....
എന്തൊക്കെയോ വികാരങ്ങള്‍ വീര്‍പ്പുമുട്ടിക്കുകയാണ്.  എന്നാല്‍ “മുന്നോട്ടു... ജീവിക്കാന്‍... സാധിക്കുക",  ആആശ,    അതിനുള്ളഅഭിനിവേശം,  മറ്റെല്ലാവികാരങ്ങളെയുംനിഷ്പ്രഭമാക്കി.    എന്താണ്ജീവിതത്തെഇത്രമാത്രംഅമൂല്യംആയിമാറ്റുന്നത്?      ജീവിതംസുഖദുഃഖസമ്മിശ്രമല്ലേ?    സ്വപ്നങ്ങളാവാം....   ജീവിതത്തിന്റെമുന്‍പുംപിമ്പുംകൃത്യമായിഅറിയില്ലല്ലോ,.....അറിയാവുന്നതു,   ഈജീവിതംമാത്രമല്ലേ....,  അത്‌കൈവിടാനുള്ളവൈമുഖ്യംആവാം.    

കൂടുതല്‍ചിന്തയിലേക്ക് കടക്കാന്‍ ഇഷ്ടപ്പെട്ടില്ല.   ഒരുതീരുമാനം ഡോക്ടറെ അറിയിക്കേണ്ടി ഇരിക്കുന്നു.     ഉറങ്ങാന്‍ സാധിക്കാഞ്ഞ ,ആരാത്രിയില്‍ തന്നെഒരു തീരുമാനത്തില്‍എത്തിചേര്‍ന്നു.       മറ്റുപോംവഴികള്‍ ഒന്നുംകണ്ടുപിടിക്കാന്‍ കഴിഞ്ഞില്ല. പിറ്റേദിവസംപത്തുമണിയോടെ ഡോക്ടറുടെ ഓഫീസില്‍ വിളിച്ചു തീരുമാനംഅറിയിച്ചു.       "ശരീരംമാറ്റിവെക്കല്‍ ശസ്ത്രക്രീയക്ക് ഞാന്‍തയ്യാറാണെന്ന്".       ഇനി അനുയോജ്യമായ ശരീരംകണ്ടുപിടിക്കേണ്ടത് അവരുടെ ചുമതലയാണല്ലോ.     
   
ഒരാഴ്ചക്കുള്ളില്‍തന്നെ ഡോക്ടറുടെ ഓഫീസില്‍നിന്ന് മറുപടിലഭിച്ചു.    " മിസ്റ്റര്‍. രാജന്‍ തോമസ്!  നിങ്ങള്‍ മഹാഭാഗ്യവാനാണ്. ഇത്രവേഗം,  നിങ്ങള്‍ക്ക് അനുയോജ്യമായ ഒരുശരീരം കേടുപാടുകളില്ലാതെകിട്ടുക എന്നത് ഭാഗ്യം തന്നെയാണ്.    അടുത്ത ബുധനാഴ്ചരാവിലെ അഡ്മിറ്റ്ആകണം.         ഒരുമാസത്തിനുശേഷമേ  ‘ഡിസ്ചാര്‍ജ്’ ചെയ്യുകയുള്ളൂ .     അതിന്റെ തയ്യാറെടുപ്പോടെ പോരണം.   “ബുധാഴ്ചകാണാം” എന്ന്പറഞ്ഞു ടെലിഫോണ്‍ സംഭാഷണ ംഅവസാനിപ്പിച്ചു.            

  അടുത്തഏതാനും ദിവസങ്ങള്‍മീറ്റിംഗുകളും ചുമതലപ്പെടുത്തലുകളും ഒക്കെ ആയിഓടി നടന്നതിനാല്‍,  സ്വന്തഭയാശങ്കകളെ നേരിടാന്‍ സാവകാശംലഭിച്ചു. എങ്കിലും...കൊള്ളിമീന്‍പോലെ ഒരാഘാതംഇടെക്കിടയ്ക്കു ചിന്തയിലൂടെകടന്നുവരും.  

ആദിവസം സമാഗതമായി.      കിതയ്ക്കുന്ന മനസ്സുംതളരുന്നശരീരവുമായി സമയത്തിന് മുന്‍പ്തന്നെ ആശുപത്രിയില്‍ എത്തിച്ചേര്‍ന്നു.                " പ്രീ ഓപ് "  ആരംഭിക്കും മുന്‍പ്തന്നെ ഡോക്ടര്‍ ശസ്ത്രക്രീയയെ പറ്റിയുള്ള ഒരുവിവരണംനല്‍കി.  എല്ലാം വളെരെ ചേര്‍ച്ചയുള്ളതാണ്,        ഇന്ന്,     'അനസ്‌തേഷ്യ'   തന്നുഉറക്കിയാല്‍  ,നാളെ വൈകുന്നേരം വരെ എങ്കിലും ഉറക്കം തുടര്‍ന്നേക്കാം.       വളെരെ തണുപ്പിന്റെ അനുഭവത്തിലൂടെ കുറെദിവസങ്ങള്‍ കടന്നുപോകണം.  " സ്‌പൈനല്‍ കോഡ്"      ബന്ധിപ്പിക്കാനായി ഒരുപുതിയ പശകണ്ടുപിടിച്ചിട്ടുണ്ട്.     അതുപയോഗിച്ചു ഒട്ടിച്ചിട്ട്  "ഫ്യൂസ്" ചെയ്യാന്‍ സാധിക്കും,            അതുപോലെതന്നെ രക്തവാഹിനികളെയും,  നാഡിഞരമ്പുകളെയും.   മരുന്നുകള്‍ക്കും അപ്പുറമായി , "കേന്ദ്രനാഡീവ്യൂഹം തന്റെ പ്രതിരോധശക്തികള്‍ ഉപയോഗിച്ച് അറ്റകുറ്റപണികള്‍നടത്തുകയും ചെയ്യും. നിങ്ങള്‍ ധൈര്യമായിട്ടിരിക്കുക മാത്രേവേണ്ടൂ.
നിശ്ശബ്ദനായി കേട്ടിരിക്കാനേ കഴിഞ്ഞൊള്ളു.   ബോധം,    ഒരുചുഴലികാറ്റിനുനടുവിലൂടെയോ,.... തിളച്ചുപൊട്ടി ഒഴുകാന്‍നില്‍ക്കുന്ന അഗ്‌നിപര്‍വ്വതത്തിലെ ലാവായ്ക്കു നടുവിലൂടെയോ,…   കടന്നുപോകാന്‍ ആരംഭിക്കുംപോലെ.........രാജന്‍ തോമസ് കണ്ണുകള്‍ മുറുകെഅടച്ചു........    മരണത്തിന്റെ അവധി നീട്ടി എടുക്കാന്‍,    മരണത്തിനു നടുവിലൂടെ കടന്നുപോകുക.... അതും, ഇത്രനാളും താനായിതന്നെ വളര്‍ന്നുവന്ന സ്വ:ശരീരത്തെ മരണത്തിനു ഒരു   "ഈടായി"  കൊടുത്തു കൊണ്ട്.
    
മറ്റുഗ്രഹങ്ങളില്‍ നിന്നും വന്നവരെപോലെ,   ശരീരം ആവരണങ്ങള്‍ക്കുള്ളില്‍ ഒളിപ്പിച്ചമനുക്ഷ്യര്‍ രാജന്‍ തോമസിനെ വളെരെ ശ്രദ്ധയോടെ 'സ്‌ട്രെച്ചറില്‍' കിടത്തി,   സാവധാനം തണുത്തുവിറയ്ക്കുന്ന മുറിക്കുള്ളില്‍ എത്തിച്ചു.     പുതിയ വിരിപ്പുകളിട്ട വീതികുറഞ്ഞ കിടക്കയിലേക്ക് എടുത്തു മാറ്റി.ശരീരവും തലയും വിവിധ സാമഗ്രികളു0 ആയി ബന്ധിപ്പിച്ചു.   പലയിടങ്ങളിലായി ചിലകുത്തിവയ്പ്പുകള്‍ നടത്തി. മൂക്കിനും വായിക്കും മുകളിലായി,  കുഴലുകളുമായി ബന്ധിക്കപ്പെട്ട മാര്‍ദ്ദവമുള്ള എന്തോ ഉറപ്പിച്ചു.     മുഴങ്ങുന്ന ഒരുശബ്ദം നേര്‍ത്തുനേര്‍ത്തു എവിടെയോ പോയി...... ലയിക്കുന്നതായി ...തോന്നി..... ..ബോധത്തോടൊപ്പം………


Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക