Image

റാന്നിയിലെ വൃദ്ധദമ്ബതിമാരെ പരിചരിച്ച ആരോഗ്യപ്രവര്‍ത്തകയുടെ കോവിഡ് 19 ഭേദമായി

Published on 03 April, 2020
റാന്നിയിലെ വൃദ്ധദമ്ബതിമാരെ പരിചരിച്ച ആരോഗ്യപ്രവര്‍ത്തകയുടെ കോവിഡ് 19 ഭേദമായി

കോട്ടയം: കോവിഡ് 19 ബാധിച്ച വൃദ്ധ ദമ്ബതിമാരെ പരിചരിക്കുന്നതിനിടയില്‍ രോഗം ബാധിച്ച ആരോഗ്യപ്രവര്‍ത്തക സുഖം പ്രാപിച്ചു. ഇവരുടെ മൂന്നാമത്തെ പരിശോധനാ ഫലവും നെഗറ്റീവായെന്നും ഉടന്‍ ആശുപത്രി വിടുമെന്നും അധികൃതര്‍ അറിയിച്ചു.


24 നാണ് ആരോഗ്യപ്രവര്‍ത്തകയുടെ പരിശോധനാ ഫലം പോസറ്റീവായി കണ്ടത്. തുടര്‍ന്ന് ചികിത്സ തുടങ്ങി. പിന്നീട് നടത്തിയ മൂന്ന് പരിശോധനകളും നെഗറ്റീവായി.


 കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയിലായിരുന്നറാന്നിയിലെ ദമ്ബതിമാരായ തോമസിനെയും (93) മറിയാമ്മയെയും (88) പരിചരിക്കുന്നതിനിടെയാണ് ആരോഗ്യപ്രവര്‍ത്തകയ്ക്ക് അസുഖം പിടിപെട്ടത്.


ഇറ്റലിയില്‍നിന്നുവന്ന സ്വന്തം കുടുംബാംഗങ്ങളില്‍നിന്നാണ് തോമസിനും മറിയാമ്മയ്ക്കും രോഗം പിടിപെട്ടത്. മാര്‍ച്ച്‌ എട്ടിനാണ് ഇവരെ ആശുപത്രിയിലെത്തിച്ചത്.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക